ADVERTISEMENT

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) റിക്രൂട്മെന്റ് ആൻഡ് അസെസ്മെന്റ് സെന്റർ  290 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡിആർഡിഒ,  ഡിപാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(ഡിഎസ്ടി) എന്നിവിടങ്ങളിൽ സയന്റിസ്റ്റ് ബി, ഏയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി(എഡിഎ)യിൽ സയന്റിസ്റ്റ്/ എൻജിനീയർ ബി, ഗാലിയം ആർസൈനഡ് ഇനേബ്ലിങ് ടെക്നോളജി സെന്ററിൽ(ജിഎഇടിഇസി) എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളിലാണ് അവസരം. ഡിആർഡിഒയിൽ മാത്രം 32 ബാക്‌ലോഗ് ഒഴിവുകൾ ഉൾപ്പെടെ 270 ഒഴിവുകളുണ്ട്.  2017/2018/2019 ഗേറ്റ് പരീക്ഷകളിൽ മികച്ച സ്കോർ നേടിയവരായിരിക്കണം അപേക്ഷകർ.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ,  മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഇലക്ട്രിക്കൽ, എയ്റോനോട്ടിക്കൽ, മെറ്റലർജി, സിവിൽ, ഇൻസ്ട്രമെന്റേഷൻ, ടെക്സ്റ്റൈൽ, പ്രൊഡക്ഷൻ/  ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എന്നീ എൻജിനീയറിങ് വിഭാഗങ്ങളിലും കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ജിയോളജി, മെറ്റീരിയൽ സയൻസ്,  ഫുഡ് സയൻസ് എന്നീ വിഭാഗങ്ങളിലുമാണ് അവസരം. 

യോഗ്യത: എൻജിനീയറിങ് വിഭാഗങ്ങളിൽ പ്രസ്തുത വിഷയത്തിൽ ഫസ്റ്റ് ക്ലാസ് മാർക്കിൽ കുറയാത്ത എൻജിനീയറിങ്/ ടെക്നോളജി ബിരുദവും മറ്റു വിഭാഗങ്ങളിൽ പ്രസ്തുത വിഷയത്തിൽ പിജി ബിരുദവുമാണ് യോഗ്യത. ഗേറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടിയിരിക്കണം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അവർ സെപ്റ്റംബർ 30നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഡിഎസ്ടിയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫസ്റ്റ് ക്ലാസ് മാർക്ക് നിർബന്ധമല്ല. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക. 

പ്രായപരിധി: 28 വയസ്സ് (ഡിആർഡിഒ, ജിഎഇടിഇസി),  35 വയസ്സ് (ഡിഎസ്ടി),  30 വയസ്സ് (എഡിഎ), എസ്‌സി/എസ്ടി, ഒബിസി,  ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവു ലഭിക്കും. 

അപേക്ഷാ ഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 100 രൂപ. എസ്‌സി/എസ്ടി,  ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

തിരഞ്ഞെടുപ്പ്: ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡിസ്ക്രിപ്റ്റീവ് പരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും. 

അപേക്ഷിക്കേണ്ട വിധം:  www.rac.gov.in എന്ന വെബ്സൈറ്റിൽ  റജിസ്റ്റർ  ചെയ്തതിനു ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ.  യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം. ഏതു വിഭാഗത്തിലേക്കാണ് അപേക്ഷ സമർപ്പിക്കുന്നതെന്ന് മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം. 

വിശദവിവരങ്ങൾക്ക്: www.rac.gov.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com