ADVERTISEMENT

മഹാരാഷ്ട്രയിലെ വിവിധ ജില്ലാ, താലൂക്ക് കോടതികളിൽ സീനിയർ സിസ്റ്റം ഒാഫിസർ, സിസ്റ്റം ഒാഫിസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 199 ഒഴിവുകളുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 26.

തസ്തിക, യോഗ്യത എന്നിവ ചുവടെ

സീനിയർ സിസ്റ്റം ഒാഫിസർ (ഒഴിവ്-40): കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിഇ/ബിടെക് ബിരുദം അല്ലെങ്കിൽ തത്തുല്യം, അഞ്ച് വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്/ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിഇ/ബിടെക് ബിരുദം അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ തത്തുല്യം, അഞ്ച് വർഷം പ്രവൃത്തിപരിചയം, നെറ്റ്‌വർക്ക് സർട്ടിഫിക്കേഷൻ അല്ലെങ്കിൽ എംസി‌എസ്ഇ/ആർഎച്ച്സിഇ സർട്ടിഫിക്കേഷൻ അല്ലെങ്കിൽ തത്തുല്യം, ആർഎച്ച്ഇഎൽ, 46000 രൂപ.

സിസ്റ്റം ഒാഫിസർ (ഒഴിവ്-159): കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിഇ/ബിടെക് ബിരുദം അല്ലെങ്കിൽ തത്തുല്യം, ഒരു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്/ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിഇ/ബിടെക് ബിരുദം അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ തത്തുല്യം, ഒരു വർഷം പ്രവൃത്തിപരിചയം, നെറ്റ്‌വർക്ക് സർട്ടിഫിക്കേഷൻ അല്ലെങ്കിൽ എംസി‌എസ്ഇ/ആർഎച്ച്സിഇ സർട്ടിഫിക്കേഷൻ അല്ലെങ്കിൽ തത്തുല്യം, ആർഎച്ച്ഇഎൽ, 40000 രൂപ.

പ്രായം: 40 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്നപ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

വിശദവിവരങ്ങൾക്ക്: www.bombayhighcourt.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com