ADVERTISEMENT

വ്യോമസേനയുടെ ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) ഗ്രൂപ്പ് എ ഗസ‌റ്റഡ് ഒാഫിസർ ആകാം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 02/ 2020) മുഖേനയാണു തിരഞ്ഞെടുപ്പ്. ഇതിനു പുറമേ എൻസിസി സ്പെഷൽ എൻട്രിയിൽ ഫ്ലൈയിങ് ബ്രാഞ്ചിലേക്കും മീറ്റിയറോളജി എൻട്രിയിൽ ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

പെർമനന്റ് കമ്മിഷൻ, ഷോർട് സർവീസ് കമ്മിഷൻ വിഭാഗങ്ങളിലായി ആകെ 256 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും അവസരമുണ്ട്. 2021 ജൂലൈയിൽ കോഴ്സുകൾ ആരംഭിക്കും. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. ജൂലൈ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ബ്രാഞ്ചുകളും യോഗ്യതയും ചുവടെ.

ഫ്ലൈയിങ് ബ്രാഞ്ച്: പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സിന് കുറഞ്ഞത് 50 % മാർക്ക് നേടിയിരിക്കണം. കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ നാലു വർഷത്തെ ബിഇ/ ബിടെക് ബിരുദം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം (കുറഞ്ഞത്  60 % മാർക്ക്).

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) ബ്രാഞ്ച്:- 

എയ്‌റോനോട്ടിക്കൽ എൻജിനീയർ (ഇലക്‌ട്രോണിക്‌സ്): പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സിന് കുറഞ്ഞത് 50 % മാർക്ക് നേടിയിരിക്കണം. നാലു വർഷത്തെ ബിരുദം/ ഇന്റഗ്രേറ്റഡ് പിജി (എൻ‌ജിനീയറിങ്/ ടെക്നോളജി) അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത് 60 % മാർക്ക്).

ബ്രാ‍‍ഞ്ചുകൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

എയ്‌റോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ): പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സിന് 50 % മാർക്ക് നേടിയിരിക്കണം. നാലു വർഷത്തെ ബിരുദം/ ഇന്റഗ്രേറ്റഡ് പിജി (എൻ‌ജിനീയറിങ്/ ടെക്നോളജി) അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത്  60 % മാർക്ക്). 

ബ്രാ‍‍ഞ്ചുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ച്:-

അഡ്‌മിനിസ്‌ട്രേഷൻ: കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞതു 60 % മാർക്ക്).

എജ്യൂക്കേഷൻ: പ്ലസ്ടു ജയം. 50 % മാർക്കോടെ ഏതെങ്കിലും വിഭാഗത്തിലുള്ള പിജിയും (ഇന്റഗ്രേറ്റഡ് കോഴ്സ് ഉൾപ്പെടെ) 60 % മാർക്കോടെ ബിരുദവും. 

മീറ്റിയറോളജി എൻട്രി: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ എതെങ്കിലും സയൻസ് വിഷയം/ മാത്തമാറ്റിക്‌സ്/ സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ ജ്യോഗ്രഫി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ എൻവയോൺമെന്റൽ സയൻസ്/ അപ്ലൈഡ് ഫിസിക്‌സ്/ ഓഷ്യനോഗ്രഫി/ മീറ്റിയറോളജി/ അഗ്രികൾച്ചറൽ മീറ്റിയറോളജി/ ഇക്കോളജി ആൻഡ് എൻവയോൺമെന്റ്/ ജിയോ ഫിസിക്‌സ്/ എൻവയോൺമെന്റൽ ബയോളജിയിൽ പിജി ബിരുദം. 

ബിരുദതലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്കു കുറഞ്ഞത് 55 % മാർക്കു വീതം നേടിയിരിക്കണം. 

നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

പ്രായം (01.07.2021 ന്): 

ഫ്ലൈയിങ് ബ്രാഞ്ച് (എഎഫ്സിഎടി, എൻസിസി സ്പെഷൻ എൻട്രി): 20–24 വയസ്. 1997 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). 

അംഗീകൃത കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (ഡിജിസിഎ) ഉള്ളവർക്ക് ഉയർന്ന പ്രായപരിധി 26 വയസ് (1995 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ). രണ്ടു തീയതികളും ഉൾപ്പെടെ.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26 വയസ്. 1995 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

ശാരീരിക യോഗ്യത:- 

ഫ്ലൈയിങ് ബ്രാഞ്ച് (സ്ത്രീ, പുരുഷൻ):

ഉയരം: 162.5 സെ.മി, കാൽ നീളം: 99– 120 സെ.മി, തൈ ലെങ്ത് കൂടിയത്: 64 സെ.മി, ഇരിക്കുമ്പോഴുള്ള ഉയരം: 81.5– 96 സെ.മി.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ ബ്രാഞ്ച്): 

പുരുഷൻ: ഉയരം 157.5 സെ.മി, സ്ത്രീ: ഉയരം 152 സെ.മി.  

ശാരീരിക യോഗ്യത, കാഴ്ച ശക്തി സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

പരീക്ഷാഫീസ്: എഎഫ്സിഎടി എൻട്രിക്കാർക്ക് 250 രൂപ. ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എൻസിസി സ്പെഷൽ എൻട്രി, മീറ്റിയറോളജി വിഭാഗക്കാർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്: എഎഫ്സിഎടി എൻട്രി വിഭാഗക്കാർക്ക് എയർ ഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (എഎഫ്‌സിഎടി) മുഖേനയാണു തിരഞ്ഞെടുപ്പ്. 2020 സെപ്റ്റംബർ 19, 20 തീയതികളിൽ ഒാൺലൈൻ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. 

എൻസിസി സ്പെഷൽ എൻട്രി, മീറ്റിയറോളജി എൻട്രി എന്നിവയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ നേരിട്ട് എഎഫ്എസ്ബി ടെസ്റ്റിനു ക്ഷണിക്കും.

ഡെറാഡൂൺ, മൈസൂർ, ഗാന്ധിനഗർ, വാരാണസി എന്നീ എയർഫോഴ്‌സ് സെലക്‌ഷൻ ബോർഡ് കേന്ദ്രങ്ങളിലായിരിക്കും ടെസ്റ്റ്. ഫ്ലൈയിങ് ബ്രാഞ്ചുക്കാർക്ക് ഡെറാഡൂൺ, മൈസൂർ, വാരാണസി എന്നിവയിലേതെങ്കിലും മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ.  ‌

ഒന്നാം ഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ ജയിക്കുന്നവരെ മാത്രമേ രണ്ടാം ഘട്ടത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. സൈക്കോളജിക്കൽ, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതായിരിക്കും രണ്ടാം ഘട്ടം. 

www.careerairforce.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com