ADVERTISEMENT

ദക്ഷിണ റെയിൽവേ ചെന്നൈ ഹെഡ്ക്വാർട്ടേഴ്സിൽ പാരാമെഡിക്കൽ തസ്തികകളിലായി 197 ഒഴിവുകൾ. മൂന്നു മാസത്തെ കരാർ നിയമനമാണ്. കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ആശുപത്രിയാക്കി മാറ്റിയിട്ടുള്ള പെരമ്പൂർ ഹെഡ്ക്വാർട്ടേഴ്സ് റെയിൽവേ ഹോസ്പിറ്റലിലാണ് ഒഴിവ്. ഏപ്രിൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

നഴ്സിങ് സൂപ്രണ്ട് (110 ഒഴിവ്): നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവൽസര കോഴ്സ് ജയം അല്ലെങ്കിൽ ബിഎസ്‌‌സി (നഴ്സിങ്). ഐസിയു/ ഡയാലിസിസ് യൂണിറ്റ്/ വെന്റിലേറ്റർ പരിചയമുള്ളവർക്ക് മുൻഗണന. 20–40 വയസ്. 44,900 രൂപ.

ഫിസിയോതെറപ്പിസ്‌റ്റ് (3 ഒഴിവ്): ഫിസിയോതെറപ്പിയിൽ ബിരുദം, രണ്ടു വർഷത്തെ പ്രായോഗിക പരിചയം, 18–33 വയസ്. 35,400 രൂപ.

ഡയറ്റീഷ്യൻ (2 ഒഴിവ്): ബിഎസ്‌സി (സയൻസ്), ഡയറ്ററ്റിക്‌സിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ, ആശുപത്രിയിൽ മൂന്നു മാസത്തെ ഇന്റേൺഷിപ്പ് പരിശീലനം. അല്ലെങ്കിൽ ബിഎസ്‌സി ഹോംസയൻസ്, എംഎസ്‌സി ഹോംസയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ), 18–33 വയസ്. 44,900 രൂപ.

ഹീമോഡയാലിസിസ് ടെക്നീഷ്യൻ (4 ഒഴിവ്): ബിഎസ്‌സിയും ഹീമോഡയാലിസിസ് ഡിപ്ലോമ/ രണ്ടു വർഷം പ്രവൃത്തിപരിചയവും, 20–33 വയസ്. 35,400 രൂപ.

സ്കിൽഡ് ഇലക്ട്രോണിക് ടെക്നീഷ്യൻ (2 ഒഴിവ്): സയൻസ് ബിരുദം, ഇലക്ട്രോണിക്/ ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 18–33 വയസ്. 29,200 രൂപ.

ഹോസ്പിറ്റൽ അറ്റൻഡന്റ്/ ഹൗസ്കീപ്പിങ് അസിസ്റ്റന്റ്- മെഡിക്കൽ (68 ഒഴിവ്): പത്താം ക്ലാസ് ജയം. ഐസിയു/ ഡയാലിസിസ് യൂണിറ്റ് പരിചയമുള്ളവർക്ക് മുൻഗണന. 18-30 വയസ്. 18,000 രൂപ.

ലാബ് അസിസ്റ്റന്റ് ഗ്രേഡ് II (4 ഒഴിവ്): പ്ലസ്ടു സയൻസ്. മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ലാബ് ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമയും (കുറഞ്ഞത് ഒരു വർഷത്തെ കോഴ്സ്), 18–33 വയസ്. 21,700 രൂപ.

റേഡിയോഗ്രഫർ (4 ഒഴിവ്): ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ്ടു, റേഡിയോഗ്രഫി/ എക്സ്റേ ടെക്നീഷ്യൻ/ റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമ. റേഡിയോഗ്രഫി/ എക്സ്റേ ടെക്നീഷ്യൻ/ റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമയുള്ള സയൻസ് ബിരുദക്കാർക്കു മുൻഗണന. 19–33 വയസ്. 29,200 രൂപ.

www.sr.indianrailways.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com