ADVERTISEMENT

മൂന്നര വർഷം മുൻപു വരെ നഷ്ടത്തിലായിരുന്ന ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് (ഡബ്ല്യുബിപിഡിസിഎൽ) ഇന്നു രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുഴുവൻ മാതൃകയാണ്. റിലയൻസ്, ടാറ്റ, അദാനി തുടങ്ങിയവരുടെ ആധുനിക വൈദ്യുതോൽപാദന പ്ലാന്റുകളെ പിന്തള്ളി ബംഗാൾ സർക്കാരിനു കീഴിലുള്ള കോർപറേഷൻ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തന മികവിനുള്ള ദേശീയ പുരസ്കാരം നേടിയതിനു പിന്നിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.പി.ബി.സലിമിന്റെ കഠിനാധ്വാനമുണ്ട്. മൂന്നരവർഷം മുൻപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി സലിം സ്ഥാനമേറ്റതിനു ശേഷമാണ് കോർപറേഷന്റെ പ്രവർത്തനത്തിൽ മാറ്റമുണ്ടായത്. ജീവനക്കാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തിയും അവരെ വിശ്വാസത്തിലെടുത്തുമാണ് കോർപറേഷൻ പ്രകടനം മെച്ചപ്പെടുത്തിയതെന്ന് ഡോ.സലിം പറയുന്നു. ഇത്രയും വായിക്കുമ്പോൾ തോന്നുന്നില്ലേ െഎഎഎസ് ഉദ്യോഗസ്ഥർക്കു സമൂഹത്തിൽ മാറ്റം കൊണ്ടുവരാമെന്ന്. ഐഎഎസ് എന്നത് വെറുമൊരു കരിയർ മാത്രമല്ല, സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള മാർഗം കൂടിയാണ്.

Read Also : പൊതുമേഖലയ്ക്ക് അഭിമാനം : ബംഗാൾ ഊർജ കോർപറേഷൻ വീരഗാഥ

 

സിവിൽ സർവീസ് നേടാൻ എനിക്കു സാധിക്കുമോ എന്ന ചിന്തയാകും പലരെയും അലട്ടുന്നത്. വളരെ നേരത്തേ പരിശീലനം തുടങ്ങിയാൽ ആർക്കും െഎഎഎസ് നേടാം. സിവിൽ സർവീസസ് പരീക്ഷയിൽ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹോറൈസൺ നടത്തുന്ന ഓൺലൈൻ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന് ഇപ്പോൾ ചേരാം. സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ രൂപകൽപന ചെയ്ത, 135 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ മൂന്ന് കടമ്പകൾ വിജയകരമായി കടക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു. പരിചയസമ്പന്നരായ അധ്യാപകർ നയിക്കുന്ന ഒാൺലൈൻ ക്ലാസുകളിൽ പഠന പുരോഗതി വിലയിരുത്തുന്നതിന് നിരവധി ടെസ്റ്റ്‌ സീരീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത സംശയ നിവാരണ സെഷനുകൾക്കൊപ്പം, സിവിൽ സർവീസ് നേടിയ ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിനുള്ള അവസരവും ലഭിക്കും. 10, 11, 12 ക്ലാസ്സ്‌ വിദ്യാർഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും കോഴ്സ് സഹായകമാകും.  ഈ വർഷത്തെ യുപിഎസ്‌സി സിവിൽ സർവീസ് ഓൺലൈൻ ഫൗണ്ടേഷൻ കോഴ്സിനെക്കുറിച്ചു കൂടുതലറിയാൻ സന്ദർശിക്കൂ  https://www.manoramahorizon.com/course/online-civil-service-foundation-class  അല്ലെങ്കിൽ വിളിക്കൂ 9048991111

Content Summary : Online Civil Service Foundation Course 2023 - 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com