ADVERTISEMENT

കോട്ടയം ∙ ‘‘ഹലോ, വെക്കേഷന്  എന്താ പരിപാടി...?’’ അവതാരകന്റെ ചോദ്യം കേട്ടതും കൂട്ടുകാരുമായി ഉൗഞ്ഞാലാടിക്കൊണ്ടിരുന്ന കുട്ടികൾ പറഞ്ഞു – ‘‘ഇവിടെ വന്ന് അടിച്ചു പൊളിക്കും..’’ 

‘‘അടുത്ത വർഷം എത്ര മാർക്ക് കിട്ടും....?’’ അവതാരകന്റെ രണ്ടാമത്തെ ചോദ്യത്തിന് ഉടനെ കിട്ടി ഉത്തരം – ‘‘മിന്നിക്കും...!’’. കുട്ടിപ്പട്ടാളവും അവതാരകനും തമ്മിൽ കൊച്ചുവർത്തമാനം സജീവമായതോടെ ഏറ്റുമാനൂർ ഹാങ്ങ് ഒൗട്ട് പ്ലേവേൾഡ് പാർക്കിൽ മനോരമ ഹൊറൈസൺ സംഘടിപ്പിച്ച ‘ഹൊറൈസൺ സ്മാർട് സ്റ്റഡി പ്രോഗ്രാം’ റോഡ് ഷോയിൽ മാതാപിതാക്കളും കൂടി. കുസൃതിച്ചോദ്യങ്ങളും സ്പോട് ക്വിസുമായി സജീവമായ സെഷനിൽ ന്യൂ ജെൻ കുട്ടികളുടെ പഠനത്തിനുള്ള നൂതന മാർഗങ്ങൾ മാതാപിതാക്കളും പങ്കുവച്ചു. കുസൃതിച്ചോദ്യങ്ങൾക്കു മറുപടി നൽകിയ മിടുക്കർ കൈനിറയെ സമ്മാനവുമായാണ് മടങ്ങിയത്. 

manorama-horizon-smart-study-programme-road-show-interatction

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടൽ ആയ മനോരമ ഹൊറൈസൺ സ്മാർട്ട് സ്റ്റഡി പ്രോഗ്രാം അവതരിപ്പിക്കുന്നത്. കുറഞ്ഞ ചെലവിൽ വീടിന്റെ സുരക്ഷയിലും മാതാപിതാക്കളുടെ മേൽനോട്ടത്തിലും കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ പഠിക്കാം. കണ്ടു പഠിക്കേണ്ടവർക്ക് വിഡിയോകൾ, കേട്ടു പഠിക്കേണ്ടവർക്ക് റെക്കോർഡഡ് ക്ലാസ്സ്, വായിച്ചു പഠിക്കുന്നവർക്കും റിവിഷൻ ചെയ്യാനും ഫ്ലാഷ് കാർഡുകൾ,  ബുദ്ധിമുട്ടേറിയ ഭാഗങ്ങൾ ഈസിയായി മനസ്സിലാക്കാൻ മാസ്റ്റർ ക്ലാസസ്, പഠനനിലവാരം കൃത്യമായി മനസിലാക്കാൻ റിപ്പോർട്ട്, 

manorama-horizon-smart-study-programme-road-show-branded-vehicle

കൃത്യമായ മാർഗനിദേശങ്ങൾ നൽകാൻ മെന്റർ സപ്പോർട്ട്, സംശയ ദുരീകരണത്തിനു വാട്സാപ് ചാറ്റ് സപ്പോർട്ട്. അങ്ങനെ കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും കാര്യക്ഷമവുമാക്കാൻ വേണ്ടതെല്ലാം സ്മാർട്ട് സ്റ്റഡി പ്രോഗ്രാമിൽ ഉണ്ട്. സിബിഎസ്‌ഇ, കേരള സിലബസുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് കണക്ക്, സയൻസ് വിഷയങ്ങളിൽ സ്മാർട്ട് സ്റ്റഡി പ്രോഗ്രാമിൽ എൻറോൾ ചെയ്യാം.

അതും കുടുംബ ബജറ്റ് താളം തെറ്റാതെ തന്നെ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ www.manoramahorizon.com അല്ലെങ്കിൽ വിളിക്കൂ 9048991111

വേനലവധിക്കാലത്ത് കുടുംബ സമേതം ചെലവഴിക്കാൻ വാട്ടർ പ്ലേ എരിയ, മൾട്ടി പ്ലേ സ്റ്റേഷനുകൾ, ഉൗഞ്ഞാലുകൾ സ്ലൈഡുകൾ, വിഡിയോ ഗെയിം, ഇലക്ട്രിക് റൈഡുകൾ, ബഗ്ഗീസ് എന്നിവ ഹാങ് ഒൗട്ട് പ്ലേവേൾഡിൽ ഒരുക്കിയിട്ടുണ്ട്. ശനിയും ഞായറും വൈകിട്ട് 5.30 മുതൽ 7.30 വരെ വിവിധ കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

Content Summary : Manorama Horizon Smart Study Program for School Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com