ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്‌തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു. 926 ഒഴിവുകളാണുള്ളത്.  തിരുവനന്തപുരത്തും കൊച്ചിയിലുമായി 20 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ജനുവരി 16.

ശമ്പളം: 13150– 34990 രൂപ 

യോഗ്യത: കുറഞ്ഞത് മൊത്തം 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം (പട്ടികവിഭാഗം, വികലാംഗർക്കു പാസ് മാർക്ക് മതി). കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിവുണ്ടാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. 

പ്രായം: 2019 ഡിസംബർ ഒന്നിന് 20 നും 28നും മധ്യേ. ഒബിസിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് നിയ‌മാനുസൃത ഇളവ്. 2019 ഡിസംബർ ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കാൻ) എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്‌ക്ക് ഒബ്‌ജക്‌ടീവ് (ഓൺലൈൻ) മാതൃകയിലുള്ള ചോദ്യങ്ങളാകും. ഫെബ്രുവരി 14, 15 തീയതികളിലാകും പ്രിലിമിനറി പരീക്ഷ.  കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്കു മാർച്ചിൽ മെയിൻ (ഒബ്ജെക്ടീവ്) പരീക്ഷ നടത്തും. 

അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാഗത്തിന് 450 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ, വിമുക്തഭടൻമാർക്ക് 50 രൂപ മതി. ആർബിഐ ജീവനക്കാർക്ക് ഫീസ്  വേണ്ട. ഡെബിറ്റ് കാർഡ് (റൂപേ, വീസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസടച്ചതിനു ശേഷം ഇ–രസീത് പ്രിന്റെടുക്കണം. 

അപേക്ഷിക്കേണ്ട വിധം:  www.rbi.org.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം.  നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com