ADVERTISEMENT

ഭാരത് ഇലക്‌ട്രോണിക്‌സിൽ പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ  അവസരം.  76 ഒഴിവുകളാണുള്ളത്.   എസ്ബിയു ബെംഗളൂരൂ, ഗാസിയാബാദ് യൂണിറ്റിനു കീഴിലാണ് ഒഴിവുകൾ. 

 

ട്രെയിനി എൻജിനീയർ

ബെംഗളൂരൂ മിസൈൽ സിസ്റ്റംസ് എസ്ബിയുവിനു കീഴിൽ ട്രെയിനി എൻജിനീയറുടെ അഞ്ച് ഒഴിവുകളിൽ കേരളത്തിലാണ് നിയമനം.   ഒരു വർഷത്തെ കരാർ നിയമനമാണ്. മൂന്നു വർഷം വരെ നീട്ടിക്കിട്ടാം. ഓഗസ്റ്റ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇ ആൻഡ് ടി/ ടെലികമ്യൂണിക്കേഷൻ/ ഇഇഇ വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്. എസ്‌സി/  ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി. കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം വേണം. 

പ്രായപരിധി: 25 വയസ്. 

അപേക്ഷാ ഫീസ്: 200 രൂപ. 

 

50 ഒഴിവ്

ബെംഗളൂരൂ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് – നേവി എസ്ബിയുവിനു കീഴിൽ  പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ തസ്തികയിൽ 50 ഒഴിവ്. ഇലക്ട്രോണിക്സ് മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും നിയമനം.  ഓഗസ്റ്റ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

21 പ്രോജക്ട് എൻജിനീയർ  

എസ്ബിയു ഗാസിയാബാദ് യൂണിറ്റിൽ ഇസിഇ, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി  പ്രോജക്ട് എൻജിനീയറുടെ 21 ഒഴിവ്. ഒാഗസ്റ്റ് 17 വരെ അപേക്ഷിക്കാം. www.bel-india.in

English Summary : BEL Recruitment 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com