ADVERTISEMENT

യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം പുറത്തു വന്നിരിക്കുന്ന ഈ അവസരത്തിൽ, പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്കും പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി 100 ദിവസത്തെ പഠനം കൊണ്ട് വിജയം കൈവരിക്കാനുള്ള ടിപ്സുകളുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് ഒരുക്കുന്നു. സിവിൽ സർവീസ് നേടിയെടുക്കണം എന്നാഗ്രഹിക്കുന്ന, എന്നാൽ അതിനു എങ്ങനെ തയ്യാറെടുക്കണം എന്ന് വ്യകത്മായ രൂപരേഖ ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് സഹായകമാകുന്ന രീതിയിലാണ് ഈ വർക്ക്ഷോപ്പ് ഒരുക്കിയിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയ്ക്കായി പുതിയ തയ്യാറെടുപ്പ് രീതികൾ ആവിഷ്കരിക്കുവാനും, പരീക്ഷയെപ്പറ്റി വ്യക്തമായ ഒരു അവബോധം സൃഷ്ടിക്കുവാനും ഈ വർക്ക്ഷോപ്പ് നിങ്ങളെ സഹായിക്കുന്നു. ഫോർച്യൂൺ ഐ‌എ‌എസ് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടറും സിവിൽ സർവീസ് പരീക്ഷാ പരിശീലന രംഗത്ത് നിരവധി വർഷത്തെ പരിചയവുമുള്ള മുനി ദർശൻ വി.ജി ആണ് ക്ലാസ് നയിക്കുന്നത്.

 

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ A ടു Z വിശദശാംശങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, 100 ദിവസത്തിനുള്ളിൽ യുപി‌എസ്‌സി പ്രിലിംസിനു എങ്ങനെ തയ്യാറെടുക്കാമെന്നും സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉദ്യോഗാർത്ഥികളുമായി പങ്കുവെക്കുന്നു. സിവിൽ സര്‍വീസസ് സ്വപ്നംകാണുന്നവര്‍ക്ക് പ്രചോദനമാവുന്ന അനുഭവങ്ങളും ടിപ്സുകളും ഉദ്യോഗാർഥികളുമായി പങ്കിടുന്നു. പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുവാനുമുള്ള മാർഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. സിവിൽ സർവീസിനു തയ്യാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും ഈ വർക്ഷോപ്പിലൂടെ ഉത്തരം ലഭിക്കുന്നതാണ്. 2021 ൽ പ്രിലിമിനറി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും യുപി‌എസ്‌സി സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കുന്നവർക്കുമാണ് ഈ വർക്ക്‌ഷോപ്പ് കൂടുതൽ സഹായകരമാകുന്നത്.2021 മാർച്ച് 14, ഞായറാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന ഓൺലൈൻ വർക്ഷോപ്പിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന ഓൺലൈൻ സെമിനാറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3v0coUv എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

Manorama Horizon Free Workshop How To Crack Civil Service Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com