ADVERTISEMENT

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ ആശുപത്രികളിൽ സ്പെഷലിസ്റ്റ് ഡോക്ടർ തസ്തികയിലെ 73 ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കരാർ നിയമനമാണ്.  മാർച്ച് ഒന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഇന്റർവ്യൂ. കേരളത്തിൽ രണ്ടൊഴിവുണ്ട്. ഓഫ്താൽമോളജി, റേഡിയോളജി വിഭാഗങ്ങളിൽ ഓരോ ഒഴിവു വീതമാണുള്ളത്.  മാർച്ച് ഒന്നിനാണ് ഇന്റർവ്യൂ. 

സ്ഥലം:  Composite Hospital, CRPF , Pallipuram, GC Campus, Pallipuram (Kerala)    

ശമ്പളം: 85,000 രൂപ. 

യോഗ്യത: പ്രസ്തുത വിഭാഗത്തിൽ പിജി ഡിഗ്രി/ ഡിപ്ലോമ. പിജിക്കു ശേഷം പ്രസ്തുത വിഭാഗത്തിൽ ബിരുദക്കാർക്ക് ഒന്നര വർഷത്തെ പ്രവൃത്തിപരിചയവും ഡിപ്ലോമക്കാർക്ക് രണ്ടര വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 

പ്രായം: 67 വയസിൽ താഴെ. ഇന്റർവ്യൂ തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 

അപേക്ഷയ്ക്കൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും അഞ്ച് പാസ്പോർട്ട് സൈസ് ഫോട്ടോകളും ഹാജരാക്കണം. മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും. 

വിശദവിവരങ്ങൾക്ക്: www.crpf.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com