ADVERTISEMENT

മിടുക്കന്മാരായ രണ്ടു കുട്ടികളുടെയും അവരെ വ്യത്യസ്ത രീതിയിൽ വളർത്താൻ ശ്രമിക്കുന്ന രണ്ട് അച്ഛന്മാരുടെയും കഥ പറഞ്ഞ ചിത്രമാണ് 2017 ൽ എം. പത്മകുമാറും സമുദ്രക്കനിയും ചേർന്ന് സംവിധാനം ചെയ്ത ആകാശമിഠായി. പഠനത്തിന്റെ പേരിൽ മകനു വല്ലാതെ സമ്മർദം കൊടുക്കുന്ന അച്ഛൻ കഥാപാത്രത്തെ ഷാജോൺ അവതരിപ്പിച്ചപ്പോൾ മകന്റെ കഴിവുകൾക്ക് കൂടുതൽ മുൻതൂക്കം നൽകുന്ന അച്ഛനെയാണ് ജയറാം അവതരിപ്പിച്ചത്. പേരന്റിങ് രീതിയിൽ എല്ലാവർക്കും അവരവരുടേതായ ന്യായങ്ങളുണ്ടെങ്കിലും മക്കളുടെ പരീക്ഷാപ്പേടിയെ നയപരമായി കൈകാര്യം ചെയ്യുന്നതിൽ വിട്ടുവീഴ്ചയരുതെന്ന് ഓർമിപ്പിക്കുകയാണ് മനോരമ ഹൊറൈസൺ സൗജന്യ വെബിനാറിലൂടെ. 

 

ആകാശ മിഠായി എന്ന ചിത്രത്തിന്റെ പോസ്റ്റർ

പാഠഭാഗങ്ങളെല്ലാം മനഃപാഠമാണെങ്കിലും അകാരണമായ ഭയം കൊണ്ട് നന്നായി പരീക്ഷ എഴുതാൻ സാധിക്കാത്ത കുട്ടികൾ, മക്കൾ നന്നായി പരീക്ഷയെഴുതുമോ എന്ന് ഭയപ്പെടുന്ന മാതാപിതാക്കൾ, ഇരുകൂട്ടരുടെയും പേടിയും സംശയങ്ങളും ദുരീകരിക്കാനുള്ള അവസരമൊരുങ്ങുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും അമൃത വിശ്വവിദ്യാപീഠവും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാറിലൂടെ. ഏപ്രിൽ 6 ബുധനാഴ്ച വൈകിട്ട് 5 മണിക്കാണ് വെബിനാർ.

 

പരീക്ഷാ ഭയം, പരീക്ഷാ ഉത്കണ്ഠ എന്നിവ എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കിടയിലും സാധാരണമാണ്. സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിച്ച് ഏകാഗ്രതയോടെ പരീക്ഷയെ അനായാസം നേരിടാനുള്ള ആത്മവിശ്വാസം നൽകുക, പരീക്ഷയിൽ  ഉയർന്ന മാർക്ക് നേടാനുള്ള  മാർഗങ്ങൾ നിർദേശിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് വെബിനാർ ഒരുക്കിയിരിക്കുന്നത്. മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും പഠനത്തെപ്പറ്റി വ്യക്തമായ ഉൾക്കാഴ്ച നേടാൻ ഈ വെബിനാർ സഹായിക്കും. കുട്ടികളിൽ പഠനത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ അകറ്റി പഠനപ്രക്രിയ ആസ്വാദ്യകരമാക്കുവാനും പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുവാനും  മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വെബിനാറിൽ വിശദീകരിക്കും. ഇതിനോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മൽസരത്തിലും വിദ്യാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. വിജയികളെ  കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. അമൃത വിശ്വവിദ്യാപീഠം കൗൺസിലർ ലക്ഷ്മി. എം ആണ് വെബിനാർ നയിക്കുന്നത്. അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ നടത്തുന്ന എട്ടാമത്തെ വെബിനാറാണിത്.

 

വെബിനാറിൽ പങ്കെടുക്കാൻ സൗജന്യ റജിസ്ട്രേഷന് https://bit.ly/3qA5R2m എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും റജിസ്റ്റർ ചെയ്യാം.

 

Content Summary : Manorama Horizon Free Webinar On How to Score High Marks in Board Exams: Tips and Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com