ADVERTISEMENT

പാഠ്യ വിഷയങ്ങളും പഠനരീതികളും ദിനംപ്രതി പുതുക്കപ്പെടുകയാണ്. അതിവേഗം വളരുന്ന സാങ്കേതികവിദ്യകളെ കണ്ടും കേട്ടും മനസ്സിലാക്കിയും അതിവേഗത്തിൽ കൈപ്പിടിയിൽ ഒതുക്കുന്ന അതിസമർഥരായ ഇന്നത്തെ കുട്ടികൾ പഠനം പാഠപുസ്തകത്തിൽ ഒതുക്കി നിർത്തുന്നില്ല. ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല അവരുടെ പഠനം എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഓരോ വർഷവും ശാസ്ത്രമേളകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന മിടുക്കരായ കുട്ടികളെക്കുറിച്ചും അവരുടെ ശാസ്ത്ര കണ്ടുപിടുത്തങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ. അഞ്ചാംക്ലാസ്സുകാരൻ സ്വന്തമായി നിർമിച്ച റോബട്ടും എട്ടാം ക്ലാസ്സുകാരൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ സിസ്റ്റവുമെല്ലാം വിദഗ്ധരെ പോലും അദ്ഭുതപ്പെടുത്തുമ്പോൾ, ഈ കുട്ടികളുടെ അഭിരുചികളെ തിരിച്ചറിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും ഓരോ രക്ഷിതാവിന്റെയും കടമയാണ്. 

658909914
Representative Image. Photo Credit : Wavebreakmedia / iStockPhoto.com

പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ‌ മാത്രമായി സൂത്രവാക്യങ്ങളെ മനപ്പാഠമാക്കിയും കുറുക്കുവഴികളിലൂടെ പാഠഭാഗങ്ങൾ ഓർത്തുവച്ചും പഠിച്ചിരുന്ന കാലം കടന്നു പോയിരിക്കുന്നു. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നിങ്ങനെ നാല് വിഷയങ്ങളുടെ ചുരുക്കപ്പേരായ STEM വിദ്യാഭാസരീതി ആഗോളതലത്തിൽ തന്നെ എലിമെന്ററി സ്കൂൾ മുതലുള്ള  പാഠ്യപദ്ധതിയുടെ ഭാഗമായത് ഇതിന്റെ തെളിവാണ്. സാധാരണ ശാസ്ത്ര, ഗണിത പഠനരീതികളിൽനിന്നു വ്യത്യസ്തമായി സാങ്കേതിക വിദ്യകളെ നിത്യജീവിതത്തോട് ബന്ധപ്പെടുത്തിയുള്ള ഈ പഠനരീതി കുട്ടികളുടെ സർഗാത്മകതയും അന്വേഷണത്വരയും പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്ര പഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഒഴിച്ചുകൂടനാകാത്ത വിഷയമാണ് ഫിസിക്സ്. എന്നാൽ പഠനകാലത്ത് പലർക്കും ഇതൊരു വെല്ലുവിളിയായി തോന്നിയിട്ടുണ്ടാകാം. ന്യൂട്ടണും ഐൻസ്റ്റീനുമില്ലായിരുന്നെങ്കിൽ എന്ന് നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ ഇത്ര ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ഈ വിഷയം നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ഒന്നാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? 

ഫിസിക്സിലെ  സങ്കീർണമായ ആശയങ്ങളും സമവാക്യങ്ങളുമെല്ലാം നിങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാവുന്നത് തന്നെയാണ്. എന്നാൽ പഠനരീതി വ്യത്യാസപ്പെടുത്തണം എന്നുമാത്രം. ഫോർമുലകളും സിദ്ധാന്തങ്ങളും മാത്രമല്ല  ഫിസിക്സ് എന്ന തിരിച്ചറിവിലൂടെ, ദൈനംദിന ജീവിത ഉദാഹരണങ്ങളാൽ  വിനോദകരമായ പഠനരീതിയിലുടെ, ഈ വിഷയത്തോടുള്ള അഭിരുചി വികസിപ്പിച്ചെടുക്കാൻ കഴിയും. മനോരമ ഹൊറൈസൺ ഒരുക്കുന്ന Fun with Physics എന്ന ഏകദിന വർക്‌ഷോപ് ഇതിനു കുട്ടികളെ സഹായിക്കും.  വിരസമായ പാഠപുസ്തക പഠന രീതിയിൽ നിന്നും മാറി ചിന്തിക്കാൻ താൽപര്യപ്പെടുന്ന കുട്ടികൾക്ക് ശാസ്ത്രത്തെ അടുത്തറിയാൻ സഹായിക്കുന്ന ഈ വർക്‌ഷോപ് തീർച്ചയായും ഉപകാരപ്പെടും. വിനോദവും പഠനവും ഒരുപോലെ സമന്വയിപ്പിച്ചിട്ടുള്ള ഈ വർക്‌ഷോപ് ഫിസിക്സിനോടുള്ള താൽപര്യമില്ലായ്മയെ അകറ്റാനും പഠനം രസകരമാക്കാനും കുട്ടികളെ പ്രാപ്‌തരാക്കുന്നു. 2024 ജനുവരി 13 നു മലയാള മനോരമ പനമ്പിള്ളി നഗർ ഓഫിസിൽ നടത്തുന്ന ഈ വർക്‌ഷോപ്പിൽ പങ്കെടുക്കുന്നതിനായി നിങ്ങളുടെ കുട്ടിക്കു ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുക. വർക്‌ഷോപ്പിൽ പങ്കെടുക്കാൻ https://www.manoramahorizon.com/course/fun-with-physics/ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചുവടെ തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ 9048991111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

fun-with-physics-qr-code
English Summary:

Fun With Physics: An Interactive Workshop - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com