ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ വിവിധ പാരാമെഡിക്കൽ സ്റ്റാഫ്, മിനിസ്റ്റീരിയൽ ആൻഡ് ഐസലേറ്റഡ് കാറ്റഗറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 3602 ഒഴിവുകളുണ്ട്. പാരാമെഡിക്കൽ കാറ്റഗറിയിൽ 1937 ഒഴിവുകളും മിനിസ്റ്റീരിയൽ ആൻഡ് ഐസലേറ്റഡ് കാറ്റഗറിയിൽ 1665 ഒഴിവുകളുമാണുള്ളത്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഒാൺലൈനായി അപേക്ഷിക്കണം.

1937 പാരാമെഡിക്കൽ സ്റ്റാഫ്

ചെന്നൈ ആർആർബിയിൽ 173 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 1109 ഒഴിവുകളുണ്ട്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ രണ്ട്.

സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: CEN No.02/2019.

ഡയറ്റീഷ്യൻ, സ്റ്റാഫ് നഴ്സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, എക്സ്റ്റെൻഷൻ എജ്യൂക്കേറ്റർ, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III, ലാബ് സൂപ്രണ്ട് ഗ്രേഡ് III, ഒപ്റ്റോമെട്രിസ്റ്റ്, ഫെർഫ്യൂഷനിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ഫാർമസിസ്റ്റ് ഗ്രേഡ് III, റേഡിയോഗ്രഫർ, സ്പീച്ച് തെറപിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, ലേഡി ഹെൽത്ത് വിസിറ്റർ, ലാബ് അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിലാണ് ഒഴിവ്.

ആർആർആർബി, ഒഴിവ് എന്നിവ ചുവടെ.

ആർആർബി അഹമദാബാദ്–80, അജ്മീർ–89, അലഹാബാദ്–176, ബാംഗ്ലൂർ–51, ഭോപ്പാൽ–48, ഭുവനേശ്വർ–35, ബിലാസ്പുർ–40, ചണ്ഡീഗഡ്–197, ചെന്നൈ–173, ഗോരഖ്പുർ–66, ഗുവാഹത്തി–117, ജമ്മു–ശ്രീനഗർ–70, കൊൽക്കത്ത–236, മാൽഡ–45, മുംബൈ–232, മുസാഫർപുർ–26, പട്ന–76, റാഞ്ചി–38, സെക്കന്തരാബാദ്–112, സിലിഗുരി–30..

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ ചുവടെ.

ഡയറ്റീഷ്യൻ: ബിഎസ്‌സി(സയൻസ്), ഡയറ്ററ്റിക്‌സിൽ ഒരു വർഷത്തെ അംഗീകൃത പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, ഏതെങ്കിലും ആശുപത്രിയിൽ മൂന്നു മാസത്തെ ഇന്റേൺഷിപ്പ് പരിശീലനം അല്ലെങ്കിൽ ബിഎസ്‌സി (ഹോംസയൻസ്), എംഎസ്‌സി ഹോംസയൻസ്(ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ), 18–33 വയസ്.

സ്റ്റാഫ് നഴ്സ്: നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവൽസര കോഴ്സ് ജയം അല്ലെങ്കിൽ ബിഎസ്‌‌സി(നഴ്സിങ്), 20–40 വയസ്.

(ഒാക്സിലറി നഴ്സ്–മിഡ്‌വൈഫ്സ്, മിഡ്‌വൈഫ്സ് ആൻഡ് ബി ഗ്രേഡ് നഴ്സുമാർക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ ബാധകമാണ്. കൂടുതൽ വിവരങ്ങൾ‌ക്ക് വെബ്സൈറ്റ് കാണുക).

ഡെന്റൽ ഹൈജീനിസ്റ്റ്: സയൻസ് ബിരുദം(ബയോളജി) അല്ലെങ്കിൽ തത്തുല്യം. ഡെന്റൽ ഹൈജീനിൽ രണ്ടു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ റജിസ്‌ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പട്ടികവിഭാഗക്കാർക്ക് പ്രവൃത്തിപരിചയത്തിൽ ഇളവു ലഭിക്കും, 18–33 വയസ്.

ഡയാലിസിസ് ടെക്നീഷ്യൻ: ബിഎസ്‌സി, ഡിപ്ലോമ ഇൻ ഹീമോഡയാലിസിസ്/രണ്ടു വർഷത്തെ ട്രെയിനിങ്/പ്രവൃത്തിപരിചയം(തെളിവ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം), 20–33 വയസ്.

എക്സ്റ്റെൻഷൻ എജ്യൂക്കേറ്റർ: സോഷ്യോളജി/സോഷ്യൽ വർക്ക്/കമ്യൂണിറ്റി എജ്യൂക്കേഷൻ അനുബന്ധ വിഭാഗത്തിൽ ബിരുദം, ഹെൽത്ത് എജ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ, 22–35 വയസ്.

ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III: ബിഎസ്‌സി.  (കെമിസ്ട്രി മുഖ്യ/കെമിസ്ട്രിയുടെ ഏതെങ്കിലും ബ്രാഞ്ച് ഒാപ്ഷനൽ വിഷയമായി പഠിച്ചിരിക്കണം), ഒരു വർഷത്തെ ഡിപ്ലോമ(ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ) അല്ലെങ്കിൽ ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടറിൽ ഒരു വർഷത്തെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി), 18–33 വയസ്.

ലാബ് സൂപ്രണ്ട് ഗ്രേഡ് III: ബയോകെമിസ്‌ട്രി/മൈക്രോബയോളജി/ലൈഫ് സയൻസിൽ ബിഎസ്‌സി/കെമിസ്‌ട്രി, ബയോളജി മുഖ്യ/ഓപ്‌ഷനൽ/സബ്‌സിഡിയറി വിഷയമായി പഠിച്ച് ബിഎസ്‌സി/തത്തുല്യം, മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ  ഡിപ്ലോമ(ഡിഎംഎൽടി) അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ  മെഡിക്കൽ ടെക്‌നോളജിയിൽ(ലബോറട്ടറി) ബിഎസ്‌സി, 18–33 വയസ്.

ഒപ്റ്റോമെട്രിസ്റ്റ്: ബിഎസ്‌സി ഒപ്റ്റോമെട്രി അല്ലെങ്കിൽ ഡിപ്ലോമ(3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ കോഴ്സ്), റജിസ്ട്രേഷൻ, 18–33 വയസ്.

പെർഫ്യൂഷനിസ്റ്റ്: ബിഎസ്‌സി, പെർഫ്യൂഷൻ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി, കാർഡിയോ പൾമനറി പമ്പ് ടെക്നീഷ്യനായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം, 21–40 വയസ്.

ഫിസിയോതെറപ്പിസ്‌റ്റ്: ഫിസിയോതെറപ്പിയിൽ ബിരുദം, രണ്ടു വർഷത്തെ പ്രായോഗിക പരിചയം., 18–33 വയസ്.

ഫാർമസിസ്‌റ്റ് ഗ്രേഡ് III: പ്ലസ്‌ടു സയൻസ്/തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ, ഫാർമസിസ്റ്റായി റജിസ്‌ട്രേഷൻ അല്ലെങ്കിൽ ഫാർമസിയിൽ ബിരുദം/തത്തുല്യം, ഫാർമസിസ്റ്റായി റജിസ്‌ട്രേഷൻ, 20–35 വയസ്.

റേഡിയോഗ്രഫർ: ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ്ടു, റേഡിയോഗ്രഫി/എക്സ്റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമ. റേഡിയോഗ്രഫി/എക്സ്റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമയുള്ള സയൻസ് ബിരുദക്കാർക്കു മുൻഗണന, 19–33 വയസ്.

സ്പീച്ച് തെറപ്പിസ്റ്റ്: ബിഎസ്‌സി, ഡിപ്ലോമ(ഒാഡിയോ ആൻഡ് സ്പീച്ച് തെറപ്പി), രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 18–33 വയസ്.

ഇസിജി ടെക്നീഷ്യൻ: പ്ലസ്ടു/സയൻസ് ബിരുദം, സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം(ഇസിജി ലബോറട്ടറി ടെക്നോളജി/കാർഡിയോളജി/കാർഡിയോളജി ടെക്നീഷ്യൻ/കാർഡിയോളജി ടെക്നിക്സ്), 18–33 വയസ്.

ലേഡി ഹെൽത്ത് വിസിറ്റർ: പ്ലസ്ടു, മൾട്ടിപർപ്പസ് വർക്കേഴ്സ് കോഴ്സ്, 18–30 വയസ്.

‌ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: പ്ലസ്ടു സയൻസ്, 

എ) മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ

ബി) മെഡിക്കൽ ലാബ് ടെക്നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്, ഡിഎംഎൽടി(കുറഞ്ഞത് ഒരു വർഷത്തെ കോഴ്സ്), 18–33 വയസ്.

എല്ലാ തസ്തികയുടെയും യോഗ്യത സംബന്ധിച്ച കൂടുതൽ ‌വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. എല്ലാ യോഗ്യതകളും 2019 ഏപ്രിൽ രണ്ട് അടിസ്ഥാനമാക്കി കണക്കാക്കും.

പ്രായം: 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക്(നോൺ ക്രീമിലെയർ) മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷം ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

അപേക്ഷാഫീസ്: 500 രൂപ.

സിബിടിക്കു ഹാജരാകുന്നവർക്ക് 400രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും.

പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർ എന്നിവർക്ക് 250 രൂപ മതി. സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും.

ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. 

ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപിഐ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എസ്ബിഐ/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഒാഫിസ് മുഖേന ചെലാൻ പേയ്മെന്റായി ഒാഫ്‌ലൈനായും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്(സിബിടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. 

90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. യോഗ്യരായ ഭിന്നശേഷിക്കാർക്ക് സ്ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും. സിബിടിക്ക് പ്രഫഷനൽ എബിലിറ്റി, ജനറൽ അവയർനെസ്,  ജനറൽ അരിത്‌മെറ്റിക്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ സയൻസ് എന്നിവയുണ്ടാകും. നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും. 2019 ജൂൺ ആദ്യ വാരം പരീക്ഷ ഉണ്ടാകും. ഇംഗ്ലിഷ്, ഹിന്ദിക്ക് പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം.

ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല. 

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റുകളുടെ വിലാസം ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. അപേക്ഷകന് ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചു കഴിയുമ്പോൾ റജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ലഭിക്കും. ഇൗ റജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്.

ഒടിപി നമ്പർ ഉദ്യോഗാർഥിയുടെ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ/ഇമെയിൽ ഐഡിയിലൂടെ ലഭിക്കും. ഉദ്യോഗാർഥി ഫോട്ടോയും ഒപ്പും JPG/JPEG ഫോർമാറ്റിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫോട്ടോ വെളുത്ത/ലൈറ്റ് കളർ പശ്ചാത്തലത്തിലായിരിക്കണം  ഫോട്ടോ 20–50 കെബിയിൽ ഉള്ളതായിരിക്കണം . 2019 ജനുവരി ഒന്നിനോ അതിനു ശേഷമോ എടുത്ത കളർ ഫോട്ടോ ആയിരിക്കണം. ഒപ്പ് 10–40 കെബിയിൽ (വെള്ളക്കടലാസിൽ കറുത്ത മഷി കൊണ്ട്) ഉള്ളതായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

മിനിസ്റ്റീരിയൽ ആൻഡ് ഐസലേറ്റഡ് കാറ്റഗറി: 1665 ഒഴിവ്

തിരുവനന്തപുരം ആർആർബിയിൽ 19 സ്റ്റെനോഗ്രഫർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ ഏഴ്.

സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: CEN No.03/2019.

തസ്തിക, പ്രായം, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ.

ജൂനിയർ സ്റ്റെനോഗ്രഫർ/ഹിന്ദി: പ്ലസ്ടു/തത്തുല്യം. ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 80 വാക്കു വേഗം (ഡ്യൂറേഷൻ–10 മിനിറ്റ്, ട്രാൻസ്ക്രിപ്ഷൻ ടൈം–65 മിനിറ്റ്), 18–30 വയസ്.

ജൂനിയർ സ്റ്റെനോഗ്രഫർ/ഇംഗ്ലിഷ്: പ്ലസ്ടു/തത്തുല്യം. ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 80 വാക്കു വേഗം (ഡ്യൂറേഷൻ–10 മിനിറ്റ്, ട്രാൻസ്ക്രിപ്ഷൻ ടൈം–50 മിനിറ്റ്), 18–30 വയസ്.

ജൂനിയർ ട്രാൻസ്‌ലേറ്റർ/ഹിന്ദി: 

1. ഹിന്ദി/ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം/തത്തുല്യം ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയമായിരിക്കണം അല്ലെങ്കിൽ പരീക്ഷാ മാധ്യമമായിരിക്കണം.

അല്ലെങ്കിൽ 

ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം./തത്തുല്യം. ബിരുദ തലത്തിൽ ഇംഗ്ലിഷ്/ഹിന്ദി മാധ്യമം അല്ലെങ്കിൽ കംപൽസറി/ഇലക്‌റ്റീവ് വിഷയം അല്ലെങ്കിൽ പരീക്ഷാ മാധ്യമമായിരിക്കണം അല്ലെങ്കിൽ

ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം/തത്തുല്യം.  ബിരുദ തലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി/ഇലക്‌റ്റീവ് വിഷയം അല്ലെങ്കിൽ ഏതെങ്കിലും  ഒരെണ്ണം  പരീക്ഷാ മാധ്യമമോ മറ്റൊന്നു കംപൽസറി/ ഇലക്‌ടീവ് വിഷയമോ ആയിരിക്കണം.

2. ട്രാൻസ്‌ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ്. ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, 18–33 വയസ്.

സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ: ബിരുദം, ഡിപ്ലോമ(ലേബർ വെൽഫയർ/സോഷ്യൽ വെൽഫയർ) അല്ലെങ്കിൽ എൽഎൽബി, ലേബർ ലോ അല്ലെങ്കിൽ ലേബർ ലോയിൽ ഡിപ്ലോമ അല്ലെങ്കിൽ പഴ്സനൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ എംബിഎ(പേപ്പർ ഇൻ പഴ്സനൽ മാനേജ്മെന്റ്) അല്ലെങ്കിൽ എംബിഎ/എച്ച്ആർ, 18–33 വയസ്.

ചീഫ് ലോ അസിസ്റ്റന്റ്: ലോയിൽ ബിരുദം, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. നിബന്ധനകൾക്കു വിധേയമായി ലോ ബിരുദക്കാരായ റെയിൽവേ ജീവനക്കാർക്കും അപേക്ഷിക്കാം, 18–40 വയസ്.

ലാബ് അസിസ്റ്റന്റ് ഗ്രേഡ് III കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്: പ്ലസ്ടു സയൻസ്(ഫിസിക്സ്, കെമിസ്ട്രി)/തത്തുല്യം, ലാബ് ടെക്നോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 18–30 വയസ്.

ഫിംഗർ പ്രിന്റ് എക്സാമിനർ: പ്ലസ്ടു/തത്തുല്യം, ഫിംഗർ പ്രിന്റ് എക്സ്പെർട്ട്സ് നൽകുന്ന സർട്ടിഫിക്കറ്റ്(ഒാൾ ഇന്ത്യാ ബോർഡ് ഫോർ എക്സാമിനേഷൻ), 20–35 വയസ്.

ഹെഡ് കുക്ക്: പ്ലസ്ടു/തത്തുല്യം, കുക്കറിയിൽ ക്രാഫ്റ്റ്സ്മാൻഷിപ്പ്, 18–30 വയസ്.

കുക്ക്: പ്ലസ്ടു/തത്തുല്യം, കുക്കറിയിൽ ക്രാഫ്റ്റ്സ്മാൻഷിപ്പ്, 18–30 വയസ്.

സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ: ബിരുദം, പബ്ലിക് റിലേഷൻസ്/അഡ്വർട്ടൈസിങ്/ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18–33 വയസ്.

പബ്ലിസിറ്റി ഇൻസ്പെക്ടർ: ബിരുദം, പബ്ലിക് റിലേഷൻസ്/അഡ്വർട്ടൈസിങ്/ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18–33 വയസ്.

ഫൊട്ടോഗ്രഫർ: പ്ലസ്ടു/തത്തുല്യം, ഡിപ്ലോമ(ഫൊട്ടൊഗ്രഫി/ഡിജിറ്റിൽ ഫൊട്ടോഗ്രഫി/വീഡിയോഗ്രഫി), കംപ്യൂട്ടർ എയ്ഡഡ് ഫോട്ടോ/വീഡിയോ എഡിറ്റിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്, സമാന മേഖലയിൽ പ്രാവീണ്യം, 18–33 വയസ്.

‌പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ/ബയോളജി(ഇംഗ്ലിഷ് മീഡിയം)(പുരുഷൻ): ബയോളജിയിൽ രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് എംഎസ്‌സി കോഴ്സ് അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ പിജി(ബോട്ടണി/സുവോളജി/ലൈഫ് സയൻസസ്/ബയോ സയൻസസസ്/ജെനിറ്റ്ക്സ്/മൈക്രോബയോളജി/ബയോടെക്നോളജി/മോളിക്യുലാർ ബയോ/പ്ലാന്റ് ഫിസിയോളജി). ബിരുദതലത്തിൽ ബോട്ടണി, സുവോളജി പഠിച്ചിരിക്കണം, ബിഎഡ്/തത്തുല്യ ബിരുദം, ഇംഗ്ലിഷ് മീഡിയത്തിൽ അധ്യാപന പരിചയം, 18–45 വയസ്. 

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ/ഇംഗ്ലിഷ്(പുരുഷൻ): കുറഞ്ഞത് മൊത്തം 50% മാർക്കോടെ പിജി ഇംഗ്ലിഷ്, ബിഎഡ്/തത്തുല്യ ബിരുദം, ഇംഗ്ലിഷ് മീഡിയത്തിൽ അധ്യാപന പരിചയം, 18–45 വയസ്.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ/ഇംഗ്ലിഷ്(സ്ത്രീ): കുറഞ്ഞത് മൊത്തം 50% മാർക്കോടെ പിജി ഇംഗ്ലിഷ്, ബിഎഡ്/തത്തുല്യ ബിരുദം, ഇംഗ്ലിഷ് മീഡിയത്തിൽ അധ്യാപന പരിചയം, 18–45 വയസ്.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ/ജോഗ്രഫി(ഇംഗ്ലിഷ് മീഡിയം)(സ്ത്രീ): ജോഗ്രഫിയിൽ രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് എംഎസ്‌സി കോഴ്സ് അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ പിജി(ജോഗ്രഫി). ബിഎഡ്/തത്തുല്യ ബിരുദം, ഇംഗ്ലിഷ് മീഡിയത്തിൽ അധ്യാപന പരിചയം, 18–45 വയസ്.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ/ഫിസിക്സ്(പുരുഷൻ, സ്ത്രീ): ഫിസിക്സിൽ രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് എംഎസ്‌സി കോഴ്സ് അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ പിജി(ഫിസിക്സ്/ഇലക്ട്രോണിക്സ്/അപ്ലൈഡ് ഫിസിക്സ്/ന്യൂക്ലിയർ ഫിസിക്സ്), ബിഎഡ്/തത്തുല്യ ബിരുദം, ഇംഗ്ലിഷ്, ഹിന്ദി മീഡിയത്തിൽ അധ്യാപന പരിചയം, 18–45 വയസ്.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ/പൊളിറ്റിക്കൽ സയൻസ്(സ്ത്രീ):  കുറഞ്ഞത് മൊത്തം 50% മാർക്കോടെ പിജി(പൊളിറ്റിക്കൽ സയൻസ്), ബിഎഡ്/തത്തുല്യ ബിരുദം, ഇംഗ്ലിഷ്, ഹിന്ദി മീഡിയത്തിൽ അധ്യാപന പരിചയം, 18–45 വയസ്.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ/കംപ്യൂട്ടർ സയൻസ്: കുറഞ്ഞത് മൊത്തം 50% മാർക്കോടെ ബിഇ/ബിടെക്(കംപ്യൂട്ടർ സയൻസ്/ഐടി), കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ ബി/സി ലെവൽ ഡിപ്ലോമ(DOEACC), ഒരു വർഷത്തെ അധ്യാപന പരിചയം അല്ലെങ്കിൽ എംഎസ്‌സി(കംപ്യൂട്ടർ സയൻസ്)/എംസിഎ, ഒരു വർഷത്തെ അധ്യാപന പരിചയം അല്ലെങ്കിൽ മാസ്റ്റർ ഒാഫ് എൻജിനീയറിങ് അല്ലെങ്കിൽ എംടെക്(കംപ്യൂട്ടർ സയൻസ്/ഐടി), 18–45 വയസ്.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ/കംപ്യൂട്ടർ സയൻസ്: കുറഞ്ഞത് മൊത്തം 50% മാർക്കോടെ ബിസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബിരുദം(എല്ലാ വർഷങ്ങളിലും കംപ്യൂട്ടർ സയൻസ് മുഖ്യ വിഷയമായി പഠിച്ചിരിക്കണം) അല്ലെങ്കിൽ ബിഇ/ബിടെക്(കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, എ ലെവൽ കോഴ്സ്(DOEACC), 18–45 വയസ്.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ/ഹോം സയൻസ്(സ്ത്രീ): ബിരുദം, ഹോം സയൻസിൽ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി(ഹോം സയൻസ്), ബിരുദം/ഡിപ്ലോമ ഇൻ ട്രെയിനിങ്/എജ്യൂക്കേഷൻ, 18–45 വയസ്.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ/ഹിന്ദി(സ്ത്രീ): ഹിന്ദിയിൽ ബിരുദം, എലിമെന്ററി എജ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ ഹിന്ദിയിൽ ബിരുദം, ഒരു വർഷത്തെ ബാച്ചിലർ എജ്യൂക്കേഷൻ അല്ലെങ്കിൽ കുറ‍ഞ്ഞത് 45% മാർക്കോടെ ഹിന്ദിയിൽ ബിരുദം, ഒരു വർഷത്തെ ബിഎഡ് അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം, നാലു വർഷത്തെ ബാച്ചിലർ ഒാഫ് എലിമെന്ററി എജ്യൂക്കേഷൻ അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം, നാലു വർഷത്തെ ബിഎ/ബിഎസ്‌സി അല്ലെങ്കിൽ ബിഎഎഡ്/ബിഎസ്‌സിഎഡ് അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ ഹിന്ദിയിൽ ബിരുദം, ഒരു വർഷത്തെ ബിഎഡ്(സ്പെഷ്യൽ എജ്യൂക്കേഷൻ), ടെറ്റ് ജയം, ഹിന്ദി മാധ്യമത്തിൽ അധ്യാപന പരിചയം. (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് മാർക്കിൽ 5% ഇളവു ലഭിക്കും), 18–45 വയസ്.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ/സോഷ്യൽ സയൻസ്(സ്ത്രീ): സോഷ്യൽ സയൻസിൽ ബിരുദം, എലിമെന്ററി എജ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ സോഷ്യൽ സയൻസിൽ ബിരുദം, ഒരു വർഷത്തെ ബാച്ചിലർ എജ്യൂക്കേഷൻ അല്ലെങ്കിൽ കുറ‍ഞ്ഞത് 45% മാർക്കോടെ സോഷ്യൽ സയൻസിൽ ബിരുദം, ഒരു വർഷത്തെ ബാച്ചിലർ ഒാഫ് എജ്യൂക്കേഷൻ  അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം, നാലു വർഷത്തെ എലിമെന്ററി എജ്യൂക്കേഷൻ

അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം, നാലു വർഷത്തെ ബിഎ/ബിഎസ്‌സി അല്ലെങ്കിൽ ബിഎഎഡ്/ബിഎസ്‌സിഎഡ്

അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ സോഷ്യൽ സയൻസിൽ ബിരുദം, ഒരു വർഷത്തെ ബിഎഡ്(സ്പെഷ്യൽ എജ്യൂക്കേഷൻ), ടെറ്റ് ജയം, ഇംഗ്ലിഷ് മീഡിയത്തിൽ അധ്യാപന പരിചയം, (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് മാർക്കിൽ 5% ഇളവു ലഭിക്കും), 18–45 വയസ്.

ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ(ഇംഗ്ലിഷ് മീഡിയം)(പുരുഷൻ, സ്ത്രീ): ബിരുദം, ഫിസിക്കൽ ട്രെയിനിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിപിഎഡ്, പ്ലസ്ടു/തത്തുല്യം, ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കാൻ കഴിയണം, 18–45 വയസ്.

അസിസ്റ്റന്റ് മിസ്ട്രസ്(ജൂനിയർ സ്കൂൾ): കുറ‍ഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 45% മാർക്കോടെ പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യൂക്കേഷനിൽ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ കുറ‍ഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം, എലിമെന്ററി എജ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ(എജ്യൂക്കേഷൻ) അല്ലെങ്കിൽ ബിരുദം, എലിമെന്ററി എജ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ. ടെറ്റ് ജയം, ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കാൻ കഴിയണം, (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് മാർക്കിൽ 5% ഇളവു ലഭിക്കും), 18–45 വയസ്.

മ്യൂസിക് മിസ്ട്രസ്: മ്യൂസിക് ഒരു വിഷയമായി പഠിച്ച് ബിഎ അല്ലെങ്കിൽ പ്ലസ്ടു/തത്തുല്യം, സംഗീതവുമായി ബന്ധപ്പെട്ട യോഗ്യത(കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക), 18–45 വയസ്.

ഡാൻസ് മിസ്ട്രസ്: നാലു വർഷത്തെ ഡാൻസ് ബിരുദം അല്ലെങ്കിൽ അഞ്ചു വർഷത്തെ ഡാൻസ് ഡിപ്ലോമ, 18–45 വയസ്.

ലബോറട്ടറി അസിസ്റ്റന്റ്/സ്കൂൾ: പ്ലസ്ടു സയൻസ്/തത്തുല്യം, ഒരു വർഷത്തെ പ്രവൃത്തിപരിചയം, 18–45 വയസ്.

എല്ലാ തസ്തികയുടെയും യോഗ്യത സംബന്ധിച്ച കൂടുതൽ ‌വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. എല്ലാ യോഗ്യതകളും 2019 ഏപ്രിൽ ഏഴ് അടിസ്ഥാനമാക്കി കണക്കാക്കും.

പ്രായം: 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക്(നോൺ ക്രീമിലെയർ) മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷം ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

അപേക്ഷാഫീസ്: 500 രൂപ.

സിബിടിക്കു ഹാജരാകുന്നവർക്ക് 400രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർ എന്നിവർക്ക് 250 രൂപ മതി. സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം.  ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപിഐ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എസ്ബിഐ/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഒാഫിസ് മുഖേന ചെലാൻ പേയ്മെന്റായി ഒാഫ്‌ലൈനായും ഫീസടയ്ക്കാം. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്(സിബിടി), സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റ്/ട്രാൻസ്‌ലേഷൻ ടെസ്റ്റ്/പെർഫോമൻസ് ടെസ്റ്റ്/ടീച്ചിങ് സ്കിൽ ടെസ്റ്റ്(ബാധകമായവർ), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ‌ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല. 

2019 ജൂൺ–ജൂലൈ മാസങ്ങളിൽ പരീക്ഷ ഉണ്ടാകും. ഇംഗ്ലിഷ്, ഹിന്ദിക്ക് പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം.

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റുകളുടെ വിലാസം ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. അപേക്ഷകന് ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com