ADVERTISEMENT

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിൽ 147 ഒഴിവ്. മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങളും ഒഴിവുകളും യോഗ്യതയും ചുവടെ.

ജനറൽ (80 ഒഴിവ്): പിജി, ലോ/ എൻജിനീയറിങ് ബിരുദം/ സിഎ/ സിഎഫ്എ/ സിഎസ്/ കോസ്റ്റ് അക്കൗണ്ടന്റ്.

ലീഗൽ (34 ഒഴിവ്) : നിയമ ബിരുദം.

ഇൻഫർമേഷൻ ടെക്നോളജി (22 ഒഴിവ്): എൻജിനീയറിങ് ബിരുദം (ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജിയിൽ കുറഞ്ഞതു രണ്ടു വർഷത്തെ പിജി യോഗ്യതയും. 

എൻജിനീയറിങ്- സിവിൽ/ ഇലക്ട്രിക്കൽ (5 ഒഴിവ്): സിവിൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.

റിസർച് (5 ഒഴിവ്): സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/ കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്)/ ഇക്കണോമെട്രിക്സിൽ പിജി ബിരുദം.

ഒഫീഷ്യൽ ലാംഗ്വേജ് (1 ഒഴിവ്): ഹിന്ദിയിൽ പിജി, ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം. അല്ലെങ്കിൽ സാൻസ്ക്രിട്/ ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ കൊമേഴ്സിൽ പിജി. ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായിരിക്കണം.

പ്രായപരിധി (29.12.2020 ന്): 30 വയസ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: 28,150– 55,600 രൂപ. 

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നാംഘട്ട എഴുത്തുപരീക്ഷയും കൊച്ചിയിൽ മാത്രമായി രണ്ടാംഘട്ട എഴുത്തു പരീക്ഷയും നടത്തും.

അപേക്ഷാ ഫീസ്: 1000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും www.sebi.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com