എങ്ങനെ ഓൺലൈൻ ഇന്റർവ്യൂ വിജയകരമായി പൂർത്തിയാക്കാം? ഇതാ 14 അറിവുകൾ

HIGHLIGHTS
  • ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി പറയാൻ പോകുന്നത്
interview
SHARE

നിങ്ങൾക്ക് ഈ കൊറോണ കാലത്തിൽ ഒരു ഓൺലൈൻ ഇൻറർവ്യൂവിൽ എങ്ങനെ ഫലപ്രദമായി പങ്കെടുക്കാം എന്ന് സംശയവും ടെൻഷനും ഉണ്ടോ ? ഓൺലൈൻ ഇൻറർവ്യൂവിൽ ഏറ്റവും മികച്ച രീതിയിൽ പങ്കെടുക്കാനുള്ള വഴികളും അതിന് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അറിവുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി പറയാൻ പോകുന്നത്.

ഈ കൊറോണക്കാലം ഓൺലൈൻ ക്ലാസുകളുടെ മാത്രമല്ല ഓൺലൈൻ ഇൻറർവ്യൂവിന്റെ കൂടെ കാലമാണ് വളരെ ചെറിയ കമ്പനികൾ മുതൽ വളരെ വലിയ കമ്പനികൾ വരെ ഈ സാഹചര്യത്തിൽ തങ്ങളുടെ എംപ്ലോയിസിനെ എടുക്കുന്നത് ഓൺലൈൻ ഇൻറർവ്യൂ വഴിയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ ഇൻറർവ്യൂവിൽ നമ്മൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നമ്മൾ റെസ്യൂമ അയക്കുന്നത് മുതൽ ഇൻറർവ്യൂ അവസാനിക്കുന്നതുവരെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ അക്കൂട്ടത്തിലുണ്ട്.

1) നമ്മൾ റെസ്യൂമ അയക്കുന്നതിന് മുമ്പ് അയക്കാൻ പോകുന്ന കമ്പനി ഇട്ടിരിക്കുന്ന ജോബ് പോസ്റ്റിൽ അവർക്ക് ആവശ്യമുള്ള എന്തെല്ലാം കഴിവുകൾ ഉണ്ടെന്ന് വ്യക്തമായി വയിച്ച് മനസ്സിലാക്കണം. അതിനുശേഷം നമ്മുടെ റെസ്യൂമ പുനഃക്രമീകരിക്കണം. അതായത് എല്ലാ കമ്പനിക്കും ഒരു കോമൺ റെസ്യൂമ അയച്ചാൽ പോരാ എന്ന് തന്നെ. കമ്പനിക്ക് ആവശ്യമുള്ള, അവർ ആഗ്രഹിക്കുന്ന സ്കില്ലുകൾ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള റെസ്യൂമ ആയിരിക്കണം ഒരോ കമ്പനിക്കും അയക്കേണ്ടത്.

2) കമ്പനി തരുന്ന ടാസ്ക്കുകൾ, പ്രൊജക്റ്റുകൾ മുതലായവ കാലതാമസം കൂടാതെ കറക്റ്റ് സമയത്തിന് മുമ്പായിട്ട് സബ്മിറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

3) ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് മുമ്പ് നമ്മളെ ഇൻറർവ്യൂ എടുക്കാൻ പോകുന്ന കമ്പനിയുടെ വിശദമായ ചരിത്രം, കമ്പനിയുടെ സ്വഭാവം, കമ്പനിയുടെ ക്ലൈന്റുകൾ ഏതൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങൾക്ക് കൃത്യമായി അറിഞ്ഞിരിക്കുക.

4) ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് നല്ല ഒരുക്കം ആവശ്യമാണ്. അതായത് നല്ല ഫ്രഷ് ആയിട്ട് വേണം ഇൻറർവ്യൂ പങ്കെടുക്കാൻ. മികച്ച വസ്ത്രധാരണവും പ്രധാനമാണ്.

5) ഇൻറർവ്യൂവിനായി ഇരിക്കുന്ന ബാക്ക്ഗ്രൗണ്ട് നല്ല ഒരു പ്രൊഫഷണൽ പരിസരമായിരിക്കണം. അത്തരത്തിൽ ഒരു സാഹചര്യം അല്ലെങ്കിൽ നമുക്ക് ആപ്ലിക്കേഷൻ നൽകുന്ന നല്ല ബാക്ക്ഗ്രൗണ്ട് ഉപയോഗിക്കാവുന്നതാണ്.

6) ഇൻറർവ്യൂ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെ തുടർച്ചയായി വീഡിയോ ഓൺ ആക്കി വെക്കാൻ തന്നെ ശ്രദ്ധിക്കുക.

7) മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും ഒരിക്കലും ഇൻറർവ്യൂവിൽ പങ്കെടുക്കരുത്. അത് കഴിവതും ഒഴിവാക്കുക.

8) ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനായി വൈഫൈ ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത് കൂടാതെതന്നെ ഒരു ബാക്കപ്പ് എന്നനിലയിൽ മൊബൈൽ ഹോട്ട്സ്പോട്ടോ മറ്റു വൈഫൈകളോ കരുതിയിരിക്കുക.

9) ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ നമ്മുടെ സംസാരം വ്യക്തമാക്കുന്നതിന് വേണ്ടി നമ്മുടെ കയ്യിൽ മൈക്ക് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്.

10) ഇൻറർവ്യൂ പങ്കെടുക്കുമ്പോൾ മാക്സിമം സന്തോഷത്തോടെ ഇരിക്കുക. 

11) ലാപ്ടോപ്പിലെ നോട്ടിഫിക്കേഷനുകൾ ഓഫാക്കി ഇടുക. കാരണം സ്ക്രീൻ ഷെയർ ചെയ്യേണ്ട സാഹചര്യത്തിൽ അത് പ്രതിസന്ധി സൃഷ്ടിക്കും

success-story-of-linkedin-top-voice-listed-jaison-thomas
ജെയിസൺ തോമസ്

12) ഇൻറർവ്യൂ കഴിയുമ്പോൾ തന്റെ തൊഴിലിന്റെ സ്വഭാവം വ്യക്തമായി ചോദിച്ച് അറിയേണ്ടതാണ്. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം ആണോ അതോ ഓഫീസിൽ വന്ന് ജോലി ചെയ്യേണ്ടതാണോ എന്ന് വ്യക്തമായി ചോദിക്കേണ്ടതാണ്.

13) കമ്പനി ഇപ്പോൾ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് ചോദിച്ചറിഞ്ഞ് എങ്ങനെ പരിഹരിക്കാം അതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നുള്ള നിർദേശം നൽകുക.

14) നമ്മൾ മുന്നേ ചെയ്തിട്ടുള്ള ഏറ്റവും നല്ല പ്രോജക്ടുകൾ, നല്ല റിസൾട്ട് ഉണ്ടായ പ്രോജക്ടുകൾ ഏതെല്ലാം എന്ന് വ്യക്തമായി അറിയിക്കുകയും അതിനെക്കുറിച്ച് പഠിച്ചിരിക്കുകയും വേണം.

അപ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് ഒരു ഓൺലൈൻ ഇൻറർവ്യൂവിൽ പങ്കെടുക്കുക ആണെങ്കിൽ അത് നിങ്ങൾക്ക് പോസറ്റീവായ നല്ല ഒരു റിസൾട്ട് ഉണ്ടാക്കി തരും എന്നതിൽ തർക്കമില്ല.


Jaison Thomas
Co-founder, Blusteak Media


English Summary: How To Attend Online Interview

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS