ADVERTISEMENT

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിവിധ സോണുകളിൽ മാനേജറുടെ 330 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ഹിന്ദി, ടെക്‌നിക്കൽ, സിവിൽ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. നോർത്ത് സോണിൽ 187 ഒഴിവുകളും വെസ്റ്റ് സോണിൽ 15, ഇൗസ്റ്റ് സോണിൽ 37, നോർത്ത്-ഈസ്റ്റ് സോണിൽ 26എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 65 ഒഴിവുകളുണ്ട്. പരസ്യനമ്പർ: 02/2019-FCI Category-II

സൗത്ത് സോണിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം. യോഗ്യത ചുവടെ.

മാനേജർ (ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്): കുറഞ്ഞത് 60% മാർക്കോടെ ബിരുദം/തത്തുല്യം അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎസ്. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 55% മാർക്കു മതി.

മാനേജർ (അക്കൗണ്ട്‌സ്): ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടസ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ബികോം, എംബിഎ (ഫിനാൻസ്)/ഡിപ്ലോമ (രണ്ട് വർഷത്തെ)/തത്തുല്യ യോഗ്യത.

മാനേജർ (ടെക്‌നിക്കൽ): ബിഎസ്‌സി (അഗ്രികൾച്ചർ)/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്‌നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോ കെമിക്കൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ ബയോടെക്നോളജിയിൽ ബിടെക്/ബിഇ.

മാനേജർ (സിവിൽ എൻജിനീയറിങ്): സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം.

മാനേജർ (ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ്): ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/തത്തുല്യം.

മാനേജർ(ഹിന്ദി): ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച്  ഹിന്ദിയിൽ പിജി/തത്തുല്യം അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലിഷിൽ പിജി/തത്തുല്യം അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് (ഇംഗ്ലിഷ് മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് (ഹിന്ദി മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. ടെർമിനോളജിക്കൽ വർക്കിൽ (ഹിന്ദിയിൽ) കുറഞ്ഞത് അഞ്ചു വർഷം പ്രവൃത്തിപരിചയം/ഇംഗ്ലിഷിൽ നിന്നു ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്‌ലേഷൻ (ടെക്‌നിക്കൽ/സയന്റിഫിക് സാഹിത്യത്തിൽ മുൻഗണന) അല്ലെങ്കിൽ ടീച്ചിങ്/റിസർച് റൈറ്റിങ്/ഹിന്ദി ജേണലിസത്തിൽ അഞ്ചു വർഷം പ്രവൃത്തിപരിചയം. 

ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

ഉയർന്നപ്രായം: 28 വയസ്. മാനേജർ (ഹിന്ദി) തസ്തികയിൽ 35 വയസ്. 2019 ഓഗസ്‌റ്റ് ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. 

പരിശീലനം: ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, സിവിൽ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ തുടക്കത്തിൽ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും. ഇവർക്ക് ആറ് മാസത്തെ പരിശീലനം നൽകും. ഇൗ കാലയളവിൽ പ്രതിമാസം 40000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40000-140000 രൂപ ശമ്പള നിരക്കിൽ മാനേജർ തസ്തികയിൽ നിയമിക്കും. 

അപേക്ഷാഫീസ്: 800 രൂപ. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, ക്യാഷ് കാർഡ്, മൊബൈൽ വാലറ്റ്, യുപിഐ മുഖേന ഒാൺലൈനായി ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഒാൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷയുടെ സിലബസ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. കേരളത്തിൽ കണ്ണൂർ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ഒന്നാംഘട്ട ഒാൺലൈൻ ടെസ്റ്റും കൊച്ചിയിൽ മാത്രമായി രണ്ടാംഘട്ട ഒാൺലൈൻ ടെസ്റ്റും നടത്തും. മാനേജർ (ഹിന്ദി) തസ്തികയിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ചെന്നൈയിൽ നടത്തും.

അപേക്ഷിക്കേണ്ട വിധം: www.fci.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് ഇ–മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഇടത് കൈവിരലടയാളം, സ്വന്തം കൈപ്പടയിൽ എഴുതിയ സത്യവാങ്മൂലം എന്നിവ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com