ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ എൻജിനീയറുടെ 170 ഒഴിവുകൾ. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. ഒരു വർഷത്തെ കരാർ നിയമനം. നവംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ/ ഒാട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജിനീയറിങ്), 2 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

യോഗ്യതാ പരീക്ഷയിൽ 60 % മാർക്ക് നേടിയിരിക്കണം. പട്ടികവിഭാഗം, ഒബിസി (എൻസിഎൽ), ഭിന്നശേഷിക്കാർക്ക് 50 % മാർക്കു മതി.

ഉയർന്ന പ്രായം: 40 വയസ്. അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: 19,860 രൂപയും മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷാഫീസ്: 600 രൂപ, പട്ടികവിഭാഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 300 രൂപ.

www.rites.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com