വ്യോമസേനയിൽ 242 ഓഫിസർ

Indian Air Force Mirage 2000 fighter jets | File Pic
SHARE

വ്യോമസേനയിൽ ഗ്രൂപ്പ് എ ഗസ‌റ്റഡ് ഒാഫിസർ തസ്തികയിൽ 242 ഒഴിവുകളുണ്ട്. ഫ്ലൈയിങ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ(ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) പെർമനന്റ് കമ്മിഷൻ/ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കുമാണ് അവസരം. എഎഫ്സിഎടി(02/2019) മുഖേനയാണു തിരഞ്ഞെടുപ്പ്.

ഇതിനു പുറമേ എൻസിസി സ്പെഷൽ എൻട്രി ഫ്ലൈയിങ് ബ്രാഞ്ചിലേക്കും (പെർമനന്റ് കമ്മിഷൻ/ഷോർട്ട് സർവീസ് കമ്മിഷൻ), മിറ്റീരിയോളജി ബ്രാഞ്ചിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. 2020 ജൂലൈയിൽ കോഴ്സുകൾ ആരംഭിക്കും. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഫ്‌ളൈയിങ് ബ്രാഞ്ച്  

യോഗ്യത: പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സിന് കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.  കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ നാലു വർഷത്തെ ബിഇ/ബിടെക് ബിരുദം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ്(ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം (കുറഞ്ഞത്  60% മാർക്ക് വേണം).

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) (ബ്രാഞ്ച്) എയ്‌റോനോട്ടിക്കൽ എൻജിനീയർ(ഇലക്‌ട്രോണിക്‌സ്) AE(L):  

യോഗ്യത: പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സിന് കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. നാലു വർഷ ബിരുദം/ഇന്റഗ്രേറ്റഡ് പിജി(എൻ‌ജിനീയറിങ്/ടെക്നോളജി) അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ്(ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം അല്ലെങ്കിൽ  തത്തുല്യ യോഗ്യത(കുറഞ്ഞത്  60% മാർക്ക് വേണം).

ബന്ധപ്പെട്ട ബ്രാ‍‍ഞ്ചുകൾ ചുവടെ.

(aaa) Communication Engineering 

(aab) Computer Engineering/Technology

(aac) Computer Engineering & Application

(aad) Computer Science and Engineering/Technology

(aae) Electrical and Computer Engineering

(aaf) Electrical and Electronics Engineering

(aag) Electrical Engineering

(aah) Electronics Engineering/Technology

(aaj) Electronics Science and Engineering

(aak) Electronics

(aal) Electronics and Communication Engineering

(aam) Electronics and Computer Science

(aan) Electronics and/or Telecommunication Engineering

(aao) Electronics and/or Telecommunication Engineering (Microwave)

(aap) Electronics and Computer Engineering

(aaq) Electronics Communication and Instrumentation Engineering

(aar) Electronics Instrument & Control

(aas) Electronics Instrument & Control Engineering

(aat) Instrumentation & Control Engineering

(aau) Instrument & Control Engineering

(aav) Information Technology

എയ്‌റോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ)AE(M): 
യോഗ്യത: പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സിന് 60% മാർക്ക് നേടിയിരിക്കണം. നാലു വർഷത്തെ ബിരുദം/ഇന്റഗ്രേറ്റഡ് പിജി(എൻ‌ജിനീയറിങ്/ടെക്നോളജി) അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ്(ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ  എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ  തത്തുല്യ യോഗ്യത (കുറഞ്ഞത്  60% മാർക്കോടെ). ബന്ധപ്പെട്ട ബ്രാ‍‍ഞ്ചുകൾ ചുവടെ.

(aa) Aerospace  Engineering (aab) Aeronautical  Engineering (aac) Aircraft Maintenance Engineering (aad) Mechanical Engineering (aae)  Mechanical Engineering and Automation (aaf)  Mechanical Engineering(Production) (aag) Mechanical Engineering(Repair and Maintenance) (aah) Mechatronics (aai) Industrial  Engineering.

ഗ്രൗണ്ട് ഡ്യൂട്ടി(നോൺ ടെക്നിക്കൽ) ബ്രാഞ്ച്  

യോഗ്യത: 
അഡ്‌മിനിസ്‌ട്രേഷൻ:
കുറഞ്ഞത്  60% മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യം അല്ലെങ്കിൽ  ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ്(ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ  എയും ബിയും സെക്‌ഷനുകളിൽ ജയം (കുറഞ്ഞതു 60% മാർക്കോടെ).

എജ്യൂക്കേഷൻ: എംബിഎ/എംസിഎ/എംഎ/എംഎസ്‌സി(ഇംഗ്ലിഷ്/ ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ഇന്റർനാഷനൽ റിലേഷൻസ്/ ഇന്റർനാഷനൽ സ്റ്റഡീസ്/ഡിഫൻസ് സ്റ്റഡീസ്/സൈക്കോളജി/കംപ്യൂട്ടർ സയൻസ്/ഐടി/മാനേജ്മെന്റ്/മാസ് കമ്യൂണിക്കേഷൻ/ജേണലിസം/പബ്ലിക് റിലേഷൻ). പിജി തലത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കും ബിരുദതലത്തിൽ കുറഞ്ഞത് മൊത്തം 60% മാർക്കും വേണം. ഇന്റഗ്രേറ്റഡ് കോഴ്സുക്കാർക്ക് കുറഞ്ഞത് മൊത്തം 50% മാർക്കു മതി.

എൻസിസി സ്പെഷൽ എൻട്രി(ഫ്ലൈയിങ് ബ്രാഞ്ച്): 
എൻസിസി എയർ വിങ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റ് (2017 ജൂൺ രണ്ടിനോ അതിനു ശേഷമോ നേടിയത്). പ്ലസ്‌ടു തലത്തിൽ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ച് ജയിച്ചവരാകണം (60% മാർക്ക് വീതം നേടിയിരിക്കണം). കുറഞ്ഞത്  60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ നാലു വർഷത്തെ ബിഇ/ബിടെക് ബിരുദം/തത്തുല്യം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂറ്റഷൻ ഒാഫ് എൻജിനീയേഴ്‌സ്(ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം (കുറഞ്ഞത് 60% മാർക്ക് വേണം)/തത്തുല്യം.

മീറ്റിരിയോളജി: കുറഞ്ഞത് മൊത്തം 50% മാർക്കോടെ എതെങ്കിലും സയൻസ് വിഷയം/മാത്തമാറ്റിക്‌സ്/സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ജ്യോഗ്രഫി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/എൻവയോൺമെന്റൽ സയൻസ്/അപ്ലൈഡ് ഫിസിക്‌സ്/ഓഷ്യനോഗ്രഫി/മീറ്റിയറോളജി/അഗ്രികൾച്ചറൽ മീറ്റിയറോളജി/ഇക്കോളജി ആൻഡ്എൻവയോൺമെന്റ്/ജിയോ ഫിസിക്‌സ്/എൻവയോൺമെന്റൽ ബയോളജിയിൽ പിജി ബിരുദം. ബിരുദതലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്കു കുറഞ്ഞത് 55% മാർക്കു വീതം നേടിയിരിക്കണം. 

നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

പ്രായം: ഫ്ലൈയിങ് ബ്രാഞ്ച്(എഎഫ്സിഎടി, എൻസിസി സ്പെഷൻ എൻട്രി(01.07.2020ന്): 20–24 വയസ്. 1996 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). അംഗീകൃത കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (ഡിജിസിഎ) ഉള്ളവർക്ക് ഉയർന്ന പ്രായപരിധി 26 വയസ് (1994 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ). രണ്ടു തീയതികളും ഉൾപ്പെടെ.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ ബ്രാഞ്ച്)(01.07.2020ന്): 20–26 വയസ്. 1994 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ)

ശാരീരിക യോഗ്യത: 

ഫ്ലൈയിങ് ബ്രാഞ്ച്(സ്ത്രീ, പുരുഷൻ):

ഉയരം: 162.5 സെ.മി, കാൽ നീളം: 99–120 സെ.മി, തൈ ലെങ്ത് കൂടിയത്: 64 സെ.മി, ഇരിക്കുമ്പോഴുള്ള ഉയരം: 81.5–96 സെ.മി.

ഗ്രൗണ്ട് ഡ്യൂട്ടി(ടെക്നിക്കൽ, നോൺ ടെക്നിക്കൽ ബ്രാഞ്ച്): 

പുരുഷൻ: ഉയരം 157.5 സെ.മി, സ്ത്രീ: ഉയരം 152 സെ.മി.  

ശാരീരിക യോഗ്യത, കാഴ്ച ശക്തി  സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

പരീക്ഷാഫീസ്(എഎഫ്സിഎടി എൻട്രി): 250 രൂപ. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി  ഫീസടയ്ക്കാം. എൻസിസി സ്പെഷൽ എൻട്രി, മീറ്റിരിയോളജി വിഭാഗക്കാർക്ക് പരീക്ഷാഫീസില്ല.

തിരഞ്ഞെടുപ്പ്:

എഎഫ്സിഎടി എൻട്രി വിഭാഗക്കാർക്ക് എയർ ഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (എഎഫ്‌സിഎടി) മുഖേനയാണു തിരഞ്ഞെടുപ്പ്. 2019 ഒാഗസ്റ്റ് 24, 25 തീയതികളിൽ ഒാൺലൈൻ പരീക്ഷ നടത്തും. 

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചുക്കാർക്ക് എഎഫ്സിഎടിയും എൻജിനീയറിങ് നോളഡ്ജ് ടെസ്റ്റുമുണ്ടാകും. ഇതിൽ യോഗ്യത നേടുന്നവരെ എസ്‌എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. തിരുവനന്തപുരം,  കൊച്ചി, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ  പരീക്ഷാകേന്ദ്രമുണ്ട്. 

എൻസിസി സ്പെഷൽ എൻട്രി, മിറ്റിരിയോളജി ബ്രാഞ്ച്: ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഎഫ്എസ്ബി ടെസ്റ്റിനു ക്ഷണിക്കും.  ഡെറാഡൂൺ, മൈസൂർ, ഗാന്ധിനഗർ, വാരാണസി എന്നീ എയർഫോഴ്‌സ് സെലക്‌ഷൻ ബോർഡ് കേന്ദ്രങ്ങളിലായിരിക്കും ടെസ്റ്റ്.

ഫ്ലൈയിങ് ബ്രാഞ്ചുക്കാർക്ക് ഡെറാഡൂൺ, മൈസൂർ, വാരാണസി എന്നിവയിലേതെങ്കിലും മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ.  ‌

ഒന്നാം  ഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഒന്നാം ഘട്ടത്തിൽ ജയിക്കുന്നവരെ മാത്രമേ രണ്ടാം ഘട്ടത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. സൈക്കോളജിക്കൽ, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതായിരിക്കും രണ്ടാം ഘട്ടം. തുടർന്നു  വൈദ്യപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ഗ്രൗണ്ട് ഡ്യൂട്ടി(ടെക്‌നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്ക് എൻസിസി എയർവിങ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റുള്ളവർക്ക് 10% ഒഴിവുകൾ നീക്കിവച്ചിരിക്കുന്നു. കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്‌ഷൻ സിസ്റ്റം/പൈലറ്റ് ആപ്‌റ്റിറ്റ്യൂഡ് ബാറ്ററി ടെസ്‌റ്റിൽ നേരത്തെ പരാജയപ്പെട്ടവരും എയർഫോഴ്‌സ് അക്കാദമിയിൽ നിന്നു പുറത്താക്കപ്പെട്ടവരും ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കേണ്ടതില്ല. 

പരിശീലനം: 2020 ജൂലൈയിൽ പരിശീലനം ആരംഭിക്കും. ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 74 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.

അപേക്ഷിക്കേണ്ട വിധം: www.careerindianairforce.cdac.in, www.afcat.cdac.in എന്ന വെബ്സൈറ്റുകൾ മുഖേന ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. 

വെബ്‌സൈറ്റിലെ CANDIDATE LOGIN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA