ADVERTISEMENT

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 181 ഒഴിവുകളുണ്ട്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ‌മാർച്ച് 29

ഫയർ ഓഫിസർ, ഇക്കണോമിസ്റ്റ്, സെക്യൂരിറ്റി ഓഫിസർ, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ക്രെഡിറ്റ് ഓഫിസർ, ഫോറസ്റ്റ് ഓഫിസർ എന്നീ വിഭാഗങ്ങളിലാണ് അവസരം. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 122 ഒഴിവുകളുണ്ട്.ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ഫോറസ്റ്റ് ഓഫിസർ തസ്തികകളിൽ യഥാക്രമം 15, 18 ഒഴിവുകളാണുള്ളത്. 

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2, ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–1 എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫയർ ഓഫിസർ, ഇക്കണോമിസ്റ്റ് എന്നീ തസ്തികകൾ എംഎംജിഎസ്–3 വിഭാഗത്തിലും സെക്യൂരിറ്റി ഓഫിസർ തസ്തിക എംഎംജിഎസ്–2 വിഭാഗത്തിലുമാണ്. ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ക്രെഡിറ്റ് ഓഫിസർ, ഫോറസ്റ്റ് ഓഫിസർ എന്നിവ ജെഎംജിഎസ്– 1 തസ്തികകളാണ്. ജെഎംജിഎസ് 1 ഒഴികെയുള്ള തസ്തികയിൽ അപേക്ഷകർക്കു ബന്ധപ്പെട്ട മേഖലയിൽ ജോലിപരിചയം വേണം. ക്രെഡിറ്റ് ഓഫിസർ തസ്തികയ്ക്കുവേണ്ട യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ.  

ക്രെഡിറ്റ് ഓഫിസർ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിനാൻസ് സ്പെഷലൈസേഷനോടെ എംബിഎ, പിജിഡിബിഎ, പിജിഡിബിഎം, പിജിപിഎം, പിജിഡിഎം യോഗ്യതകളിലൊന്നും. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്, ഐസിഡബ്ല്യുഎ, സിഎഫ്എ,  എഫ്ആർഎം യോഗ്യത. 

ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ്, പ്രഫഷനൽ റിസ്ക് മാനേജ്മെന്റ് പോലുള്ള പ്രഫഷനൽ യോഗ്യതകളുള്ളവർക്ക് മുൻഗണന. ഇക്കണോമെട്രിക്സ് സ്പെഷലൈസേഷനുള്ളവർക്കും മുൻഗണനയുണ്ട്. അംഗീകൃത എംഎസ് ആക്സസ്, എസ്ക്യുഎൽ സർട്ടിഫിക്കേഷനുള്ളവർക്കും  നിയമനത്തിൽ മുൻഗണന ലഭിക്കും. 

പ്രായം: കുറഞ്ഞ പ്രായം 23 വയസ്. ഉയർന്ന പ്രായം 32 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിനു അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്.വിമുക്‌ത ഭടൻമാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.യോഗ്യത, ജോലിപരിചയം എന്നിവ 2019 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. 

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേനയാകും തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ഡിസ്കഷനുമുണ്ടായേക്കും. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. ബെംഗളൂരു, ഡൽഹി, ചെന്നൈ, മുംബൈ തുടങ്ങിയയിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. 

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം/വികലാംഗർക്ക് 100 രൂപ മതി. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഡെബിറ്റ് കാർഡ് (രുപേ/വിസാ/മാസ്‌റ്റർ കാർഡ്/ മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്,  കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നീ രീതികളിലൂടെ ഓൺലൈനായി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. 

ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും  www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com