ADVERTISEMENT

ഗവൺമെന്റ് ഒാഫ് ഇന്ത്യയുടെ കീഴിലുള്ള ഫരീദാബാദിലെ പ്ലാന്റ് പ്രൊട്ടക്ഷൻ ക്വാറന്റീൻ ആൻഡ് സ്റ്റോറേജ് ഡയറക്ടറേറ്റിൽ സീനിയർ ടെക്നിക്കൽ ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 186 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഏപ്രിൽ ഒന്ന്, രണ്ട്, നാല്, അഞ്ച് തീയതികളിൽ ചെന്നൈ, കൊൽക്കത്ത, മുംബൈ, ഗുവാഹത്തി, ഹരിയാന എന്നിവിടങ്ങളിൽ‌ ഇന്റർവ്യൂ നടത്തും.

എന്റമോളജി, പ്ലാന്റ് പതോളജി, വീഡ് സയൻസ്, ടോക്സിക്കോളജി, കെമിസ്ട്രി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

സീനിയർ ടെക്നിക്കൽ ഒാഫിസർ (41 ഒഴിവ്): ബന്ധപ്പെട്ട വിഭാഗത്തിൽ ഡോക്ടറേറ്റ് ബിരുദം, പുരുഷൻമാർ- 40 വയസ്, സ്ത്രീകൾ/ട്രാൻസ്ജെൻഡർ- 45 വയസ്,  53000 രൂപ.

ടെക്നിക്കൽ ഒാഫിസർ (145 ഒഴിവ്): ബന്ധപ്പെട്ട വിഭാഗത്തിൽ പിജി, പുരുഷൻമാർ- 35 വയസ്, സ്ത്രീകൾ/ട്രാൻസ്ജെൻഡർ- 40 വയസ്,  37000 രൂപ.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

വിശദവിവരങ്ങൾക്ക്: www.ppqs.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com