ADVERTISEMENT

നിയമ പഠനത്തിനുശേഷം സാധ്യമായ പുത്തൻ തൊഴിൽ മേഖലകളെയും അനുബന്ധസാധ്യതകളെയും അടുത്തറിയുവാനായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. ജോബ്സെക്യുറ കാലിക്കട്ട് ലോ സെന്ററുമായി സഹകരിച്ച് നടത്തുന്ന വെബിനാറിൽ, CLAT/KLEE/കേന്ദ്രസർവ്വകലാശാല LLB കോഴ്സ് എന്നിങ്ങനെ ഉള്ള വിവിധ ലോ എൻട്രൻസ് പരീക്ഷകൾക്ക് എപ്പോൾ,എങ്ങനെ അപേക്ഷിക്കണം, എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നതായിരിയ്ക്കും. നിയമ മേഖലയിൽ തങ്ങളുടെ കരിയർ കെട്ടിപ്പടുക്കണം എന്നാഗ്രഹിക്കുന്ന, എന്നാൽ അതിനു എങ്ങനെ തയ്യാറെടുക്കണം എന്ന് വ്യക്തമായ രൂപരേഖ ഇല്ലാത്ത വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സഹായകമാകുന്ന രീതിയിലാണ് ഈ വെബിനാർ ഒരുക്കിയിരിക്കുന്നത്. 10,11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് ഈ വെബിനാർ കൂടുതൽ സഹായകരമാകുന്നത്.

ലോ എൻട്രൻസ് കോച്ചിങ് മേഖലയിൽ പ്രാവീണ്യമുള്ള അഡ്വ. ദിനേഷ് എ, വെബിനാറിന് നേതൃത്വം നൽകും. ഫെബ്രുവരി 20-ന് വൈകിട്ട് 6 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കുന്നതിനായി https://bit.ly/36VVCLD ലിങ്കിൽ രജിസ്റ്റർ ചെയ്യാം. 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കിലൂടെയും റജിസ്റ്റർ ചെയ്യാം.

English Summary : Manorama Horizon Webinar - Law Career Options

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com