ADVERTISEMENT

കൊച്ചി ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക് / ജൂനിയർ ദേവസ്വം ഓഫിസർ/ ദേവസ്വം അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ്, കൂടൽ മാണിക്യം ദേവസ്വത്തിൽ  എൽഡി ക്ലാർക്ക്  തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു (വിജ്ഞാപന തീയതി 18.12.2019). 41 ഒഴിവുകളാണുള്ളത്. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം.കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വെബ്സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളൂ.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 അർധരാത്രി 12 വരെ.

അപേക്ഷിക്കാൻ: www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റിന്റെ ഹോം പേജിലുളള “APPLY ONLINE" എന്ന ലിങ്കിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർഥികൾ തങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുളള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി അപേക്ഷാ ഫീസ് തുക അടയ്ക്കുക.വിജ്ഞാപനത്തിന്റെ വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

കൊച്ചി ദേവസ്വം

പാർട്ട് 1- നേരിട്ടുള്ള നിയമനം

എൽഡി ക്ലാർക്ക് / ജൂനിയർ ദേവസ്വം ഓഫിസർ/ ദേവസ്വം അസിസ്റ്റന്റ് 

കാറ്റഗറി നമ്പറും വർഷവും :   3/2019

ശമ്പള സ്കെയിൽ : 19,000-43,600 രൂപ

യോഗ്യതകൾ : എസ്എസ്എൽസി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ഒഴിവ്:  30

നിയമന രീതി : നേരിട്ടുള്ള നിയമനം

പ്രായപരിധി :   18 – 36, ഉദ്യോഗാർഥികൾ 01.01.2001 നും 02.01.1983 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/ പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. മറ്റിളവുകൾക്ക് വിജ്ഞാപനം കാണുക. 

അപേക്ഷാ ഫീസ് : 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക്  200 രൂപ മതി. 

പാർട്ട് 2 - തസ്തികമാറ്റം വഴി

എൽഡി ക്ലാർക്ക് / ജൂനിയർ ദേവസ്വം ഓഫിസർ / ദേവസ്വം അസിസ്റ്റന്റ് 

കാറ്റഗറി നമ്പറും വർഷവും: 4/2019

ശമ്പള സ്കെയിൽ: രൂപ 19,000-43,600 രൂപ

യോഗ്യതകൾ: എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ഒഴിവ്: 4

നിയമന രീതി: കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ക്ഷേത്ര ജീവനക്കാരിൽ നിന്നു (ശാന്തി, കഴകം, അടിച്ചുതളി, സംബന്ധി,

അടിയന്തിരം, പാത്രംതേപ്പ്, മാരാർ, കൗണ്ടർ അസിസ്റ്റന്റ് തുടങ്ങിയ ക്ഷേത്ര ജീവനക്കാരുടെ ഗണത്തിൽപ്പെടുന്നവർ) തസ്തികമാറ്റം വഴിയുള്ള നിയമനം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

പ്രായപരിധി: പ്രായപരിധി ബാധകമല്ല.

അപേക്ഷാഫീസ്: 300 രൂപ. 

പാർട്ട് 1- നേരിട്ടുള്ള നിയമനം

എൽഡി ടൈപ്പിസ്റ്റ്

കാറ്റഗറി നമ്പറും വർഷവും :  5/2019

ശമ്പള സ്കെയിൽ : 19,000-43,600 രൂപ

യോഗ്യതകൾ :

1. എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

2. ടൈപ്പ്റൈറ്റിങ് ഇംഗ്ലിഷ് (ഹയർ)

3. ടൈപ്പ്റൈറ്റിങ് മലയാളം (ലോവർ)

4. കംപ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യ യോഗത.

ഒഴിവ് : 4

നിയമനരീതി : നേരിട്ടുള്ള നിയമനം

പ്രായ പരിധി :  18 – 36, ഉദ്യോഗാർഥികൾ 01.01.2001 നും 02.01.1983 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസിളവ് ലഭിക്കും (കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക).

അപേക്ഷാ ഫീസ്: 300 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ മതി. 

പാർട്ട് 2 - തസ്തികമാറ്റം വഴി

എൽഡി ടൈപ്പിസ്റ്റ് 

കാറ്റഗറി നമ്പറും വർഷവും : 6/2019 

ശമ്പള സ്കെയിൽ: 19,000-43,600 രൂപ

യോഗ്യതകൾ :

1. എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

2. ടൈപ്റൈറ്റിങ് ഇംഗ്ലിഷ് (ഹയർ)

3. ടൈപ്പ്റൈറ്റിങ് മലയാളം (ലോവർ)

4. കംപ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ഒഴിവുകളുടെ എണ്ണം:  ഈ തസ്തികയിലേക്കു തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന കാലയളവിൽ എഴുതി അറിയിക്കുന്ന ഒഴിവുകളുടെ 25 % ത്തിലേക്കു തസ്തികമാറ്റം വഴിയുള്ള റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തും.

നിയമന രീതി: കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ക്ഷേത്രജീവനക്കാരിൽ നിന്നു (ശാന്തി, കഴകം, അടിച്ചുതളി, സംബന്ധി, അടിയന്തിരം, പാത്രംതേപ്പ്, മാരാർ, കൗണ്ടർ അസിസ്റ്റന്റ് തുടങ്ങിയ ക്ഷേത്ര ജീവനക്കാരുടെ ഗണത്തിൽപ്പെടുന്നവരിൽ നിന്നു മാത്രം) തസ്തിക മാറ്റം വഴിയുള്ള നിയമനം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

പ്രായപരിധി :പ്രായപരിധി ബാധകമല്ല

അപേക്ഷാഫീസ്: 300 രൂപ.  

കൂടൽ മാണിക്യം ദേവസ്വം

എൽഡി ക്ലാർക്ക് 

കാറ്റഗറി നമ്പറും വർഷവും: 7/2019

ശമ്പള സ്കെയിൽ:  10,480-18,300 രൂപ

യോഗ്യതകൾ : 

1. എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യയോഗ്യത.

2. കംപ്യൂട്ടർ വിജ്ഞാനം അഭികാമ്യം

ഒഴിവ്: 3 

നിയമനരീതി:  നേരിട്ടുള്ള നിയമനം

പ്രായപരിധി:  18 – 40, ഉദ്യോഗാർഥികൾ 01.01.2001നും 02.01.1979നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).  (പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. (കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക)

അപേക്ഷാഫീസ്: 300 രൂപ.പട്ടികജാതി/ പട്ടികവർഗക്കാർക്ക് 200 രൂപ മതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com