ADVERTISEMENT

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ വിവിധ റീജനുകളിൽ സ്റ്റെനോഗ്രഫർ, അപ്പർ ഡിവിഷൻ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1931 ഒഴിവുകളുണ്ട്. കേരളാ റീജനിൽ 64 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.

സ്റ്റെനോഗ്രഫർ (ഒഴിവ്-മൂന്ന്): ഹയർ സെക്കൻഡറി ജയം (12-ാം ക്ലാസ് ജയം/തത്തുല്യം), സ്റ്റെനോഗ്രഫി ഇംഗ്ലിഷ്/ഹിന്ദിയിൽ മിനിറ്റിൽ 80 വാക്കു വേഗം, കംപ്യൂട്ടർ പരിജ്ഞാനം.

അപ്പർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ്-61): ബിരുദം/തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർഥികൾ ഒന്നിലധികം അപേക്ഷ അയയ്ക്കേണ്ടതില്ല.

പ്രായം (15.04.2019 ന്): 18-27 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: ഏഴാം ശമ്പള കമ്മിഷൻ പ്രകാരം 25,500 രൂപ (പുതുക്കിയത്). ആറാം ശമ്പള കമ്മിഷൻ പ്രകാരം 5200-20200 രൂപ, ഗ്രേഡ് പേ 2400 രൂപ.

അപേക്ഷാഫീസ്: 500 രൂപ. 

എസ്‌സി, എസ്ടി, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ (ആദ്യഘട്ട എഴുത്തുപരീക്ഷയ്ക്ക് ശേഷം 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും). ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവ മുഖേന ഒാൺലൈനായി ഫീസ് അടയ്ക്കണം.

തിരഞ്ഞെടുപ്പ്: സ്റ്റെനോഗ്രഫർ തസ്തികയിൽ എഴുത്തു പരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ്, സ്റ്റെനോഗ്രഫി ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ എഴുത്തു പരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്ക്: www.esic.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com