പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. ആകെ 171 ഒഴിവ്. ഒരു വർഷമാണു പരിശീലനം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.
93 ഒഴിവ്
പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളിലാണ് അവസരം. ജൂലൈ 12ഒാൺലൈനായി അപേക്ഷിക്കാം.
ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ, സിവിൽ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്, 15,000 രൂപ.
ഡിപ്ലോമ (ഇലക്ട്രിക്കൽ/ സിവിൽ): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ, 12,000 രൂപ.
ഒാഫിസ് മാനേജ്മെന്റ്: ഒാഫിസ് മാനേജ്മെന്റിൽ ഡിപ്ലോമ, 12,000 രൂപ
അസിസ്റ്റന്റ് (എച്ച്ആർ): ബിഎ/ ബിബിഎ, 12,000 രൂപ.
ഐടിഐ ഇലക്ട്രിക്കൽ: ഇലക്ട്രീഷൻ ട്രേഡിൽ ഐടിഐ, 11,000 രൂപ.
78 ഒഴിവ്
വെസ്റ്റ് ബംഗാൾ, സിക്കിം എന്നിവിടങ്ങളിലാണ് അവസരം. ജൂലൈ 23 വരെ ഒാൺലൈനായി അപേക്ഷിക്കാം. ട്രേഡുകളും സ്റ്റൈപ്പൻഡും.
ഗ്രാജുവേറ്റ് ഇലക്ട്രിക്കൽ/ സിവിൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്, എക്സിക്യൂട്ടീവ് (എച്ച്ആർ): 15,000 രൂപ.
ഡിപ്ലോമ ഇലക്ട്രിക്കൽ/ സിവിൽ, അസിസ്റ്റന്റ് (എച്ച്ആർ): 12,000 രൂപ.
ഐടിഐ ഇലക്ട്രിക്കൽ: 11,000 രൂപ.
www.powergridindia.com