ADVERTISEMENT

നോർത്തേൺ റെയിൽവേയുടെ കൊമേഴ്സ്യൽ ഡിപാർട്ട്മെന്റിന്റെ കേറ്ററിങ് യൂണിറ്റിൽ മൾട്ടി ടാസ്കിങ് സ്റ്റാഫിന്റെ 118 ഒഴിവുകളുണ്ട്. സർവീസ് വിഭാഗത്തിൽ 94 ഒഴിവുകളും കുക്കിങ് വിഭാഗത്തിൽ 24 ഒഴിവുകളുമുണ്ട്. ഒക്ടോബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: കുറഞ്ഞത് പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട മേഖലയിൽ ടെക്നിക്കൽ യോഗ്യത(വെബ്സൈറ്റ് കാണുക). 

പ്രായം(01.01.2020ന്): 18–33 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

പരീക്ഷാഫീസ്:  

500 രൂപ. എഴുത്തു പരീക്ഷയ്ക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, സ്ത്രീകൾ, ന്യൂനപക്ഷവിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ട്രാൻസ്‌ജെൻഡർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർക്ക് 250 രൂപ മതി. പരീക്ഷയ്ക്കു ശേഷം 250 രൂപ തിരികെ നൽകും.  

കൂടുതൽ വിവരങ്ങൾക്ക്: www.rrcnr.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com