ADVERTISEMENT

മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പൾമനറി മെഡിസിൻ, ലക്ചറർ ഇൻ മൈക്രോബയോളജി,  സൈക്യാട്രിക് സോഷ്യൽ വർക്കർ, ഡന്റൽ മെക്കാനിക്, തീയറ്റർ ടെക്നീഷ്യൻ, ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് അസിസ്റ്റന്റ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിൽ കെമിസ്റ്റ്, അപ്പക്സ് സൊസൈറ്റികളിൽ മാനേജർ ഗ്രേഡ് രണ്ട്, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ സ്റ്റെനോഗ്രാഫർ തുടങ്ങി 38 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. ഹാന്റക്സിൽ സെയിൽസ്മാൻ/സെയിൽസ് വുമൺ, കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് രണ്ട് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്, കൈത്തറി വികസന കോർപറേഷനിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്.  കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (വിവിധ വിഷയങ്ങൾ), ഐആർബി പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 27 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.  അസാധാരണ ഗസറ്റ് തീയതി 10–04–2019. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 രാത്രി 12 വരെ വിശദവിവരങ്ങൾക്ക്: www.keralapsc.gov.in

ചില പ്രധാന തസ്തികകൾ ചുവടെ. 

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രഫസർ ഇൻ പൾമണറി മെഡിസിൻ

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

കാറ്റഗറി നമ്പർ 11/2019 

വകുപ്പ് : മെഡിക്കൽ വിദ്യാഭ്യാസസർവീസ് 

ഉദ്യോഗപ്പേര്: അസിസ്റ്റന്റ് പ്രഫസർ ഇൻ പൾമണറി മെഡിസിൻ 

ശമ്പളം: യു.ജി.സി. മാനദണ്ഡങ്ങൾക്കനുസരിച്ച്

ഒഴിവ്: 04 (നാല്) 

ഈ ഉദ്യോഗത്തിന് നിയമിക്കപ്പെടുന്നവർ അവരുടെ (പരിശീലനകാലമുൾപ്പെടെ) ആദ്യത്തെ പത്ത് (10) വർഷത്ത സേവനത്തിനിടയിൽ നാല് (4) വർഷം പ്രതിരോധ സർവീസിൽ അല്ലെങ്കിൽ പ്രതിരോധം സംബന്ധിച്ച ജോലിയിൽ ഇന്ത്യയിൽ എവിടെയെങ്കിലുമോ, വിദേശത്തോ സേവനമനുഷ്ഠിക്കേണ്ടതാണ്. ഈ നിർബന്ധിത സൈനിക സേവനം 45 വയസ് തികഞ്ഞവർക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കും ബാധകമല്ല. 

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: (21 - 46). ഉദ്യോഗാർഥികൾ 02.01.1973നും 01.01.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്കം, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50  വയസ്സിൽ കവിയരുത്. 

യോഗ്യത:  

(1) ബന്ധപ്പെട്ട വിഷയത്തിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നു നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എം. ഡി/ എം.എസ്/ഡി.എൻ.ബി.) 

(ii) മൂന്ന് വർഷത്തെ അധ്യാപന പരിചയമോ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന പരിചയമോ നേടിയിരിക്കണം.

(iii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിൽ ) സ്ഥിരം റജിസ്ട്രേഷൻ. 

റെസിഡൻസി പ്രോഗ്രാമിലൂടെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികളുടെ പഠനകാലയളവ് അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ നിയമനത്തിനായുള്ള അധ്യാപന പരിചയമായി കണക്കാക്കപ്പെടുന്നതാണ്. റെസിഡൻസി പ്രോഗ്രാം ഇല്ലാതെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ തങ്ങൾ പഠിച്ചിരുന്ന കോളേജിലെ പ്രിൻസിപ്പലിൽ നിന്ന് അധ്യാപന ക്ലിനിക്കൽ പരിചയം തങ്ങൾക്ക് ബിരുദാനന്തര ബിരുദ പഠനകാലയളവിൽ ലഭിച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 

ഡി.എൻ.ബി യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല അംഗീകരിച്ച മെഡിക്കൽ കോളേജിൽ നിന്നും നേടിയതായിരിക്കണം.

മേൽപ്പറഞ്ഞിട്ടുള്ള യോഗ്യതയുള്ളവരുടെ അഭാവത്തിൽ

(i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദം. 

(ii) സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ) സ്ഥിരം റജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികളെ യു.ജി.സി. മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശമ്പള സ്കെയിലിൽ ലക്ചറർ തസ്തികയിലേക്ക് പരി ഗണിക്കുന്നതാണ്.

സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്) 

കേരള പോലീസ് സർവീസ് 

ഫോറൻസിക്സയൻസ് ലബോറട്ടറി) 

കാറ്റഗറി നമ്പർ : 12/2019 

വകുപ്പ്: കേരള പോലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) 

ഉദ്യോഗപ്പേര് : സയന്റിഫിക് അസിസ്റ്റന്റ്(പോളിഗ്രാഫ്) 

ശമ്പളം:  36600-79200/- 

ഒഴിവ് : 01 (ഒന്ന്) 

3% ഒഴിവുകൾ ഭിന്ന ശേഷിയുള്ളവർക്കായി (Locomotor disabiltiy/cerebral/Palsy, hearing impairment) സംവരണം ചെയ്തിരിക്കുന്നു. സർക്കാർ ഉത്തരവിൽ പ്രസ്തുത തസ്തികയിലേയ്ക്കുള്ള നിയമനത്തിന് അനുയോജ്യരായി സർക്കാർ കണ്ടെത്തി യിട്ടില്ലാത്ത ഭിന്നശേഷിവിഭാഗങ്ങൾ ഈ തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ അർഹരല്ല.

നിയമന രീതി: നേരിട്ടുള്ള നിയമനം 

പ്രായം: 20-35, ഉദ്യോഗാർഥികൾ 02.01.1984നും 01.01.1999നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റു പിന്നാക്കം എന്നീ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യത: 

(എ) അവശ്യയോഗ്യത: ഒരു അംഗികൃത സർവ്വകലാശാലയിൽ നിന്നും സൈക്കോളജി യിൽ 50% മാർക്കിൽ കുറയാതെ ലഭിച്ചിട്ടുള്ള ബിരുദാനന്തര ബിരുദം 

(ബി) മുൻഗണനായോഗ്യത:

(1)ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നു സൈക്കോളജിയിൽ ലഭിച്ചിട്ടുള്ള M.phil ബിരുദം ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നു എക്സ്പെരിമെന്റൽ സൈക്കോളജി/സെക്കോളജിക്കൽ പ്രൊസസ്സിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.

സൈക്യാട്രിക് സോഷ്യൽ വർക്കർ 

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

കാറ്റഗറി നമ്പർ 13/2019 

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

ഉദ്യോഗപ്പേര് : സെക്യാട്രിക് സോഷ്യൽ വർക്കർ 

ശമ്പളം: 30700 - 65400 . 

ഒഴിവ് : 02 (രണ്ട്) 

നിയമന രീതി : നേരിട്ടുള്ള നിയമനം 

പ്രായം: 21- 36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം.  (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടിക വർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യത: സെക്യാടിക് സോഷ്യൽ വർക്കിൽ നേടിയിട്ടുള്ള എം.ഫിൽ ബിരുദം

അല്ലെങ്കിൽ 

സോഷ്യാളജിയിലോ സൈക്കോളജിയിലോ നേടിയ എം.എ. ബിരുദവും സെക്യാട്രിക് സോഷ്യൽ വർക്കിലുള്ള ഡിപ്ലോമയും.

അല്ലെങ്കിൽ എം.എസ്.ഡബ്ല്യു ബിരുദവും സെക്യാട്രിക് സോഷ്യൽ വർക്കിലുള്ള ഡിപ്ലോമയും

അല്ലെങ്കിൽ കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന സൈക്യാട്രിക് സോഷ്യൽ വർക്കിലുള്ള പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ (പി.ജി.ഡി.പി.എസ്.ഡബ്ല്യു)

കെമിസ്റ്റ്  

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് 

കാറ്റഗറി നമ്പർ:14/2019

വകുപ്പ്: ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് 

ഉദ്യോഗപ്പേര് : കെമിസ്റ്റ് 

ശമ്പളം: 25200-54000/–

ഒഴിവ് : 01 (ഒന്ന്) 

നിയമന രീതി : നേരിട്ടുള്ള നിയമനം. 

പ്രായം: 20-36. ഉദ്യോഗാർഥികൾ 02.01.1983നും 01.01.1999നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി/പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും . 

യോഗ്യത : 

1. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 55% മാർക്കിൽ കുറയാതെയുള്ള Bsc (കെമിസ്ട്രി) ബിരുദം. 

പ്രൊബേഷൻ: ഈ തസ്തികയിലേക്ക് നേരിട്ടോ ബൈട്രാൻസ്ഫർ മുഖേനയോ മറ്റു വകുപ്പുകളിൽ നിന്നോ നിയമിക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തിനിടയിൽ രണ്ടു വർഷം പ്രൊബേഷനായിരിക്കും. 

ട്രെയിനിങ്: കെമിസ്റ്റ് തസ്തികയിലേക്ക് നേരിട്ട്/ ട്രാൻസ്ഫർ മുഖേന നിയമനം ലഭിക്കുന്നവർക്ക് കെമിക്കൽ ഇൻസ്പെക്ടറുടെ മാർഗ്ഗനിർദ്ദേശത്തിലും മേൽനോട്ടത്തിലും ആറുമാസത്തിൽ കുറയാതെയുള്ള ഒരു ഇൻസർവീസ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റിൽ ചേരുന്ന ദിവസം മുതൽ നൽകുന്നതാണ്. ഈ ഇൻസർവീസ് ട്രെയിനിങ് കാലയളവ് പ്രൊബേഷനും ഇൻക്രിമെന്റിനും കണക്കാക്കുന്നതാണ്.

ഡെന്റൽ മെക്കാനിക് 

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

കാറ്റഗറി നമ്പർ:15/2019

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

ഉദ്യോഗപ്പേര്: ഡെന്റൽ മെക്കാനിക് 

ശമ്പളം: 22200-48000 

ഒഴിവ് : 6 (ആറ്) 

നിയമന രീതി: നേരിട്ടുള്ള നിയമനം. 

പ്രായം:18-37, ഉദ്യോഗാർഥികൾ 02.01.1982നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം . (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം ,മറ്റു പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യത :

1 എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യയോഗ്യത 

2 ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഡെന്റൽ കോളേജ് സ്ഥാപനങ്ങൾ നടത്തുന്ന ഡെന്റൽ മെക്കാനിക് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം 

3 ഡെന്റിസ്റ്റ് ആക്ട് പ്രകാരം ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന റജിസ്ട്രേഷൻ 

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II/ 

ഓവർസീയർ ഗ്രേഡ് II 

(മെക്കാനിക്കൽ)

ഹാർബർ എൻജിനീയറിങ് 

കാറ്റഗറി നമ്പർ: 16/2019 

വകുപ്പ്: ഹാർബർ എൻജിനീയറിങ് 

ഉദ്യോഗപ്പേര് : ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് IIഓവർസീയർ ll (മെക്കാനിക്കൽ) 

ശമ്പളം: 22200-48000/–

ഒഴിവ് : 3 (മൂന്ന്) 

3% (മൂന്ന് ശതമാനം) ഒഴിവുകൾ ചലനവൈകല്യമുള്ളവർ, സെറിബ്രൽ പാൾസി ബാധിച്ചവർ, ശ്രവണവൈകല്യമുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. 

ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് Low vision വിഭാഗങ്ങളിൽപ്പെടുന്ന ഭിന്നശേഷിയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. 

നിയമന രീതി: നേരിട്ടുള്ള നിയമനം. 

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി/പട്ടികവർഗ്ഗം മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.

യോഗ്യത : 

1 എസ്.എസ്.എൽ.സി അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യമായ പരീക്ഷ പാസ്സായിരിക്കണം 

2 മെക്കാനിക് ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 

പ്രൊബേഷൻ: ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഏതൊരാളും ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തെസേവനത്തിനിടയിൽ ആകെ രണ്ട് വർഷം പ്രൊബേഷനിലായിരിക്കും. 

തീയറ്റർ ടെക്നീഷ്യൻ 

മെഡിക്കൽ വിദ്യാഭ്യാസ സർവീസ്  

കാറ്റഗറി നമ്പർ: 17/2019 

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

ഉദ്യോഗപ്പേര് : തീയറ്റർ ടെക്നീഷ്യൻ 

ശമ്പളം:  20000-45800/–

ഒഴിവ് : 17 (പതിനേഴ് ) 

നിയമന രീതി: നേരിട്ടുള്ള നിയമനം. 

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും .

യോഗ്യത: 

1 സയൻസ് മുഖ്യവിഷയമായി പഠിച്ച് പ്ലസ് ടു/ പ്രീഡിഗ്രി പാസ്സായിരിക്കണം 

2 ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ആന്റ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി)

അല്ലെങ്കിൽ ഡയറക്ട്രേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ഡിപ്ലോമ ഇൻ ഓപ്പറേഷൻ - തീയറ്റർ ടെക്നോളജി (ഡി.ഒ.റ്റി.റ്റി)

3 കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ 

ലക്ചറർ ഇൻ മൈക്രോബയോളജി 

മെഡിക്കൽ വിദ്യാഭ്യാസ സർവീസ്  

കാറ്റഗറി നമ്പർ 18/2019 

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ മെക്രോബയോളജി 

ശമ്പളം: 15600 - 39100+5400 (AGP)

ഒഴിവ് : 4 (നാല്) 

ഈ ഉദ്യോഗത്തിന് നിയമിക്കപ്പെടുന്നവർ അവരുടെ, ആദ്യത്തെ 10 വർഷത്തെ സേവനത്തിനുള്ളിൽ (പരിശീലനകാലമുൾപ്പെടെ) 4 വർഷം പ്രതിരോധ സർവീസിൽ അല്ലെങ്കിൽ പ്രതിരോധം സംബന്ധിച്ച ജോലിയിൽ ഇന്ത്യയിൽ എവിടെയെങ്കിലുമോ വിദേശത്തോ സേവനമനുഷ്ഠിക്കേണ്ടതാണ്. ഈ നിർബന്ധിത സൈനിക സേവന വ്യവസ്ഥ 45 വയസ് തികഞ്ഞവർക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കും ബാധകമല്ല. 

നിയമനരീതി: നേരിട്ടുള്ള നിയമനം. 

പ്രായം: 21-46. ഉദ്യോഗാർഥികൾ 02.01.1973നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യത:

1. ഒരു അംഗീക്യത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദം 

2. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലുള്ള (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) സ്ഥിരം റജിസ്ട്രേഷൻ. 

ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്  

(ഗവ. പോളിടെക്നിക് കോളേജുകൾ) 

സാങ്കേതിക വിദ്യാഭ്യാസം  

കാറ്റഗറി നമ്പർ 19/2019

വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം 

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് (ഗവ. പോളിടെക്നിക് കോളേജുകൾ) 

ശമ്പളം: 15600-39100(AICTE Pay band with AGP5400) 

ഒഴിവ് : 12 (പന്ത്രണ്ട്) 

ആകെയുള്ള ഒഴിവുകളുടെ 3% അർഹതപ്പെട്ട ചലന വൈകല്യമുള്ളവർ, സെറിബ്രൽ പാൾസി ബാധിച്ചവർ, കാഴ്ചക്കുറവുള്ളവർ എന്നീ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു. മറ്റ് ഭിന്നശേഷി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

നിയമന രീതി: നേരിട്ടുള്ള നിയമനം 

പ്രായം: 20-39. ഉദ്യോഗാർഥികൾ 02.01.1980നും 01.01.1999നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

സാങ്കേതിക വിദ്യാഭ്യാസം, പൊതുമരാമത്ത്, പബ്ലിക് ഹെൽത്ത് എൻജിനീയറിങ്, വ്യവസായം, ആർക്കിടെക്ചർ, ടൗൺ പ്ലാനിംഗ് എന്നീ വകുപ്പുകളിലെ നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗസ്ഥർക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്. അവർക്ക് അതാത് വകുപ്പുകളിലെ സേവന ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 01.01.2019ൽ 50 വയസ് കവിയരുത്. 

യോഗ്യത: 

1) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ പഠനത്തിന് ശേഷം ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ നേടിയ ഒന്നാം ക്ലാസ് ബാച്ചിലർ ബിരുദം. 

അടിസ്ഥാന യോഗ്യതകൾ മുൻഗണനാ ക്രമത്തിൽ : 

i) ഡിഗ്രി ഇൻ ഇലക്ട്രോണിക്സ്

ii) ഡിഗ്രി ഇൻ അപ്ലേഡ് ഇലക്ട്രോണിക്സ് 

iii) ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്

പ്രതിരോധ സേവനം: മേൽപറഞ്ഞ ജോലിയിൽ നിയമിക്കപ്പെടുന്നവർ സർക്കാർ ആവശ്യപ്പെടുന്നപക്ഷം, തൽസമയം ഉയർന്ന ജോലിയിലാണെങ്കിൽ തന്നെയും പരിശീലന കാലയളവുൾപ്പെടെ നാല് വർഷമെങ്കിലും ഇന്ത്യയ്ക്കകത്തോ, പുറത്തോ പ്രതിരോധ വകുപ്പിലോ, പ്രതിരോധ യത്നങ്ങളോടനുബന്ധിച്ചുള്ള ജോലിയിലോ സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. പ്രതിരോധ വകുപ്പിലെ ഈ സേവന ബാധ്യത സർവീസിലെ ആദ്യത്തെ പത്ത് വർഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. 40 വയസ്സ് കഴിഞ്ഞവർക്ക് സാധാരണഗതിയിൽ ഈ നിയമം ബാധകമല്ല.

സ്റ്റെനോഗ്രഫർ  

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ 

ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്  

കാറ്റഗറി നമ്പർ 20/2019

സ്ഥാപനത്തിന്റെ പേര് : കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര്: സ്റ്റെനോഗ്രഫർ 

ശമ്പളം: 11620-20240 

ഒഴിവ്: 07 (ഏഴ്) 

നിയമന രീതി : നേരിട്ടുള്ള നിയമനം 

പ്രായം: 18-36. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. 

പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷനലായി ജോലി നോക്കിയിട്ടുള്ളവർ ആദ്യത്തെ പ്രൊവിഷനൽ നിയമന കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ പ്രൊവിഷനൽ സർവീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ പരമാവധി അഞ്ചുവർഷം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. ഇതേ സ്ഥാപനത്തിൽ റഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണൽ സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കുകയും കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം. അവർ റഗുലർ സർവീസിലല്ല ജോലി നോക്കിയിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം. 

യോഗ്യത: 

1)എസ്എസ്എൽസി അഥവാ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം 

2) ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് 

അഥവാ 

a) ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ അഥവാ തത്തുല്യം. 

b) ടൈപ്പ് റൈറ്റിങ് മലയാളം (ലോവർ)കെ.ജി.ടി.ഇ/എം.ജി. ടി.ഇ അഥവാ തത്തുല്യം. 

c) ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (ഹയർ)കെ.ജി.ടി.ഇ/എം.ജി.ടി.ഇ അഥവാ തത്തുല്യം. 

d) ഷോർട്ട് ഹാൻഡ് മലയാളം (ലോവർ)കെ.ജി.ടി.ഇ/എം.ജി. ടി.ഇ അഥവാ തത്തുല്യം. 

e) കംപ്യൂട്ടർ ഓപ്പറേഷനിലെ 3 മാസ സർട്ടിഫിക്കറ്റ് കോഴ്സ് (SC/ST വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട് )

മാനേജർ ഗ്രേഡ് II കേരള സംസ്ഥാന സഹകരണ 

മേഖലയിലെ അപെക്സ് സൊസൈറ്റികൾ 

പാർട്ട് 1 (ജനറൽ കാറ്റഗറി) 

കാറ്റഗറി നമ്പർ 21/2019

സ്ഥാപനം: കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ 

ഉദ്യോഗപ്പേര് : മാനേജർ ഗ്രേഡ് II .

ശമ്പളം:  7805-13815 (PR)

ഒഴിവ് : 1 (ഒന്ന്) 

ഈ തസ്തികയ്ക്ക് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (കൺസ്യൂമർഫെഡ്) ലിമിറ്റഡിൽ നിന്നും അറിയിച്ചിട്ടുള്ള ഒരു ഒഴിവ് (എൻ.ജെ.ഡി.) ജനറൽ വിഭാഗത്തിനുളളതാണ്. ഈ സ്ഥാപനത്തിൽ നിന്നും ഇനിയും എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകൾ 1:1 എന്ന അനുപാതത്തിൽ വിഭജിച്ച് ജനറൽ കാറ്റഗറിയിൽ നിന്നും സൊസൈറ്റി കാറ്റഗറിയിൽ നിന്നും നികത്തുന്നതാണ്. 

ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തലത്തിൽ നടത്തുന്നതാണ്. 

KCS ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ സർവീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായി മൂന്നു വർഷത്തെ സർവീസിനുള്ളിൽ രണ്ടു വർഷം പ്രൊബേഷനിലായിരിക്കും. 

നിയമനരീതി : നേരിട്ടുള്ള നിയമനം 

പ്രായം: 18-40, ഉദ്യോഗാർഥികൾ 02/01/1979നും 01/01/2001നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസിളവ് ലഭിക്കുന്നതാണ്. 

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും HDC/JDCയും

 അല്ലെങ്കിൽ കോഓപ്പറേഷനോടു കൂടിയ ബികോം ബിരുദം. DCA/MS Office.

മാനേജർ ഗ്രേഡ് II  

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് 

ഫെഡറേഷൻ ലിമിറ്റഡ് (CONSUMERFED)

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

കാറ്റഗറി നമ്പർ 22/2019

സ്ഥാപനം:കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ് (CONSUMERFED) 

ഉദ്യോഗപ്പേര് : മാനേജർ ഗ്രേഡ്  II 

ശമ്പളം: 7805-13815 (PR) 

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ 

നിയമന രീതി : കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്തുവരുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം.

പ്രായം: 18-50, ഉദ്യോഗാർത്ഥികൾ 02.01.1969നും 01.01.2001 നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) 

യോഗ്യത: 1) അപേക്ഷകന് അപേക്ഷകയ്ക്ക് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് (കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെംബർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ മൂന്ന് (3) വർഷത്തെ റഗുലർ സർവീസ് ഉണ്ടായിരിക്കുകയും അത്തരക്കാർ അപേക്ഷ തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റി സർവ്വീസിൽ തുടരുന്നവരുമായിരിക്കണം. 

2) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും HDC/JDCയും

അല്ലെങ്കിൽ  കോഓപ്പറേഷനോടു കൂടിയ ബികോം ബിരുദം 

3) DCA/MS Office. 

ബന്ധപ്പെട്ട അപെക്സ്/കേന്ദ്ര സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ അംഗസംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ കെ. പി.എസ്.സി. മുഖേന നിയമിക്കപ്പെട്ടയാൾ അപ്രകാരമുള്ള തസ്തികയിൽ തുടരുവോളം, ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്ന തീയതിയിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ അംഗസംഘത്തിൽ സേവനത്തിലായിരിക്കണം എന്ന നിബന്ധന ബാധകമാകില്ല. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന മെംബർ സൊസൈറ്റികളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന തിനുള്ള അർഹത തെളിയിക്കുന്നതിനായി സർവീസിനെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സർവീസ് സർട്ടിഫിക്കറ്റ് സഹകരണ വകുപ്പിലെ അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) ൽ നിന്നു വാങ്ങി സൂക്ഷിക്കുകയും കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം. Service Certificate പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. സർവ്വീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. (www.keralapsc.gov.in)) 

സെയിൽസ് മാൻ/സെയിൽസ് വുമൺ കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (HANTEX) 

വിഭാഗം II (സൊസൈറ്റി കാറ്റഗറി) 

കാറ്റഗറി നമ്പർ 23/2019 

സ്ഥാപനം: കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (HANTEX) 

ഉദ്യോഗപ്പേര്: സെയിൽസ്മാൻ/സെയിൽസ് വുമൺ 

ശമ്പളം: 2650-4150 (PR) 

ഒഴിവ്: പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി: കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെംബർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്തുവരുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ജീവനക്കാരിൽ നിന്നു നേരിട്ടുള്ള നിയമനം. 

പ്രായം: 18-50, ഉദ്യോഗാർത്ഥികൾ 02.01.1968നും 01.01.2000നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) 

യോഗ്യത : 

1) അപേക്ഷകന് അപേക്ഷകയ്ക്ക് കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെംബർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ 3 വർഷത്തെ റഗുലർ സർവീസ് ഉണ്ടായിരിക്കുകയും അത്തരക്കാർ അപേക്ഷ തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റി സർവ്വീസിൽ തുടരുന്നവരുമായിരിക്കണം. 

2) എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. 

ബന്ധപ്പെട്ട അപെക്സ്/കേന്ദ്ര സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ അംഗസംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ കെ.പി.എസ്.സി. മുഖേന നിയമിക്കപ്പെട്ടയാൾ അപ്രകാരമുള്ള തസ്തികയിൽ തടരുവോളം, ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്ന തീയതിയിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സഹകരണ അംഗസംഘത്തിൽ സേവനത്തിലായിരിക്കണം എന്ന നിബന്ധന ബാധകമാകുന്നതല്ല. 

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന മെംബർ സൊസൈറ്റികളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത തെളിയിക്കുന്നതിനായി സർവീസിനെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സർവീസ് സർട്ടിഫിക്കറ്റ് സഹകരണ വകുപ്പിലെ അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ)ൽ നിന്നു വാങ്ങി പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനുശേഷം ഒറിജിനൽ സൂക്ഷിക്കേണ്ടതും കമ്മീ ഷൻ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്. സർവീസ് സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനുശേഷം സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. സർവ്വീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. (www.keralapsc.gov.in) 

സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് III 

(സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികവർഗ്ഗം മാത്രം) 

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് 

കാറ്റഗറി നമ്പർ 24/2019 

സ്ഥാപനം: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്

ഉദ്യോഗപ്പേര്: എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് III (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികവർഗ്ഗം മാത്രം) 

ശമ്പളം: 5230-8390 (PR) 

ഒഴിവ് : 02 (രണ്ട്) 

ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ 

(സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികവർഗ്ഗം മാത്രം)

കേരള സംസ്ഥാന കൈത്തറി വികസന

കോർപ്പറേഷൻ ലിമിറ്റഡ് 

കാറ്റഗറി നമ്പർ 25/2019 

സ്ഥാപനം: കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ് 

ഉദ്യോഗപ്പേര് : ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ (സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികവർഗ്ഗം മാത്രം) 

ശമ്പളം: 4000-6090 (PR) 

ഒഴിവ് :1 ( ഒന്ന് ) 

എൻസിഎ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം 

(സംസ്ഥാനതലം)

ലക്ചറർ ഇൻ ഫിസിക്സ് , കോളേജ് വിദ്യാഭ്യാസം 

കാറ്റഗറി നമ്പർ: 26/2019 

ഒന്നാം എൻസിഎ വിജ്ഞാപനം 

വകുപ്പ്: കേരള കോളേജ് വിദ്യാഭ്യാസം 

ഉദ്യോഗപ്പേര്: ലക്ചറർ ഇൻ ഫിസിക്സ് 

ശമ്പളം: യു.ജി.സി നിരക്കിൽ 

ഒഴിവ് : ഹിന്ദു നാടാർ 1(ഒന്ന്) -

ലക്ചറർ ഇൻ അറബിക് 

കോളജ് വിദ്യാഭ്യാസം 

കാറ്റഗറി നമ്പർ: 27/2019 

ആറാം എൻസിഎ വിജ്ഞാപനം 

വകുപ്പ്: കോളജ് വിദ്യാഭ്യാസം 

ഉദ്യോഗപ്പേര് : ലക്ചറർ ഇൻ അറബിക് 

ശമ്പളം: യു.ജി.സി. നിരക്കിൽ 

ഒഴിവ് : പട്ടികജാതി 2 (രണ്ട്) 

അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ 

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് 

കാറ്റഗറി നമ്പർ: 28/2019 

ഒന്നാം എൻ സിഎ വിജ്ഞാപനം 

വകുപ്പ്: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് 

ഉദ്യോഗപ്പേര് : അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ 

ശമ്പളം:  45,800-89,000/– 

ഒഴിവ് : വിശ്വകർമ്മ 2(രണ്ട്) 

മെഡിക്കൽ ഓഫിസർ (വിഷ)  

ഭാരതീയ ചികിത്സാ വകുപ്പ് 

കാറ്റഗറി നമ്പർ 29/2019 - 30/2019  

വെറ്ററിനറി സർജൻ ഗ്രേഡ് II 

മൃഗസംരക്ഷണം  

കാറ്റഗറി നമ്പർ:31/2019 

മെഡിക്കൽ ഓഫിസർ (നേത്ര)  

ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ 

കാറ്റഗറി നമ്പർ:32/2019 

സയന്റിഫിക് അസിസ്റ്റന്റ് (ബയോളജി)  

കേരള പോലീസ് സർവീസ് 

(ഫോറൻസിക് സയൻസ് ലബോറട്ടറി) 

കാറ്റഗറി നമ്പർ: 33/2019 

ലക്ചറർ ഇൻ വീണ  

കോളജ് വിദ്യാഭ്യാസം (സംഗീത കോളേജുകൾ) 

കാറ്റഗറി നമ്പർ: 34/2019

ലക്ചറർ ഇൻ വീണ  

കോളജ് വിദ്യാഭ്യാസം (സംഗീത കോളേജുകൾ)

കാറ്റഗറി നമ്പർ:35/2019

ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് പ്രൊഡക്ഷൻ ജനറൽ)  

വ്യാവസായിക പരിശീലനം 

കാറ്റഗറി നമ്പർ: 36/2019 - 38/2019

ഡെന്റൽ ഹൈജിനിസ്റ്റ് ഗ്രേഡ് II , ആരോഗ്യം 

കാറ്റഗറി നമ്പർ: 39/2019 

മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് II 

ആരോഗ്യം 

കാറ്റഗറി നമ്പർ:40/2019 

പൊലീസ് കോൺസ്റ്റബിൾ 

പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) 

കാറ്റഗറി നമ്പർ:41/2019 

എൻസിഎ ഒഴിവുകളിലേക്ക്  സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)

ഫാർമസിസ്റ്റ് ഗ്രേഡ് II , ആരോഗ്യം 

കാറ്റഗറി നമ്പർ:42/2019 - 43/2019 

സർജന്റ് , വിവിധം 

കാറ്റഗറി നമ്പർ: 44/2019 - 46/2019

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) 

ഹോമിയോപ്പതി 

കാറ്റഗറി നമ്പർ: 47/2019 

ലോവർ ഡിവിഷൻ ക്ലാർക്ക്  

(തമിഴും മലയാളവും അറിയാവുന്നവർ) വിവിധം 

കാറ്റഗറി നമ്പർ: 48/2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com