ADVERTISEMENT

പ്രകാശപൂരിതവും പ്രതീക്ഷ നിർഭരവുമാണ്  ക്രിസ്മസ് കാലങ്ങൾ. ഈ ആഘോഷകാലത്ത് കുട്ടികൾക്കായി ആനന്ദത്തിനൊപ്പം അൽപം അറിവുകൂടി ചേർത്ത് മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ദുബായ് ആസ്ഥാനമായ യുണിക് വേൾഡ് റോബോട്ടിക്സും ചേർന്നൊരുക്കുന്നു ‘സാന്റാബോട്ട് വിന്റർ വർക്ക് ഷോപ്പ്’. 8 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന ഏകദിന വർക്ക് ഷോപ്പ്  ഡിസംബർ 30ന്  രാവിലെ 9 30 മുതൽ ആരംഭിക്കും.

വിവിധ റോബോട്ടിക്‌സ്  ആപ്ലിക്കേഷനുകൾ  പരിചയപ്പെടുന്നതിന് പുറമെ  സ്വന്തമായി ഒരു റോബോട്ട് നിർമിക്കാനും സെൻസറുകൾ ഉപയോഗിച്ചുള്ള അതിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുവാനും കുട്ടികൾക്ക് ഈ വർക്യഷോപ്പിലൂടെ സാധിക്കും. കുട്ടികളിലെ സർഗാത്മകത  വളർത്തിയെടുക്കുന്നതിനോടൊപ്പം അതിരുകളില്ലാത്ത സാങ്കേതികവിദ്യയുടെ അത്ഭുതങ്ങളിൽ നിന്ന് പ്രായോഗിക തലത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ഈ വർക്ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്. 

വര്‍ക്ക്‌ഷോപ്പിൽ  പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും  ഒപ്പം സൗജന്യ റോബോട്ട് കിറ്റും ലഭിക്കുന്നതാണ്. മലയാള മനോരമയുടെ കോട്ടയം ഹെഡ് ഓഫീസിൽ വെച്ച് നടക്കുന്ന ഈ വർക്ഷോപ്പിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ  https://www.manoramahorizon.com/course/santabot-winter-workshop-where-fun-learning-meets-future-tech/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ ബന്ധപ്പെടാം.

Content Summary:

Join the Manorama Horizon's Santabot Winter Workshop for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com