ADVERTISEMENT

2345 ഒഴിവ്

തമിഴ്നാട് ഗവൺമെന്റിന്റെ മെഡിക്കൽ സർവീസസ് റിക്രൂട്മെന്റ് ബോർഡ് നഴ്സ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2345 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.

പരസ്യ നമ്പർ: 02/MRB/2019

യോഗ്യത: നഴ്സിങ്ങിൽ ബിരുദം/ഡിപ്ലോമ, തമിഴ്നാട് നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിൽ സ്ഥിര റജിസ്ട്രേഷൻ. 

നഴ്സ്(സ്ത്രീ): ജനറൽ നഴ്സിങ്ങിൽ(സ്ത്രീ, പുരുഷൻ) കുറ‍ഞ്ഞത് മൂന്നു വർഷത്തെ പരിശീലനം പൂർത്തിയാക്കിരിക്കണം, മിഡ്‌വൈഫറി ട്രെയിനിങ്ങിൽ കുറ‍ഞ്ഞത് ആറു മാസത്തെ പരിശീലനം നേടിയിരിക്കണം..

നഴ്സ്(പുരുഷൻ): ജനറൽ നഴ്സിങ്ങിൽ കുറ‍ഞ്ഞതു മൂന്നു വർഷത്തെ പരിശീലനം പൂർത്തിയാക്കിയിരിക്കണം.

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ശമ്പളം: 14,000 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ചെന്നൈ, തിരുച്ചിറപ്പിള്ളി, മധുര, തിരുനെൽവേലി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

പരീക്ഷാഫീസ്: 700 രൂപ. എസ്‌സി, എസ്‌സിഎ, എസ്ടി, ഡിഎപി(പിഎച്ച്) എന്നിവർക്ക് 350 രൂപ.

വിശദവിവരങ്ങൾക്ക്: www.mrb.tn.gov.in

520 നഴ്സ്

തമിഴ്നാട് ഗവൺമെന്റിന്റെ മെഡിക്കൽ സർവീസസ് റിക്രൂട്‌മെന്റ് ബോർഡ് നഴ്സ്(സിക്ക് ന്യൂബോൺ കെയർ യൂണിറ്റ്) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 520 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 26.

പരസ്യ നമ്പർ: 01/MRB/2019

യോഗ്യത: നഴ്സിങ്ങിൽ ബിരുദം/ഡിപ്ലോമ, തമിഴ്നാട് നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിൽ സ്ഥിര റജിസ്ട്രേഷൻ. 

നഴ്സ്(സ്ത്രീ): ജനറൽ നഴ്സിങ്ങിൽ(സ്ത്രീ, പുരുഷൻ) കുറ‍ഞ്ഞത് മൂന്നു വർഷത്തെ പരിശീലനം പൂർത്തിയാക്കിരിക്കണം, മിഡ്‌വൈഫറി ട്രെയിനിങ്ങിൽ കുറ‍ഞ്ഞത് ആറു മാസത്തെ പരിശീലനം നേടിയിരിക്കണം..

നഴ്സ്(പുരുഷൻ): ജനറൽ നഴ്സിങ്ങിൽ കുറ‍ഞ്ഞതു മൂന്നു വർഷത്തെ പരിശീലനം പൂർത്തിയാക്കിയിരിക്കണം.

സിക്ക് ബോൺ കെയർ യൂണിറ്റിൽ കുറ‍ഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അർഹരായവർക്ക് ചട്ടപ്രകാരം ഇളവു ലഭിക്കും. 

ശമ്പളം: 14,000 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ചെന്നൈയിലാണ് പരീക്ഷാകേന്ദ്രം.

പരീക്ഷാഫീസ്: 700 രൂപ. എസ്‌സി, എസ്‌സിഎ, എസ്ടി, ഡിഎപി(പിഎച്ച്) എന്നിവർക്ക് 350 രൂപ.

വിശദവിവരങ്ങൾക്ക്: www.mrb.tn.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com