ADVERTISEMENT

ബോംബെ ഹൈക്കോടതി, സീനിയർ സിസ്റ്റം ഒാഫിസർ, സിസ്റ്റം ഒാഫിസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാരാഷ്ട്രയിലെ വിവിധ ജില്ലാ, താലൂക്ക് കോടതികളിലാണ് അവസരം. 111 ഒഴിവുകളുണ്ട്. ഒരു വർഷത്തെ കരാർ നിയമനം. ഒക്ടോബർ 8 വരെ അപേക്ഷിക്കാം.

 

യോഗ്യത: കംപ്യൂട്ടർ സയൻസ്/ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക് എൻജിനീയറിങ് ബിഇ/ ബിടെക്/ തത്തുല്യം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ എൻജിനീയറിങ്/ ഇലക്ട്രോണിക് എൻജിനീയറിങ് ബിഇ/ ബിടെക്/ എംസിഎ/ തത്തുല്യം. നെറ്റ്‌വർക്ക് സർട്ടിഫിക്കേഷൻസ് ഉണ്ടായിരിക്കണം അല്ലെങ്കിൽ എംസി‌എസ്ഇ/ ആർഎച്ച്സിഇ സർട്ടിഫിക്കേഷൻ/ തത്തുല്യവും ആർഎച്ച്ഇഎൽ നേടിയിരിക്കണം.

 

സീനിയർ സിസ്റ്റം ഒാഫിസർക്ക് അഞ്ചു വർഷവും സിസ്റ്റം ഒാഫിസർക്ക് ഒരു വർഷവും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം: 40 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്നപ്രായപരിധിയിൽ ഇളവ് ലഭിക്കും.

 

ശമ്പളം: സീനിയർ സിസ്റ്റം ഒാഫിസർക്ക് 46,000 രൂപയും സിസ്റ്റം ഒാഫിസർക്ക് 40,000 രൂപയും.

www.bombayhighcourt.nic.in

English Summary: ​Bombay High Court System Officer Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com