ADVERTISEMENT

കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 195 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം. ‌ 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 13.

തസ്‌തിക, യോഗ്യത, എന്നിവ ചുവടെ.

ഫാബ്രിക്കേഷൻ അസിസ്റ്റന്റ്:- വെല്‍ഡർ, ഷീറ്റ് മെറ്റൽ വർക്കർ: എസ്എസ്എൽസി ജയം, െഎടിെഎ (എൻടിസി), ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി), കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം അല്ലെങ്കിൽ ഷിപ്പ്‌യാഡ്/ ഹെവി എൻജിനീയറിങ് കമ്പനിയിൽ പരിശീലനം.

ഒൗട്ട്‌ഫിറ്റ് അസിസ്റ്റന്റ്:- ഫിറ്റർ, ഫിറ്റർ പൈപ്പ് (പ്ലംബർ), മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെഷിനിസ്റ്റ്, ഷിപ്പ്റൈറ്റ് വുഡ്,  പെയിന്റർ,  ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്: എസ്എസ്എൽസി ജയം, െഎടിെഎ (എൻടിസി), ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി), കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഷിപ്പ്‌യാഡ്/ഹെവി എൻജിനീയറിങ് കമ്പനിയിൽ പരിശീലനം.

എയർ കണ്ടീഷനർ ടെക്നീഷ്യൻ: എസ്എസ്എൽസി ജയം, െഎടിെഎ (എൻടിസി), റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്കിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി), സമാന മേഖലയിൽ കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

സ്കാഫോൾഡർ: എസ്എസ്എൽസി ജയം, ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/ഫിറ്ററിൽ  െഎടിെഎ (എൻടിസി), സമാന മേഖലയിൽ ഒന്ന്‌/രണ്ട് വർഷത്തെ പ്രവൃത്തിപരിചയം/പരിശീലനം അല്ലെങ്കിൽ എസ്എസ്എൽസി ജയം, സമാന മേഖലയിൽ കുറഞ്ഞതു മൂന്നു വർഷത്തെ പ്രവൃത്തിപരിചയം/പരിശീലനം.

ഫയർമാൻ: എസ്എസ്എൽസി ജയം, കുറഞ്ഞത് നാലു മുതൽ ആറ് മാസം വരെയുള്ള ഫയർ ഫൈറ്റിങ് ട്രെയിനിങ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഒാണ്‍ ബോർഡ് ഷിപ്പ് ഉൾപ്പെടുന്ന എൻബിസിഡി (ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ) സർട്ടിഫിക്കറ്റ്. മലയാളം ഭാഷാ പരിജ്ഞാനം അഭികാമ്യം, സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം.

സേഫ്റ്റി അസിസ്റ്റന്റ്: എസ്എസ്എൽസി ജയം, ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം/പരിശീലനം.

സെറാങ്: ഏഴാം ക്ലാസ് ജയം, സെറാങ്/ലാസ്കർ കം സെറാങ് സർട്ടിഫിക്കറ്റ്, സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം.

ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ്:- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ: എസ്എസ്എൽസി ജയം, ബന്ധപ്പെട്ട ട്രേഡിൽ 60% മാർക്കോടെ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം, സമാനമേഖലയിൽ രണ്ട് വർഷം പ്രവൃത്തിപരിചയം, ട്രിബൺ പരിജ്ഞാനം.

ജൂനിയർ സേഫ്റ്റി ഇൻസ്പെക്ടർ: 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കലിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, ഇൻഡസ്ട്രിയൽ സേഫ്‌റ്റിയിൽ പോസ്റ്റ് ഡിപ്ലോമ, സമാനമേഖലയിൽ കുറഞ്ഞത് നാല് വർഷം പ്രവൃത്തിപരിചയം.

പ്രായം: 2019 ഫെബ്രുവരി 13 ന് 30 വയസ് കവിയരുത്. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അ‌ഞ്ചും, ഒബിസിക്കാർക്ക് മൂന്നും, ഭിന്നശേഷിക്കാർക്ക് പത്തും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

അപേക്ഷാഫീസ്: ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ്, ജൂനിയർ സേഫ്റ്റി ഇൻസ്പെക്ടർ എന്നീ തസ്തികയിലേക്ക് മാത്രമായി 100 രൂപ ഫീസ് അടയ്ക്കണം. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. 

വിശദവിവരങ്ങൾക്ക്: www.cochinshipyard.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com