ADVERTISEMENT

20 എൽഡി ക്ലാർക്ക് അവസരം 

ഗുരുവായൂർ / കൊച്ചിൻ / തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽഡി ക്ലാർക്ക് തസ്തികയിലെ 20 ഒഴിവുൾപ്പെടെ 61 ഒഴിവുകളാണുള്ളത്. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം. വിജ്ഞാപന തീയതി: 18/03/2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 18/04/2020

ഒഴിവുകളും യോഗ്യതകളും ചുരുക്കത്തിൽ ചുവടെ.

കാറ്റഗറി നമ്പർ : 22/2020 :

ഫിസിഷ്യൻ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) 

ശമ്പളം : 68,700-1,10,400 രൂപ 

ഒഴിവ് : 1

യോഗ്യതകൾ : 

1. എംബിബിഎസ്

2. ജനറൽ മെഡിസിനിൽ എംഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത,

3. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം റജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ : 23/2020 

എൽഡി ക്ലാർക്ക് (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 19,000-43,600 രൂപ 

ഒഴിവ് : 20 

യോഗ്യത: 

1. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.

2. കംപ്യൂട്ടർ പരിജ്ഞാനം

കാറ്റഗറി നമ്പർ : 24/2020 

ഇലത്താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 19,000-43,600 രൂപ 

ഒഴിവ് : 1

യോഗ്യതകൾ : 

1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്.

2. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്നു ലഭിച്ച 5 വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ : 25/2020

തകിൽ പ്ലെയർ (ഗുരുവായൂർ ദേവസ്വം)

ശമ്പളം: 19,000-43,600 രൂപ 

ഒഴിവ് : 1

യോഗ്യതകൾ : 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്.

2. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്നു ലഭിച്ച 5 വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ: 26/ 2020

താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം) ‌

ശമ്പളം : 19,000 – 43,600 രൂപ 

ഒഴിവ് : 1 

യോഗ്യതകൾ: 

1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്.

2. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്നു ലഭിച്ച 5 വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ : 27/ 2020 

ടീച്ചർ – ചെണ്ട (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 19,000-43,600 രൂപ

ഒഴിവ്: 1

യോഗ്യതകൾ: 

1. ഏഴാം ക്ലാസ് പാസായിരിക്കണം.

2. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ബന്ധപ്പെട്ട കലയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ്.

3. ഈ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച 5 വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്.‌‌

കാറ്റഗറി നമ്പർ : 28/2020 

ടീച്ചർ – കൊമ്പ് (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 19,000-43,600 രൂപ

ഒഴിവ് : 1

യോഗ്യതകൾ: 

1. ഏഴാം ക്ലാസ് പാസായിരിക്കണം.

2. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ബന്ധപ്പെട്ട കലയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്.

3. ഈ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽനിന്നോ അംഗീകൃത സ്ഥാപനങ്ങളിൽനിന്നോ ലഭിച്ച 5 വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ: 29/2020

ടീച്ചർ – കുറുംകുഴൽ (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 19000 -43600 രൂപ

ഒഴിവ് : 1

യോഗ്യതകൾ:

1. ഏഴാം ക്ലാസ് പാസായിരിക്കണം.

2. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ബന്ധപ്പെട്ട കലയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്.

3. ഈ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്നോ  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച 5 വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ : 30/2020 

ടീച്ചർ – തകിൽ (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 19,000 – 43,600 രൂപ

ഒഴിവ് : 1

യോഗ്യതകൾ: 1. ഏഴാം ക്ലാസ്‌ പാസായിരിക്കണം

2. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽനിന്നോ ബന്ധപ്പെട്ട കലയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്.

3. ഈ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽനിന്നോ അംഗീകൃത സ്ഥാപനങ്ങളിൽനിന്നോ ലഭിച്ച 5 വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ : 31/2020 

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II (ഗുരുവായൂർ ദേവസ്വം) 

ശമ്പളം: 20,000 – 45,800 രൂപ 

ഒഴിവുകൾ: 2

യോഗ്യതകൾ: ലൈവ് സ്റ്റോക്ക് മാനേജ്മെന്റിൽ വിഎച്ച്എസ്‌സി ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കാറ്റഗറി നമ്പർ : 32/2020 

സിസ്റ്റം മാനേജർ (കൊച്ചിൻ ദേവസ്വം ബോർഡ്) 

ശമ്പളം: 39,500 – 83,000 രൂപ

ഒഴിവ് : 1

യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്നും എംസിഎ അല്ലെങ്കിൽ ബിടെക് കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പട്ടികജാതി/പട്ടികവർഗ/ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായുള്ള പ്രത്യേക എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ : 33/2020 

പാർട്ട് ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്) ‌

∙ പട്ടികജാതിക്കാരിൽ നിന്നു മാത്രം

ശമ്പളം: 10,620-16,460 രൂപ

ഒഴിവുകൾ : 14 

യോഗ്യതകൾ : 

1. ഒൻപതാം ക്ലാസ് വരെയുള്ള സ്കൂൾ പഠനം പൂർത്തിയാക്കിയിരിക്കണം.

2. ശാന്തിജോലിയിൽ പരിചയവും സംസ്കൃത പരിജ്ഞാനവും ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പർ: 34/2020 

പാർട്ട് ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്) 

∙ പട്ടികവർഗക്കാരിൽ നിന്നും മാത്രം 

ശമ്പളം: 10,620-16,460 രൂപ

ഒഴിവുകൾ:  4 

യോഗ്യതകൾ:  

1. ഒൻപതാം ക്ലാസ് വരെയുള്ള സ്കൂൾ പഠനം പൂർത്തിയാക്കിയിരിക്കണം.

2. ശാന്തി ജോലിയിൽ പരിചയവും സംസ്കൃത പരിജ്ഞാനവും ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പർ : 35/2020 

പാർട്ട് ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

∙ മറ്റു പിന്നാക്കവിഭാഗക്കാരിൽ നിന്നു മാത്രം. 

ശമ്പളം: 10,620-16,460 രൂപ 

ഒഴിവുകൾ: 2 

1. ഒൻപതാം ക്ലാസ് വരെയുള്ള സ്കൂൾ പഠനം പൂർത്തിയാക്കിയിരിക്കണം.

2. ശാന്തി ജോലിയിൽ പരിചയവും സംസ്കൃത പരിജ്ഞാനവും ഉണ്ടായിരിക്കണം.

∙ കാറ്റഗറി നമ്പർ : 33/2020, 34/2020, 35/2020 തസ്തികകളിലേക്ക് പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. ഇവർ ശാന്തി ജോലിയിലുള്ള പരിചയം തെളിയിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച തന്ത്രിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം

കാറ്റഗറി നമ്പർ: 36/2020  

രണ്ടാം ആനശേവുകം (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

∙ മറ്റു പിന്നാക്കവിഭാഗക്കാരിൽ നിന്നു മാത്രം. 

ശമ്പളം: 7000 -8500 രൂപ (PR)

ഒഴിവ്: 1 

യോഗ്യതകൾ : 

1. അഞ്ചാം ക്ലാസ് വരെ പഠിച്ചിരിക്കണം.

2. കായികക്ഷമത ഉണ്ടായിരിക്കണം.

3. ഒരു വർഷത്തെ തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

തസ്തിക മാറ്റം വഴിയുള്ള നിയമനം

‌കാറ്റഗറി നമ്പർ : 37/2020 

എക്സിക്യൂട്ടീവ് ഓഫിസർ ഗ്രേഡ് IV (മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരിൽ നിന്നു തസ്തികമാറ്റം വഴി) 

ശമ്പളം: 7990-12,930 രൂപ

ഒഴിവുകൾ: 9

യോഗ്യതകൾ: 

1. എസ്എസ്എൽസി ജയം അല്ലെങ്കിൽ തത്തുല്യയോഗ്യത. 

2. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര ജീവനക്കാരൻ / ജീവനക്കാരിയായി 10വർഷത്തെ സ്ഥിരം സേവനം ഉണ്ടായിരിക്കണം (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്).

പ്രായപരിധി:

കാറ്റഗറി നമ്പർ 22, 31: 25– 40  (ഉദ്യോഗാർഥികൾ 1.1.1995 നും 2.1.1980 നും ഇടയിൽ ജനിച്ചവരായിരിക്കണം). 

കാറ്റഗറി നമ്പർ 23: 18 – 36  (1.1.2002 നും 2.1.1984 നും ഇടയിൽ).

കാറ്റഗറി നമ്പർ 24 – 30 : 20– 36  ( 01.01.2000നും 02.01.1984 നും ഇടയിൽ)

കാറ്റഗറി നമ്പർ 32:  18- 40 ( 01.01.2002നും 02.01.1980 നും ഇടയിൽ) 

∙ മുകളിൽ പറഞ്ഞ തസ്തികകൾക്ക് പട്ടികജാതി/പട്ടിക വർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ ലഭിക്കും. 

കാറ്റഗറി നമ്പർ 33 – 34: 18- 41  ( 01.01.2002നും 02.01.1979 നും ഇടയിൽ ജനിച്ചവരായിരിക്കണം)

കാറ്റഗറി നമ്പർ 35 – 36: 18 - 39  ( 01.01.2002നും 02.01.1981 നും ഇടയിൽ ജനിച്ചവരായിരിക്കണം)

 കാറ്റഗറി നമ്പർ 37 : 28- 57 ( 01.01.1992നും 02.01.1963 നും ഇടയിൽ ജനിച്ചവരായിരിക്കണം) 

∙ കാറ്റഗറി നമ്പർ 33 മുതൽ 37 വരെയുള്ള തസ്തികകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കില്ല.

അപേക്ഷാ ഫീസ്:

കാറ്റഗറി നമ്പർ 22: 1000/ രൂപ (പട്ടികവിഭാഗക്കാർക്ക് 750 രൂപ) 

കാറ്റഗറി നമ്പർ 23 – 32: 300 രൂപ (പട്ടികവിഭാഗക്കാർക്ക് 200 രൂപ) 

കാറ്റഗറി നമ്പർ 33 – 34: 100 രൂപ

കാറ്റഗറി നമ്പർ 35 – 36: 200 രൂപ

കാറ്റഗറി നമ്പർ 37: 300 രൂപ

കാറ്റഗറി നമ്പർ 33 – 37 വരെയുള്ള തസ്തികകൾക്ക് ഫീസിളവ് ലഭിക്കില്ല. 

അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com