ADVERTISEMENT

കേന്ദ്ര സായുധ പൊലീസ് സേനകളിൽ സൂപ്പർ സ്പെഷലിസ്റ്റ്  മെഡിക്കൽ ഓഫിസേഴ്സ്(സെക്കൻഡ് ഇൻ കമാൻഡ്), സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ്(ഡപ്യൂട്ടി കമൻഡാന്റ്), മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമൻഡാന്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 496 ഒഴിവുകളുണ്ട്.  ഗ്രൂപ്പ് എ തസ്തികയാണ്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), സശസ്‌ത്ര സീമാബൽ (എസ്എസ്ബി), ഇന്തോ–ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), അസം റൈഫിൾസ് എന്നീ സേനാവിഭാഗങ്ങളിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഏപ്രിൽ രണ്ടു മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 1. 

യോഗ്യത:  

സൂപ്പർ സ്പെഷലിസ്റ്റ്  മെഡിക്കൽ ഓഫിസേഴ്സ്: 

എംബിബിഎസ്/തത്തുല്യം.  ഏതെങ്കിലും സംസ്ഥാനത്തെ മെഡിക്കൽ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം. നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം.  പ്രസ്തുത വിഷയത്തിൽ പിജി ബിരുദം/ ഡിപ്ലോമ/ തത്തുല്യം. ഡിഎം/ എംസിഎച്ച്/തത്തുല്യം. കൂടാതെ പിജി ബിരുദത്തിനു ശേഷം പ്രസ്തുത സൂപ്പർ സ്പെഷൽറ്റി വിഭാഗത്തിൽ  മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. സീനിയർ റസിഡൻസി കാലയളവ് പ്രവൃത്തിപരിചയമായി കണക്കാക്കും.

സ്പെഷലിസ്റ്റ്  മെഡിക്കൽ ഓഫിസേഴ്സ്: അംഗീകൃത മെഡിക്കൽ യോഗ്യത. സംസ്ഥാന മെഡിക്കൽ കൗൺസിൽ/എംസിഐ സ്ഥിരം റജിസ്ട്രേഷൻ. നിർബന്ധിത റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. പ്രസ്തുത വിഷയത്തിൽ പിജി ബിരുദം/ ഡിപ്ലോമ/ തത്തുല്യം. കൂടാതെ പിജി ബിരുദത്തിനു ശേഷം പ്രസ്തുത സൂപ്പർ സ്പെഷൽറ്റി വിഭാഗത്തിൽ ഒന്നരവർഷത്തെയും പിജി ഡിപ്ലോമയ്ക്കു ശേഷം രണ്ടരവർഷത്തെയും പ്രവൃത്തിപരിചയം. 

മെഡിക്കൽ ഓഫിസേഴ്സ്: അംഗീകൃത മെഡിക്കൽ യോഗ്യത. സംസ്ഥാന മെഡിക്കൽ കൗൺസിൽ/എംസിഐ സ്ഥിരം റജിസ്ട്രേഷൻ.

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 

ഉയർന്ന പ്രായം: 

സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ്:  50 വയസ്

സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ്: 40 വയസ്

മെഡിക്കൽ ഓഫിസേഴ്സ്:   30 വയസ്

2019 മേയ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി /എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും വർഷം പ്രായപരിധിയിൽ ഇളവു ലഭിക്കും. 

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും ഉണ്ടാകും. 

ശാരീരിക യോഗ്യത :

പുരുഷൻമാർ: ഉയരം: 157.5 സെമീ.(എസ്ടി വിഭാഗക്കാർക്ക് 154.5 സെ.മീ)

നെഞ്ചളവ്: 77–82 സെമീ. 

തൂക്കം:  പ്രായത്തിനും ഉയരത്തിനും ആനുപാതികം

സ്‌ത്രീകൾ: ഉയരം: 142 സെമീ. 

മികച്ച ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ. 

ഫീസ്: 400 രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.  സ്‌ത്രീകൾക്കും പട്ടികജാതി/വർഗക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല. ഒബിസിക്കാർ മുഴുവൻ ഫീസും അടയ്‌ക്കണം.

അപേക്ഷിക്കേണ്ട വിധം: www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. 

വിശദവിവരങ്ങൾക്ക് : www.recruitment.itbpolice.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com