ADVERTISEMENT

നേവിയിൽ സെയ്‌ലർ ആകാൻ അവസരം. ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) ഓഗസ്റ്റ് – 2020 ബാച്ചുകളിലാണ് അവസരം. 2700 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കാം. നവംബർ 18 വരെ അപേക്ഷ സ്വീകരിക്കും. തസ്തികയും യോഗ്യതയും ചുവടെ.

സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ്- എഎ (ഒഴിവ്- 500): കുറഞ്ഞത് മൊത്തം 60 % മാർക്കോടെ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു ജയം. കൂടാതെ കെമിസ്‌ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം.

സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ്- എസ്‌എസ്‌ആർ (ഒഴിവ്- 2200): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ചു പ്ലസ്‌ടു ജയം.

കൂടാതെ കെമിസ്‌ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം.

പ്രായം: 2000 ഓഗസ്റ്റ് ഒന്നിനും 2003 ജൂലൈ 31നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം വേണം. 

ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. ഏഴ് മിനിട്ടിൽ 1.6 കിമീ ഓട്ടം.

2. 20 സ്‌ക്വാറ്റ്സ്.

3. 10 പുഷ് അപ്സ്.

പരീക്ഷാ ഫീസ്: 215 രൂപ. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ് അല്ലെങ്കിൽ വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ എന്നിവ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2020 ഒാഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ അടിസ്‌ഥാന പരിശീലനം നൽകും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു എഎ വിഭാഗത്തിൽ 20 വർഷത്തേക്കും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷത്തേക്കുമാണ് ആദ്യ നിയമനം.  

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇ–ആപ്ലിക്കേഷൻ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. 

Content Summary: Sailor Recruitment In Indian Navy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com