ADVERTISEMENT

‘ഹൃദയം’ കൊണ്ട് കേൾക്കുന്ന കാര്യങ്ങൾ അത്ര പെട്ടന്നൊന്നും മറന്നു പോവില്ലെന്നു പറയാറുണ്ട്. വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻ ലാൽ ടീമിന്റെ സമീപകാല ഹിറ്റ് ‘ഹൃദയ’ത്തിലും പഠനവുമായി ബന്ധപ്പെട്ട ചില ഹൃദ്യമായ രംഗങ്ങളുണ്ട്. ബിടെക് പഠനം സപ്ലികളിൽ മുങ്ങിപ്പോയ നായകനെയും കൂട്ടരെയും കംബൈൻഡ് സ്റ്റഡിയിലൂടെ വിജയത്തിലേക്ക് കൈ പിടിച്ചു നടത്തിയ സെൽവ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെ മനസ്സിൽനിന്ന് മായില്ല. 

 

കൂട്ടുകാരെയും നാട്ടിലെ കുട്ടികളെയും വെറും പുസ്തകപ്പുഴുക്കളാക്കാതെ നന്മയുടെ, സഹാനുഭൂതിയുടെ പാഠങ്ങൾ പറഞ്ഞുകൊടുത്ത് പ്രായോഗിക ജീവിതത്തിൽ മിടുക്കന്മാരാക്കുന്ന സെൽവയെപ്പോലെ ഒരു ചങ്ങാതി ഉണ്ടായിരുന്നെങ്കിലെന്ന് മോഹം തോന്നിയിട്ടില്ലേ? ‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്നാണല്ലോ ചൊല്ല്. പഠന കാര്യത്തിൽ സെൽവയെപ്പോലെ നേരുള്ളൊരു ചങ്ങാതിയുടെ കൂട്ട് വാഗ്ദാനം ചെയ്തുകൊണ്ടാണ് മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ഇക്കുറി എത്തുന്നത്. പഠനത്തിന്റെ പേരിൽ കുട്ടികളെ പുസ്തകത്തിൽ മാത്രം കുരുക്കിയിട്ട് വിരസതയുണ്ടാക്കാതെ വ്യത്യസ്തവും രസകരവുമായ പഠനരീതികള്‍ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യവുമായി മനോരമ ഹൊറൈസൺ അവതരിപ്പിക്കുന്നത് തത്സമയ ഓൺലൈൻ ക്ലാസുകളാണ്.

 

live-class-manorama-horizon
Representative Image. Photo Credit : Travelpixs/Shutterstock

പഠനത്തോടൊപ്പം പരിശീലനത്തിനും മുൻ‌തൂക്കം കൊടുത്തുകൊണ്ട് ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ ഈ ലൈവ് ക്ലാസുകൾ കുട്ടികളെ സഹായിക്കും. നിലവിൽ 8-ാം ക്ലാസ് മുതൽ +2 വരെയുള്ള വിദ്യാർഥികൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്. വിദ്യാർഥികൾക്ക് NCERT സിലബസ് അനുസരിച്ച് പ്രത്യേകം ഒരുക്കുന്ന ലൈവ് ക്ലാസ്സുകളോടൊപ്പം ആശയങ്ങൾ എളുപ്പത്തിൽ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന പ്രീറെക്കോർഡഡ് കോൺസെപ്റ്റ് വിഡിയോകളും മനോരമ ഹൊറൈസൺ രൂപകൽപന ചെയ്‌തിട്ടുണ്ട്.

 

വിവിധ വിഷയങ്ങളിലെ അനുഭവസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകരുടെ ക്ലാസുകള്‍ വളരെ കുറഞ്ഞ നിരക്കിലാണ് മനോരമ ഹൊറൈസണ്‍ ഈ വർഷവും ലഭ്യമാക്കുന്നത്. ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ ലഭിക്കത്തക്ക രീതിയിലാണ് ഈ ലൈവ് ക്ലാസ്സുകൾ. വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പു വരുത്തുന്നതിനായി മോഡൽ പരീക്ഷകളും റിസൽറ്റ് അനാലിസിസും മാതാപിതാക്കൾക്ക് അവ പരിശോധിക്കുന്നതിനായി പ്രോഗ്രസ് റിപ്പോർട്ട് ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 

ലൈവ് സെഷനുകളുടെ  റെക്കോര്‍ഡഡ് വിഡിയോകളും ലഭ്യമാണ്. ഓരോ ചാപ്റ്ററും അനുസരിച്ച്  പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയ പ്രാക്ടീസ് സെഷനുകളും പഠനശേഷം സ്വയം വിലയിരുത്താ‌നുള്ള മള്‍ട്ടിപ്പിള്‍ ഓണ്‍ലൈന്‍ ടെസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഇതോടൊപ്പം ലഭ്യമാണ്. ഒരോ കുട്ടിക്കും പ്രത്യേകം പരിഗണ നൽകുന്നതിനൊപ്പം വ്യക്തിഗത സംശയ നിവാരണത്തിനുള്ള അവസരവും ലഭിക്കും. ഒപ്പം വിദഗ്ധരായ അധ്യാപകർ തയാറാക്കിയ നോട്ടുകളും സൗജന്യമായി നൽകുന്നു. റിവിഷൻ ക്ലാസ്സുകളും ലഭ്യമാണ്. 

 

എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുമെന്നതും തികച്ചും സുരക്ഷിതമാണെന്നതും മാതാപിതാക്കള്‍ക്ക് കാര്യക്ഷമമായി മേല്‍നോട്ടം വഹിക്കാന്‍ സാധിക്കുമെന്നതുമൊക്കെയാണ് ഈ ക്ലാസുകളെ വ്യത്യസ്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ട്രയൽ ക്ലാസ്സുകൾക്കുമായി സന്ദർശിക്കൂ www.manoramahorizon.com അല്ലെങ്കിൽ വിളിക്കൂ 9048991111.

 

Content Summary : Manorama Horizon Live Classes For Students 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com