ADVERTISEMENT

അഞ്ഞൂറിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് വൈകുന്നു. രണ്ടു കാറ്റഗറികളിലായി (399/2017, 400/2017) 13–10–2017ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളുടെ ലിസ്റ്റുകളാണ് വൈകുന്നത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനകം പരീക്ഷ നടത്തിയെങ്കിലും സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരണം വൈകുകയാണ്. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കിയ ശേഷമേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. രണ്ടു തസ്തികയിലുമായി 500ൽ അധികം ഒഴിവുകൾ ഇതിനകം പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി വൈകുന്നതിനാൽ നിയമനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്  പൊതുമേഖലാ സ്ഥാപനങ്ങൾ. 

അഞ്ഞൂറിലധികം ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 500ൽ അധികം അസിസ്റ്റന്റ് ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കെഎസ്എഫ്ഇയാണ്– 402. കാറ്റഗറി നമ്പർ 399/2017ന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് ഈ ഒഴിവ് നികത്തേണ്ടത്. കെഎസ്ഇബി, മലബാർ സിമന്റ്സ്, കെൽട്രോൺ, തൃശൂർ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഈ ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക. ആകെ 479 ഒഴിവകൾ ഈ കാറ്റഗറിയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കും. ഫാമിങ് കോർപറേഷൻ, സിഡ്കോ, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് രണ്ടാം കാറ്റഗറിയിൽ (400/2017)നിന്നു നിയമനം നടത്തുക. പ്രധാന സ്ഥാപനങ്ങളിൽ നിന്നായി 23 ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഒഴിവുകളിൽ നിയമനം നടത്തണമെങ്കിലും പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചേ തീരൂ. 

മുൻ ലിസ്റ്റ് റദ്ദായിട്ട് ഒരു വർഷം
കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് റദ്ദായിട്ട് ഒരു വർഷവും നാലു മാസവും പൂർത്തിയായി. 22–09–2014ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 21–09–2017ൽ മൂന്നു വർഷ കാലാവധി പൂർത്തിയാക്കി അവസാനിച്ചു. ഫാമിങ് കോർപറേഷൻ, സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് 29–09–2015ലായിരുന്നു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ ലിസ്റ്റ് 28–09–2018ൽ അവസാനിച്ചു. 

മുൻ ലിസ്റ്റുകളിൽ നിന്ന് 5575 നിയമനശുപാർശ
രണ്ടു കാറ്റഗറികളിലായി 5575 പേർക്കാണ് കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ നൽകിയിരിക്കുന്നത്. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 2913 പേർക്കും ഫാമിങ് കോർപറേഷൻ, സിഡ്കോ തുടങ്ങിയ സ്ഥാപനങ്ങൾക്കായി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 2662 േപർക്കും നിയമനശുപാർശ ലഭിച്ചു. രണ്ടു റാങ്ക് ലിസ്റ്റുകളിലെയും വിശദമായ നിയമനശുപാർശാ വിവരങ്ങൾ ചുവടെ.

Vacancy-01

കെഎസ്എഫ്ഇ, കെഎസ്ഇബി, തൃശൂർ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ (കാറ്റഗറി നമ്പർ 399/2017)

കെഎസ്എഫ്ഇ/കെഎസ്ഇബി മുതലായവ: ഒാപ്പൺ മെറിറ്റ്– 2260 വരെ, ഈഴവ– 2305 വരെ, എസ്‌സി– സപ്ലിമെന്ററി 105 വരെ, എസ്ടി– സപ്ലിമെന്ററി 53 വരെ, മുസ്ലിം– 4184 വരെ, ലത്തീൻ കത്തോലിക്കർ– 4476 വരെ, ഒബിസി– 2357 വരെ, വിശ്വകർമ– 2359 വരെ, എസ്ഐയുസി നാടാർ– 3471 വരെ, ഹിന്ദു നാടാർ– 3231 വരെ, ഒഎക്സ്– സപ്ലിമെന്ററി എട്ടു വരെ, ധീവര– 2382 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 45 വരെ, ഡഫ്– 34 വരെ, ഒാർത്തോ– 36 വരെ. 

Vacancy-02

കെഎസ്എഫ്ഇ, കെഎസ്ഇബി, തൃശൂർ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ (കാറ്റഗറി നമ്പർ 399/2017)

ഫാമിങ് കോർപറേഷൻ, സിഡ്കോ മുതലായവ: ഒാപ്പൺ മെറിറ്റ്– 2319 വരെ, ഈഴവ– 2326 വരെ, എസ്‌സി– സപ്ലിമെന്ററി 102 വരെ, എസ്ടി– സപ്ലിമെന്ററി 56 വരെ, മുസ്ലിം– 4505 വരെ, ലത്തീൻ കത്തോലിക്കർ– 5471 വരെ, എസ്ഐയുസി നാടാർ– 4004 വരെ, ഹിന്ദു നാടാർ– 2736 വരെ, ഒഎക്സ്– സപ്ലിമെന്ററി 13 വരെ, ധീവര– 2389 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 29 വരെ, ഡഫ്– 28 വരെ, ഒാർത്തോ– 35 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com