ADVERTISEMENT

എൻസിസിക്കാർക്ക് കരസേനയിൽ ഒക്ടോബറിൽ തുടങ്ങുന്ന എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീമിലേക്ക് അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മിഷനാണ്. പുരുഷന്മാർക്ക് 50 ഒഴിവ്; സ്‌ത്രീകൾക്ക് 5. അവിവാഹിതരായിരിക്കണം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

അപേക്ഷ: ഫെബ്രുവരി 6 വരെ

www.joinindianarmy.nic.in 

പ്രായം: 19 –25  (ജനനം 1995 ജൂലൈ രണ്ട്– 2001 ജൂലൈ ഒന്ന് കാലയളവിൽ)

യോഗ്യത: 50 % മാർക്കോടെ ബിരുദം; എൻസിസി സീനിയർ ഡിവിഷൻ/ വിങ്ങിൽ 3 അധ്യയന വർഷം പ്രവർത്തനം; എൻസിസി ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ്.

യുദ്ധത്തിൽ പരുക്കേറ്റവരുടെ / കൊല്ലപ്പെട്ടവരുടെ / കാണാതായവരുടെ ആശ്രിതർക്കു സി സർട്ടിഫിക്കറ്റ് നിബന്ധനയില്ല. വ്യവസ്‌ഥകൾക്കു വിധേയമായി അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

ശാരീരിക യോഗ്യതാ വിവരങ്ങൾ കരസേനാ വെബ്‌സൈറ്റിൽ. 

തിരഞ്ഞെടുപ്പ്: അ‍ഞ്ചു ദിവസത്തെ എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com