ഫ്രഞ്ച് സംസാരിക്കാം അനായാസം; പഠിക്കാം മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ

HIGHLIGHTS
  • ഓഗസ്റ്റ് 27, 28, 29 തീയതികളിൽ വൈകിട്ട് 6.30 മുതൽ 8 വരെ ഒാൺലൈനായാണ് ക്ലാസ്.
  • വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റ് ലഭിക്കും.
manorama-horizon-online-class-french-for-beginners
Representative Image. Photo Credit: NicoElNino/Shutterstock
SHARE

ഒന്നിലധികം ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ മിടുക്കുള്ള പ്രഫഷനലുകൾക്ക് ഡിമാൻഡ് ഏറെയുള്ള കാലമാണ്. നന്നായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്നവർക്ക് നല്ല കരിയർ സാധ്യതകളും തുറന്നു കിട്ടും. ഇപ്പോഴും ലോകത്തെ പ്രധാന നയതന്ത്ര ഭാഷകളിലൊന്നാണ് ഫ്രഞ്ച്. അതിനാൽ എല്ലാ മേഖലകളിലേയും പ്രഫഷനലുകൾക്ക് ഫ്രഞ്ചു ഭാഷയിൽ ഉള്ള പ്രാവീണ്യം അധിക മികവാണ്. ഫ്രഞ്ച് ഭാഷാ പഠനം മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചുകൊണ്ട് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ലൈവ് ക്ലാസുകൾ ഒരുക്കുന്നു. 

ട്രിവാൻഡ്രം അലയൻസ് ഫ്രോൻസെയിസിന്റെ സഹകരണത്തോടെയാണ് ക്ലാസുകൾ. പുതിയ ഭാഷകൾ പഠിച്ചെടുക്കാനുള്ള പുതിയ തലമുറയുടെ താൽപര്യം മുന്നിൽ കണ്ടുകൊണ്ട് വളരെ വ്യക്തമായും പൂർണമായും ഫ്രഞ്ചു ഭാഷാ പഠനത്തിന്റെ എല്ലാ തലങ്ങളും വിശദമായി മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ കോഴ്‌സ് തയാറാക്കിയിരിക്കുന്നത്. ഈ ത്രിദിന ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് ഒരു വ്യക്തിയെ അഭിവാദ്യം ചെയ്യുക, നിങ്ങളെയും മറ്റുള്ളവരെയും പരിചയപ്പെടുത്തുക, കുടുംബത്തെക്കുറിച്ച് സംസാരിക്കുക, ഹോബികളെക്കുറിച്ച് സംസാരിക്കുക തുടങ്ങിയവ സാധിക്കും. 

വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് സഹായകരമാണ്. ഓഗസ്റ്റ് 27, 28, 29  തീയതികളിൽ വൈകിട്ട് 6.30 മുതൽ 8 വരെ ഒാൺലൈനായാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റ് ലഭിക്കും. അലയൻസ് ഫ്രോൻസെയിസിലെ വിദഗ്ധ ഫാക്കൽറ്റി ആണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/tution/french-language/ അല്ലെങ്കിൽ വിളിക്കൂ 904899111.

Content Summary : Manorama Horizon Online Class- French for Beginners - Batch 2

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}