ADVERTISEMENT

ഡൽഹിയിലെ ജനക്പുരി സൂപ്പർസ്പെഷൽറ്റി ഹോസ്പിറ്റൽ സൊസൈറ്റി  നഴ്സിങ് കേഡർ, പാരാമെഡിക്കൽ കേഡർ, മിനിസ്റ്റീരിയൽ കേഡർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 237 ഒഴിവുകളുണ്ട്. നഴ്സിങ് ഒാഫിസർ തസ്തികയിൽ 147 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 12.

നഴ്സിങ് ഒാഫിസർ(ഒഴിവ്–147), അസിസ്റ്റന്റ് ഡയറ്റീഷ്യൻ(ഒഴിവ്–ഒന്ന്), ഫിസിയോതെറപ്പിസ്റ്റ്(ഒഴിവ്–ഒന്ന്), ഒക്യുപേഷനൽ തെറപ്പിസ്റ്റ്(ഒഴിവ്–ഒന്ന്), സ്പീച്ച് തെറപ്പിസ്റ്റ്(ഒഴിവ്–ഒന്ന്), സീനിയർ റേഡിയോഗ്രഫർ(ഒഴിവ്–12), ലാബ് ടെക്നീഷ്യൻ (ഗ്രൂപ്പ് III)(ഒഴിവ്–നാല്), ലാബ് ടെക്നീഷ്യൻ(ഗ്രൂപ്പ് IV)(ഒഴിവ്–ആറ്), ടെക്നിക്കൽ അസിസ്റ്റന്റ് ലാബ് ഗ്രൂപ്പ് III(ഒഴിവ്–നാല്), ടെക്നിക്കൽ അസിസ്റ്റന്റ് ലാബ് ഗ്രൂപ്പ് IV(ഒഴിവ്–മൂന്ന്), ഇസിജി ടെക്നീഷ്യൻ(ഒഴിവ്–അ‍ഞ്ച്), സിഎസ്എസ്ഡി ടെക്നീഷ്യൻ(ഒഴിവ്–മൂന്ന്), ഫാർമസിസ്റ്റ്(ഒഴിവ്–എട്ട്), ജൂനിയർ റേഡിയോഗ്രഫർ(റേഡിയോളജി)(ഒഴിവ്–12),  ലാബ് അസിസ്റ്റന്റ് (ഒഴിവ്–എട്ട്), സിഎസ്എസ്ഡി അസിസ്റ്റന്റ്(ഒഴിവ്–മൂന്ന്), അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് അക്കൗണ്ട്സ് ഒാഫിസർ(ഒഴിവ്–ഒന്ന്), സ്റ്റാറ്റിസ്റ്റിക്കൽ ഒാഫിസർ(മെഡിക്കൽ റെക്കോർഡ്)(ഒഴിവ്–ഒന്ന്), സ്റ്റാറ്റിസ്റ്റിക്കൽ ഒാഫിസർ(പ്ലാനിങ്)(ഒഴിവ്–ഒന്ന്), പബ്ലിക് റിലേഷൻ ഒാഫിസർ(ഒഴിവ്–ഒന്ന്), ഹെഡ് ക്ലാർക്ക്(ഒഴിവ്–രണ്ട്), സ്റ്റെനോഗ്രഫർ ഗ്രേഡ് II(ഒഴിവ്–ഒന്ന്), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്(ഒഴിവ്–മൂന്ന്), സ്റ്റെനോഗ്രഫർ ഗ്രേഡ് III(ഒഴിവ്–ഒന്ന്), അപ്പർ ഡിവിഷൻ ക്ലാർക്ക്(ഒഴിവ്–അഞ്ച്), ലോവർ ഡിവിഷൻ ക്ലാർക്ക്(ഒഴിവ്–ഒന്ന്) എന്നീ തസ്തികകളിലാണ് ഒഴിവ്.

നഴ്സിങ് ഒാഫിസർ(ഒഴിവ്–147):

യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം, നഴ്സിങ്ങിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ്, മിഡ്‌വൈഫറിയിൽ സർട്ടിഫിക്കറ്റ്, ഹിന്ദി സംസാരിക്കാനും മനസിലാക്കാനുമുള്ള കഴിവ്. ഡൽഹി നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.

പ്രായം: 32 വയസു കവിയരുത്(ഡൽഹി ഗവൺമെന്റ് ചട്ടപ്രകാരം).

ശമ്പളം: 9300–34800+ഗ്രേഡ് പേ 4600 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: www.jsshs.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com