ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡിൽ സേഫ്റ്റി അസിസ്റ്റന്റ്, ഫയർമാൻ തസ്തികയിലായി 58 ഒഴിവ്. 3 വർഷത്തെ കരാർ നിയമനം. ഏപ്രിൽ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും ചുവടെ.

സേഫ്റ്റി അസിസ്റ്റന്റ് (24 ഒഴിവ്): എസ്എസ്എൽസി ജയം, ഒരു വർഷത്തെ സേഫ്റ്റി/ ഫയർ ഡിപ്ലോമ, സമാനമേഖലയിൽ ഒരു വർഷം പ്രവൃത്തിപരിചയം/ പരിശീലനം.

ഫയർമാൻ (34 ഒഴിവ്): എസ്എസ്എൽസി ജയം, കുറഞ്ഞത് നാലു മുതൽ ആറു മാസം വരെയുള്ള ഫയർ ഫൈറ്റിങ് ട്രെയിനിങ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഒാണ്‍ ബോർഡ് ഷിപ് ഉൾപ്പെടുന്ന എൻബിസിഡി (ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ) സർട്ടിഫിക്കറ്റ്. മലയാളം ഭാഷാ പരിജ്ഞാനം അഭികാമ്യം, സമാനമേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം.

ഉയർന്ന പ്രായം (02.04.2020 ന്): 30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

ശമ്പളം: ആദ്യ വർഷം 22,100 രൂപ, രണ്ടാം വർഷം 22,800 രൂപ, മൂന്നാം വർഷം 23,400 രൂപ, കൂടാതെ മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കണം. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. www.cochinshipyard.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com