ADVERTISEMENT

എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. വിവിധ തസ്തികകളിലായി 713 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. ഡിസംബർ 9 വരെ അപേക്ഷിക്കാം.

419 സെക്യൂരിറ്റി സ്ക്രീനർ
സൂറത്ത്, ഭോപാൽ, കൊൽക്കത്ത, ഗോവ, ശ്രീനഗർ, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ‌, ലക്നൗ എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ 419 ഒഴിവുകളുണ്ട്. കേരളത്തിൽ കോഴിക്കോടാണ് അവസരം. 1/3 വർഷത്തെ കരാർ നിയമനം. 

യോഗ്യത:
എ) അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (13 ദിവസം) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവത്സര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് ഇൻ – ലൈൻ സ്ക്രീനർ, കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.

ബി) അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (13 ദിവസം) സർട്ടിഫിക്കറ്റില്ലാത്തവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവത്സര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. എൻസിസി ബി/സി സർട്ടിഫിക്കറ്റ്, ഫയർ ഫൈറ്റിങ് പരിജ്ഞാനം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അവയെർനസ്, ഡിസാസ്റ്റർ മാനേജ്മെന്റ് പരിജ്ഞാനം, അൺആംഡ് കോംപാറ്റ്, ലീഗൽ പരിജ്ഞാനം, ആംഡ് ഫോഴ്സസ്/പൊലീസ് പശ്ചാത്തലം, കംപ്യൂട്ടർ ഡിപ്ലോമ/സർട്ടിഫിക്കേഷൻ കോഴ്സ്, കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുള്ളവർക്ക് മുൻഗണന. 

പ്രായപരിധി (2019 നവംബർ 15 ന്): 45 വയസ് കവിയരുത്. 

2 വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷം സർവീസുള്ള  വിമുക്‌തഭടൻമാർക്ക് (ബിരുദമുള്ളവർ) ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. 

ശമ്പളം: 25,000-30,000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.  

283 മൾട്ടി ടാസ്കർ

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ സൂറത്ത്, ഭോപാൽ, കൊൽക്കത്ത, ശ്രീനഗർ, മധുര, തിരുപ്പതി, വഡോദര, റായ്പുർ, ഉദയ്പുർ, റാഞ്ചി, വിശാഖപട്ടണം, ഇൻഡോർ, അമൃത്‌സർ, മാംഗ്ലൂർ, ഭുവനേശ്വർ, അഗർത്തല, പോർട് ബ്ലെയർ എന്നിവിടങ്ങളിലെ ഒാഫിസുകളിൽ മൾട്ടി ടാസ്കർ ആകാം. 283 ഒഴിവുകളുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. 

യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള  പരിജ്‌ഞാനം, ഒരു വർഷം പ്രവൃത്തിപരിചയം. 

ബാഗേജ് ഹാൻഡ്‌ലിങ് ട്രെയിനിങ് കോഴ്സ്/ സർട്ടിഫിക്കറ്റ് (എൻഎസ്ഡിസി) ഉള്ളവർക്കും ഐഎൽബിഎസ്, ബിസിഎഎസ് അപ്രൂവ്ഡ് ജിഎച്ച്എ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.

പ്രായപരിധി (2019 നവംബർ 15 ന്): 45 കവിയരുത്. 

ശമ്പളം: 15,000-20,000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. 

പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.  

എക്സിക്യൂട്ടീവ്/ മാനേജർ

ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി മാനേജർ, സീനിയർ എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ തസ്തികയിലായി 11 ഒഴിവ്. ഫിനാൻസ് വിഭാഗത്തിലാണ് അവസരം. 3വർഷത്തെ കരാർ നിയമനമാണ്. 

എൻജിനീയർ/ മാനേജർ

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ ന്യൂഡൽഹി കോർപറേറ്റ് ഹെഡ്ക്വാർട്ടേഴ്സുകളിൽ എൻജിനീയർ/ മാനേജർ അവസരം. വിരമിച്ച എൻജിനീയർമാർക്കും യങ് എൻജിനീയർമാർക്കും അപേക്ഷിക്കാം. 3 വർഷത്തെ കരാർ നിയമനമാണ്.

എൻജിനീയർ (സിവിൽ) തസ്തികയിൽ വിരമിച്ചവർക്കും മാനേജർ (എൻജിനീയറിങ്-സിവിൽ) തസ്തികയിൽ മറ്റ് എൻജിനീയർമാർക്കും അപേക്ഷിക്കാം.

വിവരങ്ങൾക്ക്: www.aaiclas-ecom.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com