ADVERTISEMENT

നോർത്ത് ഇൗസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ വിവിധ ഡിവിഷൻ/ വർക്ക്ഷോപ്പുകളിൽ അപ്രന്റിസ് ആകാം. 2590 ഒഴിവുകളാണുള്ളത്.  ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

വെൽഡർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കാർപെന്റർ, മേസൺ, പെയിന്റർ, മെഷിനിസ്റ്റ്, ഡീസൽ മെക്കാനിക്, ടർണർ, ഫിറ്റർ സ്ട്രക്ചറൽ, മെഷിനിസ്റ്റ് (ഗ്രൈൻഡർ) എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. 

യോഗ്യത: കുറഞ്ഞതു മൊത്തം 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/ എസ്‌സിവിടി).

പ്രായം: 15– 24 വയസ്. 2019 സെപ്റ്റംബർ18അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവു ലഭിക്കും. 

സ്റ്റൈപൻഡ്: 6960 രൂപ.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. 

പ്രോസസിങ് ഫീസ്: 100 രൂപ. ക്രോസ്ഡ് പോസ്റ്റൽ ഒാർഡർ/ അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

ഉദ്യോഗാർഥികൾ ഒന്നിലേറെ യൂണിറ്റ്/ ട്രേഡിലേക്ക് അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാഫോം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.nfr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com