ADVERTISEMENT

കൊച്ചി ∙ ഉപരിപഠന കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്ന മലയാള മനോരമ ‘ഹൊറൈസൺ’ വിദ്യാഭ്യാസ പ്രദർശനം 3, 4 തീയതികളിൽ പാലാരിവട്ടം ഹോട്ടൽ റിനൈ കൊച്ചിയിൽ നടക്കും. 10.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന പ്രദർശനത്തിലേക്കു പ്രവേശനം സൗജന്യം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ‘ലക്ഷ്യ’യുടെ സഹകരണത്തോടെയാണു പ്രദർശനം. വിദേശത്തെയും ഇന്ത്യയിലെയും വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും കോഴ്സുകൾ പരിചയപ്പെടുത്താൻ പ്രദർശനം സഹായിക്കും. 

 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ 45 സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ കൺസൽറ്റിങ് സ്ഥാപനങ്ങൾ ഓരോ രാജ്യത്തെയും അവസരങ്ങളെക്കുറിച്ചും അറിവു പകരും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കോളജുകളിലെ കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ്, നിയമം, ഫാഷൻ ടെക്നോളജി, ടൂറിസം, റോബട്ടിക്സ്, ലോജിസ്റ്റിക്സ്, നഴ്സിങ് തുടങ്ങിയ കോഴ്സുകളെക്കുറിച്ച് അറിയാനും വിദ്യാഭ്യാസ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സംശയങ്ങൾ പരിഹരിക്കാനും അവസരം ലഭിക്കും. ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ട് വിമാനത്താവളത്തിന് അകത്തും പുറത്തും ജോലി ലഭിക്കാൻ സാധ്യതയുള്ള കോഴ്സുകളെക്കുറിച്ച് അറിയാനും പ്രദർശനം ഉപകരിക്കും.

Manorama Horzon Exhibition Kochi Career Exoerts
എം.എസ്.ജലീൽ, അവിനാഷ് കുളൂർ, ജാക്സൺ ജോസ്, പി.എൽ.ജോമി

 

പ്ലസ് വൺ, പ്ലസ് ടു മാർക്ക് ലിസ്റ്റുകളുമായി പ്രദർശനം സന്ദർശിക്കുന്ന ആദ്യ 300 പേർക്ക് മനോരമ ഇയർ ബുക്ക് സൗജന്യമായി നൽകും. വിദേശ പഠനത്തിനു പോകുന്ന ഒരു വിദ്യാർഥിക്കു ബംപർ ഭാഗ്യ സമ്മാനമായി വിമാന ടിക്കറ്റ് ലഭിക്കും. പ്രോത്സാഹന സമ്മാനമായി ലാപ്ടോപ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും.

 

മേളയുടെ ഭാഗമായി സെമിനാറുകളും നടക്കും. 3 നു വൈകിട്ട് 5 നു ‘വിദ്യാഭ്യാസവും ജീവിതത്തിലെ പ്രാധാന്യവും’ എന്ന വിഷയം എജ്യുക്കേഷനൽ കൺസൽറ്റന്റ് ജാക്സൺ ജോസും വൈകിട്ട് 6 ന് ‘ഉപരിപഠന വഴികൾ – ഇന്ത്യയിലും വിദേശത്തും’ എന്ന വിഷയം കരിയർ പ്ലാനിങ് സ്പീക്കർ പി.എൽ.ജോമിയും അവതരിപ്പിക്കും.  4 നു വൈകിട്ട് 5 ന് ലക്ഷ്യ അക്കാദമിക് സീനിയർ മാനേജർ അവിനാഷ് കുളൂർ ‘വിജയപാതകൾ തുറക്കാം, കൊമേഴ്സ് പഠനത്തിലൂടെ’ എന്ന വിഷയത്തിലും 6.30 നു പുതിയ കാലത്തെ കരിയർ സാധ്യതകളെക്കുറിച്ചു കരിയർ ഗുരു ഡയറക്ടറും ചീഫ് മെന്ററുമായ എം.എസ്.ജലീലും പ്രഭാഷണം നടത്തും.

 

Content Summary : Manorama Horizon Exhibition Kochi - June 3 - 4, 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com