ഓൺലൈൻ പഠനത്തിലൂടെ എങ്ങനെ ഐഎഎസ് നേടാം സൗജന്യ വെബിനാർ

webinar
SHARE

സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കുമായി മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ക്ലിയർ ഐഎഎസ്സിന്റെ സഹകരണത്തോടെ  സൗജന്യ വെബിനാർ  ഒരുക്കുന്നു. കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈൻ ഫ്ലാറ്റ്ഫോം മികച്ച രീതിയിൽ ഉപയോഗിച്ചുകൊണ്ട് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടാനുള്ള സമഗ്രമായ രൂപരേഖ വിദ്യാർഥികൾക്ക് നൽകുകയാണ് വെബിനാർ ലക്ഷ്യമാക്കുന്നത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണമെന്നറിയാത്ത  ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും വർക്കിങ് പ്രൊഫഷണലുകൾക്കും ഈ സെക്ഷൻ ഉപയോഗപ്രദമാകും.

മലപ്പുറം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണറും നിരവധി മേഖലകളിൽ പ്രവർത്തി പരിചയവുമുള്ള പ്രേം കൃഷ്ണൻ ഐഎഎസ് ആണ് വെബിനാറിനു നേതൃത്വം നൽകുന്നത്. തന്റെ വിജയത്തിൽ ഓൺലൈൻ ഫ്ലാറ്റ്ഫോം വഹിച്ച പങ്കിനെക്കുറിച്ചും പഠനരീതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കൂടാതെ ക്ലിയർ ഐഎഎസ്സിന്റെ  ഡയറക്ടറും സിവിൽ സർവീസ് ട്രെയിനറുമായ അലക്സ്‌ ആൻഡ്രൂസ് ജോർജ് പുതിയ കാല സാങ്കേതികവിദ്യകളെക്കുറിച്ചും പഠനതന്ത്രങ്ങളെക്കുറിച്ചും അവബോധം നൽകുന്നു.

2021 സെപ്റ്റംബർ 11 വൈകിട്ട് 7 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3kANaaV എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

English Summary: Manorama Horizon Webinar

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA