ADVERTISEMENT

142 മാനേജ്മെന്റ് ട്രെയിനി( ഗേറ്റ്-2019 വഴി തിരഞ്ഞെടുപ്പ്)

സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ) ഇ-1 ഗ്രേഡ് തസ്തികയിൽ 142 ഒഴിവുകളുണ്ട്. ഗേറ്റ്-2019 വഴിയാണ് തിരഞ്ഞെടുപ്പ്. ഒരു വർഷമാണ് പരിശീലനം. ജൂൺ 14വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: മെക്കാനിക്കൽ, മെറ്റലർജി, ഇലക്‌ട്രിക്കൽ, കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മൈനിങ് എന്നീ വിഭാഗത്തിൽ കുറഞ്ഞത് 65% മാർക്കോടെ (എല്ലാ സെമസ്റ്ററുകളിലും ശരാശരി) ഫുൾടൈം എൻജിനീയറിങ് ബിരുദം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 55% മാർക്ക് മതി. ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായപരിധി (2019 ജൂൺ 14 ന്): 28 വയസ്. 1991 ജൂൺ 14 ന് മുൻപ് ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. 

സ്റ്റൈപ്പൻഡ്: 20600 രൂപ. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 24900-50500 രൂപ നിരക്കിൽ ജൂനിയർ മാനേജർ തസ്തികയിൽ നിയമിക്കും.

അപേക്ഷാഫീസ്: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 100 രൂപ.

അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും: www.sail.co.in എന്ന വെബ്സൈറ്റ് കാണുക.

60 മാനേജ്മെന്റ് ട്രെയിനി

സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡ് എച്ച്ആർ, മാർക്കറ്റിങ്, മെറ്റീരിയൽസ് മാനേജ്മെന്റ് വിഭാഗങ്ങളിലായി മാനേജ്മെന്റ് ട്രെയിനി (അഡ്മിനിസ്ട്രേഷൻ) ഇ-1 ഗ്രേഡ് തസ്തികയിൽ 60 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. ജൂൺ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 60% മാർക്കോടെ (എല്ലാ വർഷവും ശരാശരി) ബിരുദം, 60% മാർക്കോടെ ദ്വിവൽസര എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഹ്യൂമൻ റിസോഴ്സസ്/പഴ്സനൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ/പഴ്സനൽ മാനേജ്മെന്റ്/മാസ്റ്റേഴ്സ് ഇൻ ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഒാർഗനൈസേഷനൽ ഡവലപ്മെന്റ്/മാർക്കറ്റിങ്/പ്രൊഡക്ഷൻ/ഒാപ്പറേഷൻസ്/മെറ്റീരിയൽസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്)

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 50% മാർക്ക് മതി.

ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായപരിധി (2019 ജൂൺ 14 ന്): 28 വയസ്. 1991 ജൂൺ 14 ന് മുൻപ് ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. 

സ്റ്റൈപ്പൻഡ്: 20600 രൂപ. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 24900-50500 രൂപ നിരക്കിൽ ജൂനിയർ മാനേജർ തസ്തികയിൽ നിയമിക്കും.

അപേക്ഷാഫീസ്: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 100 രൂപ.

വിശദവിവരങ്ങൾക്ക്: www.sail.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com