ADVERTISEMENT

തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (SILK) വിവിധ തസ്തികയിലെ 90 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

സീനിയർ മാനേജർ-ടെക്നിക്കൽ (മൂന്നൊഴിവ്): ബിടെക് നേവൽ ആർക്കിടെക്ട്/മെക്കാനിക്കൽ അല്ലെങ്കിൽ ബിടെക് മെക്കാനിക്കൽ, ഫൗൺട്രി/ഫാബ്രിക്കേഷൻ/ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം. 15 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 48 വയസ്, 16650-23200 രൂപ.

മാനേജർ-ടെക്നിക്കൽ (ഒരൊഴിവ്): ബിടെക് മെക്കാനിക്കൽ, 12 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്, 13610-20700 രൂപ.

മാനേജർ- എച്ച്ആർഡി (ഒരൊഴിവ്): എംഎസ്ഡബ്ല്യു (പിഎം ആൻഡ് ഐആർ)/എംബിഎ (എച്ച്ആർ)/എംഎച്ച്ആർഎം, 12 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്, 13610-20700 രൂപ.

മാനേജർ-ഫിനാൻസ് (ഒരൊഴിവ്): എസിഎ/സിഎംഎ, 12 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്, 13610-20700 രൂപ.

ഡപ്യൂട്ടി മാനേജർ- സിവിൽ/ ഇലക്ട്രിക്കൽ/ഇലക്ടോണിക്സ് (മൂന്നൊഴിവ്): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/ഇലക്ടോണിക്സ്, 10 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്, 11910-19350 രൂപ.

അസിസ്റ്റന്റ് മാനേജർ-ഫിനാൻസ് (ഒരൊഴിവ്): എംകോം/എംബിഎ ഫിനാൻസ്/സിഎംഎ, എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 42 വയസ്, 10790-18000 രൂപ.

അസിസ്റ്റന്റ് മാനേജർ- എച്ച്ആർഡി (ഒരൊഴിവ്): എംബിഎ (എച്ച്ആർ)/എംഎസ്ഡബ്ല്യു (പിഎം ആൻഡ് ഐആർ)/എംഎച്ച്ആർഎം, എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 42 വയസ്, 10790-18000 രൂപ.

അസിസ്റ്റന്റ് മാനേജർ-ടെക്നിക്കൽ (അഞ്ചൊഴിവ്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/മെറ്റലർജിയിൽ ബിടെക്/ഡിപ്ലോമ, ബിടെക് യോഗ്യതക്കാർക്ക് എട്ട് വർഷം പ്രവൃത്തിപരിചയവും ഡിപ്ലോമ യോഗ്യതക്കാർക്ക് 12 വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 42 വയസ്, 10790-18000 രൂപ.

എൻജിനീയർ (അഞ്ചൊഴിവ്): ബിടെക് നേവൽ ആർക്കിടെക്ട് അല്ലെങ്കിൽ മെക്കാനിക്കൽ/സിവിൽ/ഇലക്ട്രോണിക്സിൽ ബിടെക്/ഡിപ്ലോമ, ബിടെക് യോഗ്യതക്കാർക്ക് രണ്ട് വർഷം പ്രവൃത്തിപരിചയവും ഡിപ്ലോമ യോഗ്യതക്കാർക്ക് അഞ്ച് വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 38 വയസ്, 9590-14650 രൂപ.

സ്കിൽഡ് വർക്മെൻ- ജി7 (49 ഒഴിവ്): വെൽഡർ/ഫിറ്റർ/ഇലക്ട്രീഷ്യൻ/മോൾഡർ/കാർപെന്റർ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ/മെഷിനിസ്റ്റ്/ടർണർ/ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ/ഷീറ്റ് മെറ്റൽ വർക്കർ/ഇലക്ട്രോണിക്സിൽ ഐടിഐ/സിവിൽ ട്രേഡിൽ ഐടിഐ/കെജിസിഇ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, 38 വയസ്, 12625-16400 രൂപ.

സ്കിൽഡ് വർക്മെൻ- (ജി7) ഒാഫിസ് അസിസ്റ്റന്റ് (അഞ്ചൊഴിവ്): വിഎച്ച്എസ്‌സി/പ്ലസ്ടു, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, 38 വയസ്, 12625-16400 രൂപ.

അൺസ്കിൽഡ് വർക്മെൻ- (ജി8) ഹെൽപ്പർ/അറ്റൻഡർ (15 ഒഴിവ്): എട്ടാംക്ലാസ്, 41 വയസ്, 12000-15250 രൂപ.

അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 25 വരെ ഇമെയിൽ/സ്പീഡ് പോസ്റ്റ് മുഖേന അപേക്ഷിക്കാം.

വിലാസം: The Managing Director, Steel Industrials Kerala Ltd, Athani P.O., Thrissur-680581, Kerala.

ഇമെയിൽ: silkrecruitment19@gmail.com

വിവരങ്ങൾക്ക്: www.steelindustrials.net 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com