ADVERTISEMENT

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) കമ്മിഷൻഡ് ഒാഫിസർ തസ്തികയിലേക്കുള്ള ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൻസിസി സ്പെഷൽ എൻട്രിയിലേക്കും അവസരമുണ്ട്. 235 ഒഴിവുകളാണുള്ളത്. ഡിസംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബ്രാഞ്ചുകളും യോഗ്യതയും.

 

ഫ്ലൈയിങ് ബ്രാഞ്ച്: പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. അംഗീകൃത ബിരുദം അല്ലെങ്കിൽ ബിഇ/ ബിടെക് ബിരുദം അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത് 60 % മാർക്കോടെ).

 

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) ബ്രാഞ്ച്:- എയ്‌റോനോട്ടിക്കൽ എൻജിനീയർ (ഇലക്‌ട്രോണിക്‌സ്): പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. നാലു വർഷത്തെ ബിരുദം/ ഇന്റഗ്രേറ്റഡ് പിജി (എൻ‌ജിനീയറിങ്/ ടെക്നോളജി) അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

 

എയ്‌റോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ): പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. നാലു വർഷത്തെ ബിരുദം/ ഇന്റഗ്രേറ്റഡ് പിജി (എൻ‌ജിനീയറിങ്/ ടെക്നോളജി) അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ 

യോഗ്യത. 

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ച്:- 

അഡ്‌മിനിസ്‌ട്രേഷൻ, ലോജിസ്റ്റിക്സ്: പ്ലസ്ടു ജയം. അംഗീകൃത ബിരുദം അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത് 60 % മാർക്കോടെ).

അക്കൗണ്ട്സ്: പ്ലസ്ടു ജയം. ബികോം/ ബിബിഎ/ മാനേജ്മെന്റ് സ്റ്റഡീസ്/ ബിസിനസ് സ്റ്റഡീസ് ബിരുദം (ഫിനാ‍ൻസ് സ്പെഷലൈസേഷൻ)/ സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ/ ബിഎസ്‌സി ഫിനാൻസ് (കുറഞ്ഞത് 60 % മാർക്കോടെ).

എൻസിസി എയർവിങ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റുള്ളവർക്കാണ് എൻസിസി സ്പെഷൽ എൻട്രിയിലേക്ക് അപേക്ഷിക്കാനുള്ള അർഹത.

നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: ഫ്ലയിങ് ബ്രാഞ്ച് (01.01.2022 ന്): 20–24 വയസ്സ്. 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്) (01.01.2022 ന്): 20–26 വയസ്സ്. 1996 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).

തിരഞ്ഞെടുപ്പ്: എയർ ഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (AFCAT)- 01/ 2021 മുഖേനയാണു തിരഞ്ഞെടുപ്പ്. 2021 ഫെബ്രുവരി 20, 21 തീയതികളിൽ ഒാൺലൈൻ പരീക്ഷ നടത്തും.  തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചുക്കാർക്ക് എഎഫ്സിഎടിയും എൻജിനീയറിങ് നോളജ് ടെസ്റ്റുമുണ്ടാകും.

www.careerindianairforce.cdac.in , www.afcat.cdac.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com