ഐടിയിൽനിന്ന് സിവിൽ സർവീസിലേക്ക്; കിരണിന്റെ വിജയരഹസ്യമറിയാം

HIGHLIGHTS
  • വെബിനാർ ജൂൺ 22 ബുധനാഴ്ച വൈകിട്ട് 7.30 ന്
  • ക്ലാസുകൾ നയിക്കുന്നത് കിരൺ പി.ബാബു
kiran
കിരൺ പി.ബാബു.
SHARE

സിവിൽ സർവീസ് എന്ന വലിയ സ്വപ്നത്തിലേക്കുള്ള യാത്ര അതികഠിനമാണ്. ഒരു ജോലി ചെയ്തുകൊണ്ട് ആ സ്വപ്നത്തിനു വേണ്ടി ശ്രമിക്കുന്നത് ഏറെ ശ്രമകരവും. ഐടി മേഖലയിൽ ജോലി ചെയ്തുകൊണ്ട് സിവിൽ സർവീസ് പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുകയും 100–ാം റാങ്ക് സ്വന്തമാക്കി ആ ലക്ഷ്യം സഫലീകരിക്കുകയും ചെയ്ത കിരൺ പി.ബാബു തന്റെ സിവിൽ സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു; തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിലൂടെ.

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും എങ്ങനെ കൃത്യമായ പരിശീലനം നടത്തണം എന്ന ധാരണയില്ലാത്തവർക്ക് ഈ വെബിനാർ ഏറെ ഉപകാരപ്രദമായിരിക്കും. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനുവേണ്ടി പ്രയത്നിച്ചപ്പോൾ അഭിമുഖീകരിച്ച വെല്ലുവിളികളെക്കുറിച്ചും മൽസര പരീക്ഷയ്ക്കായി നടത്തിയ തയാറെടുപ്പുകളെക്കുറിച്ചും കിരൺ ഉദ്യോഗാർഥികളോടു സംസാരിക്കും.

സിവിൽ സർവീസിനു തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ടൈം മാനേജ്‌മന്റ്, പരീക്ഷയിൽ പങ്കെടുക്കുന്നതിന് വേണ്ട യോഗ്യതകള്‍ ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും ഉത്തരം ലഭിക്കുന്ന വിധത്തിലാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾ, മാതാപിതാക്കൾ, ബിരുദ വിദ്യാർഥികൾ, വർക്കിങ് പ്രഫഷനലുകൾ എന്നിവർക്കും വെബിനാറിൽ പങ്കെടുക്കാം.

ജൂൺ 22 ബുധനാഴ്ച വൈകിട്ട് 7.30 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ. സൗജന്യ റജിസ്ട്രേഷനായി https://bit.ly/3HuAEoo എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും വെബിനാറിൽ പങ്കെടുക്കാം.

Content Summary : Manorama Horizon Free Webinar On Dreaming Big An Interaction with Kiran P Babu

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA