ADVERTISEMENT

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 274 ഒഴിവുകളുണ്ട്. കേരളത്തിൽ മാത്രമായി 80 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20.

തസ്തികകളും ഒഴിവുകളും ചുവടെ
‌അസിസ്റ്റന്റ് ജനറൽ മാനേജർ- ഡിസൈൻ- സിവിൽ (01), സീനിയർ മാനേജർ-ഡിസൈൻ മെക്കാനിക്കൽ-പൈപ്പിങ് (01), സീനിയർ മാനേജർ ഡിസൈൻ മെക്കാനിക്കൽ-പിസിഇ (02), സീനിയർ മാനേജർ-ഡിസൈൻ ഇലക്ട്രിക്കൽ (02), സീനിയർ മാനേജർ- ഹ്യൂമൻ റിസോഴ്സസ് (02), സീനിയർ മാനേജർ- മെറ്റീരിയൽസ് (02), സീനിയർ മാനേജർ- ലീഗൽ (01), അസിസ്റ്റന്റ് കമ്പനി സെക്രട്ടറി (01), മെഡിക്കൽ ഒാഫിസർ (01), ഡപ്യൂട്ടി മാനേജർ-ഫിനാൻസ് (04), അസിസ്റ്റന്റ് മാനേജർ- ഫിനാൻസ് (08), ഒാഫിസർ-അഡ്മിനിസ്ട്രേഷൻ (04), ഒാഫിസർ-സെയിൽസ് (08), ഒാഫിസർ- ഹിന്ദി (01), മാനേജ്മെന്റ് ട്രെയിനി- കെമിക്കൽ (07), മാനേജ്മെന്റ് ട്രെയിനി-മെക്കാനിക്കൽ (13), മാനേജ്മെന്റ് ട്രെയിനി-ഇലക്ട്രിക്കൽ (03), മാനേജ്മെന്റ് ട്രെയിനി-ഇൻസ്ട്രുമെന്റേഷൻ (05), മാനേജ്മെന്റ് ട്രെയിനി-സിവിൽ (04), മാനേജ്മെന്റ് ട്രെയിനി-കംപ്യൂട്ടർ സയൻസ് (02), മാനേജ്മെന്റ് ട്രെയിനി-ഫയർ ആൻഡ് സേഫ്റ്റി (03), മാനേജ്മെന്റ് ട്രെയിനി-മാർക്കറ്റിങ് (03), മാനേജ്മെന്റ് ട്രെയിനി-ഹ്യൂമൻ റിസോഴ്സസ് (03), മാനേജ്മെന്റ് ട്രെയിനി-മെറ്റീരിയൽസ് (08), ടെക്നീഷ്യൻ- പ്രോസസ് (27), ടെക്നീഷ്യൻ- മെക്കാനിക്കൽ (16), ടെക്നീഷ്യൻ- ഇലക്ട്രിക്കൽ (19), ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (13), ടെക്നീഷ്യൻ- സിവിൽ (04), ഡ്രാഫ്റ്റ്സ്മാൻ (03), ക്രാഫ്റ്റ്സ്മാൻ ഫിറ്റർ കം മെക്കാനിക് (16), ക്രാഫ്റ്റ്സ്മാൻ വെൽഡർ (04), ക്രാഫ്റ്റ്സ്മാൻ ഇലക്ട്രീഷ്യൻ (05), ക്രാഫ്റ്റ്സ്മാൻ ഇൻസ്ട്രുമെന്റേഷൻ (02), റിഗർ ഹെൽപ്പർ (08), ഹെവി എക്യുപ്മെന്റ് ഒാപ്പറേറ്റർ (05), അസിസ്റ്റന്റ് ജനറൽ (13), അസിസ്റ്റന്റ് ഫിനാൻസ് (05), ഡിപ്പോ അസിസ്റ്റന്റ് (20), ഡേറ്റാ പ്രോസസിങ് അ‍സിസ്റ്റന്റ് (04), സ്റ്റെനോഗ്രഫർ (10), സാനിറ്ററി ഇൻസ്പെക്ടർ (01), നഴ്സ് (06), കാന്റീൻ സൂപ്പർവൈസർ (04)     

കേരളത്തിൽ ഒഴിവുള്ള തസ്തികകളുടെ വിശദവിവരങ്ങൾ ചുവടെ.

ഡ്രാഫ്റ്റ്സ്മാൻ: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ, രണ്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, കാഡ് പരിജ്ഞാനം, 35 വയസ്, 9250-25,700 രൂപ.         
ക്രാഫ്റ്റ്സ്മാൻ ഫിറ്റർ കം മെക്കാനിക്: പത്താം ക്ലാസ് ജയം, ഫിറ്റർ/മെക്കാനിക് ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, 35 വയസ്, 8650-27,300 രൂപ.

ക്രാഫ്റ്റ്സ്മാൻ വെൽഡർ: പത്താം ക്ലാസ് ജയം, വെൽഡർ ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, 35 വയസ്, 8650-27,300 രൂപ.     

ക്രാഫ്റ്റ്സ്മാൻ ഇലക്ട്രീഷ്യൻ: പത്താം ക്ലാസ് ജയം, ഇലക്ട്രീഷ്യൻ ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, വയർമാൻ ലൈസൻസ്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, 38 വയസ്, 8650-27,300 രൂപ.  

ക്രാഫ്റ്റ്സ്മാൻ ഇൻസ്ട്രുമെന്റേഷൻ: പത്താം ക്ലാസ് ജയം, ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, 38 വയസ്, 8650-27,300 രൂപ.

റിഗർ ഹെൽപ്പർ: പത്താം ക്ലാസ് ജയം, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 35 വയസ്, 7500-18000 രൂപ.      

ഹെവി എക്യുപ്മെന്റ് ഒാപ്പറേറ്റർ: പത്താം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 38 വയസ്, 8650-27,300 രൂപ.     

അസിസ്റ്റന്റ് ജനറൽ: കുറഞ്ഞത് 50% മാർക്കോടെ ആർട്സ്, സയൻസ്, കൊമേഴ്സ് അല്ലെങ്കിൽ മാനേജ്മെന്റ് ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 35 വയസ്, 8650-23,300 രൂപ.    

അസിസ്റ്റന്റ് ഫിനാൻസ്: കുറഞ്ഞത് 50% മാർക്കോടെ കൊമേഴ്സ് ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 35 വയസ്, 8650-23,300 രൂപ.

ഡിപ്പോ അസിസ്റ്റന്റ്: കുറഞ്ഞത് 50% മാർക്കോടെ ആർട്സ്, സയൻസ്, കൊമേഴ്സ് അല്ലെങ്കിൽ മാനേജ്മെന്റ് ബിരുദം, പ്രാദേശികഭാഷാ പരിജ്ഞാനം, 35 വയസ്, 8650-23,300 രൂപ. 

ഡേറ്റാ പ്രോസസിങ് അ‍സിസ്റ്റന്റ്: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദം അല്ലെങ്കിൽ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് സയൻസ് ബിരുദം, കംപ്യൂട്ടർ കോഴ്സിൽ കുറഞ്ഞത് ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കിൽ കൊമേഴ്സ് ബിരുദം, കംപ്യൂട്ടർ കോഴ്സിൽ കുറഞ്ഞത് ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, 35 വയസ്, 8650-23,300 രൂപ. 

സ്റ്റെനോഗ്രഫർ: ബിരുദം, ടൈപ്പ്റൈറ്റിങ് ഹയർ (ഇംഗ്ലിഷ്) കെജിടിഇ അല്ലെങ്കിൽ തത്തുല്യം, ഷോർട്ട്ഹാൻഡ് ലോവർ (ഇംഗ്ലിഷ്) അല്ലെങ്കിൽ കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 35 വയസ്, 8650-23,300 രൂപ. 

സാനിറ്ററി ഇൻസ്പെക്ടർ: പത്താംക്ലാസ് ജയം, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സിൽ ഡിപ്ലോമ, അഞ്ച് വർഷം പ്രവൃത്തിപരിചയം, 35 വയസ്, 8650-23,300 രൂപ.     

നഴ്സ്: പത്താംക്ലാസ് ജയം, നഴ്സിങ്ങിൽ ഡിപ്ലോമ, സ്റ്റേറ്റ് റജിസ്ട്രേഷൻ, കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയം, 35 വയസ്, 8650-23,300 രൂപ. 

കാന്റീൻ സൂപ്പർവൈസർ: പത്താംക്ലാസ് ജയം, കേറ്ററിങ്ങിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, അഞ്ച് വർഷം പ്രവൃത്തിപരിചയം, 35 വയസ്, 8650-23,300 രൂപ.  

ഉദ്യോഗാർഥികൾ യോഗ്യതാനന്തര പ്രവൃത്തിപരിചയം നേടിയിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.   

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.  

അപേക്ഷാഫീസ്: മാനേജീരിയൽ തസ്തികകൾക്ക്- 1000 രൂപ, നോൺ മാനേജീരിയൽ തസ്തികകൾക്ക്- 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.fact.co.in              

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com