പിഎസ്‌സി പരീക്ഷയിൽ‌ ആശങ്ക വേണ്ട, ആഴത്തിൽ പഠിക്കാം ചിട്ടയോടെ; മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ 22ന്

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : 9048991111, 9895534471
manorama-horizon-webinar
Representative Image. Photo Credit: Asia Images Group/Shutterstock
SHARE

സർക്കാർ ജോലിക്കായി ശ്രമിക്കുന്ന പലരും അടുത്തിടെ ആശങ്കയോടെ കേട്ട ഒരു വാർത്തയുണ്ട്– പിഎസ്‌സി പരീക്ഷയുടെ രീതികളിൽ ചില മാറ്റങ്ങൾ വരാൻ പോകുന്നു, ഒഎംആർ രീതിയിൽനിന്ന് വിവരണാത്മക രീതിയിലേക്ക് പരീക്ഷകൾ മാറുന്നു എന്നൊക്കെ. ആഴത്തിലുള്ള ചിട്ടയായ പരിശീലനത്തിലൂടെ ഇത്തരം ആശങ്കകളെ അകറ്റാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 

ഇനി നടക്കാനിരിക്കുന്ന ഡിഗ്രി ലെവൽ  പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് മനോരമ ഹൊറൈസൺ സൗജന്യ വെബിനാറിൽ പങ്കെടുക്കാം. മാറുന്ന പരീക്ഷയ്ക്ക് അനുസൃതമായി മാറ്റേണ്ട പഠനരീതി, എപ്പോൾ മുതൽ പഠിച്ചു തുടങ്ങണം, വിവരണാത്മകമായ രീതിയിൽ എങ്ങനെ പഠിക്കാം, പഠനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് വെബിനാർ ഒരുക്കിയിരിക്കുന്നത്.

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ എമിനെന്റ് പിഎസ്‌സിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ വെബിനാറിന് നേതൃത്വം നൽകുന്നത് പ്രഗത്ഭരായ അധ്യാപകരാണ്. ജനുവരി 22 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുന്ന വെബിനാറിന്റെ  ഭാഗമാവാൻ ഈ https://bit.ly/3w732rJ ഗൂഗിൾ ഫോം ഫിൽ ചെയ്യുക . അല്ലെങ്കിൽ  9048991111, 9895534471 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Content Summary : Manorama Horizon Free Webinar On PSC Exam Preparation

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS