നേവിയിൽ 210 ഓഫിസർ

navy-ship
SHARE

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, ടെക്നിക്കൽ, എജ്യുക്കേഷൻ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാം. 

അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. 210 ഒഴിവ്. ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. 2021 ജൂണിൽ കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ കോഴ്‌സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഇവർ കേഡർ/ ബ്രാഞ്ച് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.

ബ്രാഞ്ചുകളും യോഗ്യതയും.

എക്സിക്യൂട്ടീവ് ബ്രാഞ്ച്:

(a) എസ്എസ്‌സി ജനറൽ സർവീസ് (ജിഎസ്/ എക്സ്)/ ഹൈഡ്രോ കേഡർ: കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ ബിടെക്.

(b) എസ്എസ്‌സി നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ (എൻഎഐസി): മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഒാട്ടമേഷൻ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ മൈക്രോ ഇലക്ട്രോണിക്സ്/ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ കൺട്രോൾ എൻജിനീയറിങ്/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജിനീയറിങ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇൻസ്‌ട്രുമെന്റേഷൻ / ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ മെറ്റലർജി/ മെറ്റലർജിക്കൽ/ കെമിക്കൽ/ മെറ്റീരിയൽ സയൻസ്/ ഏയ്റോസ്പേസ്/ ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഫിസിക്സിൽ പിജി ബിരുദം (കുറഞ്ഞത് 60 % മാർക്കോടെ). പത്ത്, പ്ലസ്ടു ക്ലാസുകളിൽ കുറഞ്ഞത് ആകെ മൊത്തം 60 % മാർക്കും, ഇംഗ്ലിഷിന് പ്രത്യേകം 60 % മാർക്കും നേടിയിരിക്കണം.

(c), (d) എസ്എസ്‌സി  ഒബ്സർവർ, പൈലറ്റ്: കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ ബിടെക് (പത്ത്, പ്ലസ്ടു ക്ലാസുകളിൽ കുറഞ്ഞത് ആകെ മൊത്തം 60 % മാർക്കും, ഇംഗ്ലിഷിന് പ്രത്യേകം 60 % മാർക്കും നേടിയിരിക്കണം).

(e) എസ്എസ്‌സി ലോജിസ്റ്റിക്സ്: ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ ബിടെക് അല്ലെങ്കിൽ എംബിഎ അല്ലെങ്കിൽ ബിഎസ്‌സി/ ബികോം/ ബിഎസ്‌സി (ഐടി)യും ഫിനാൻസ്/ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും അല്ലെങ്കിൽ എംസിഎ/ എംഎസ്‌സി (ഐടി). (ഫസ്റ്റ് ക്ലാസോടെ)    

(f) എസ്എസ്‌സി X (ഐടി): 

കുറഞ്ഞത് 60 % മാർക്കോടെ ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി)/ എംഎസ്‌സി (കംപ്യൂട്ടർ)/ എംസിഎ/ എംടെക് (കംപ്യൂട്ടർ സയൻസ്).

ടെക്‌നിക്കൽ ബ്രാഞ്ച്:

(g) എസ്എസ്‌സി എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്): കുറഞ്ഞത് 60 % മാർക്കോടെ മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഒാട്ടമേഷൻ/ മറൈൻ/ ഇൻസ്‌ട്രുമെന്റേഷൻ/ പ്രൊഡക്‌ഷൻ/ ഏയ്‌റോനോട്ടിക്കൽ/ ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്/ കൺട്രോൾ എൻജിനീയറിങ്/ ഏയ്റോസ്പേസ്/ ഒാട്ടമൊബീൽ/ മെറ്റലർജി/ മെക്കട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ ബിഇ/ ബിടെക് 

(h) എസ്എസ്‌സി ഇലക്‌ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്): കുറഞ്ഞത് 60 % മാർക്കോടെ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷൻ/        ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ പവർ എൻജിനീയറിങ്/  പവർ ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/   ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോള്‍/ ഇൻസ്‌ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിഇ/ബിടെക്.

എജ്യുക്കേഷൻ ബ്രാഞ്ച്:-

(i) എസ്‌എസ്‌സി എജ്യുക്കേഷൻ: 

ഫസ്റ്റ് ക്ലാസോടെ (i) എംഎസ്‌സിയും (മാത്‌സ്/ ഒാപറേഷനൽ റിസർച്) ബിഎസ്‌സി ഫിസിക്സും (ii) എംഎസ്‌സിയും (ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ന്യൂക്ലിയർ ഫിസിക്സ്) ബിഎസ്‌സി മാത്‌സും (iii) എംഎസ്‌സി കെമിസ്ട്രി (iv) 55 % മാർക്കോടെ എംഎ ഇംഗ്ലിഷ് (v) 55 % മാർക്കോടെ എംഎ ഹിസ്റ്ററി,  (vi) 60 % മാർക്കോടെ ബിഇ/ ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ) (vii) 60 % മാർക്കോടെ ബിഇ/ ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് (viii) 60 % മാർക്കോടെ ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ സിസ്റ്റംസ്/ കംപ്യൂട്ടർ എൻജിനീയറിങ്).

(എജ്യൂക്കേഷൻ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്ത്, പ്ലസ്ടു ക്ലാസുകളിൽ കുറഞ്ഞത് മൊത്തം 60 % മാർക്കും, ഇംഗ്ലിഷിന് പ്രത്യേകം 60 % മാർക്കും നേടിയിരിക്കണം.

അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പരിശീലനം തുടങ്ങും മുൻപ് യോഗ്യത നേടിയിരിക്കണം.

സിപിഎൽ ഹോൾഡേഴ്‌സ് ഉദ്യോഗാർഥികൾക്ക് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം ഇവർ 1996 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ. വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിജ്ഞാപനം പൂർണമായി വായിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.

English Summary: Recruitment in Indian Navy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA